അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Thursday, February 5, 2009

ചങ്ങമ്പുഴ കൃഷ്ണപിള്ള -സ്പന്ദിക്കുന്ന അസ്ഥിമാടം







ഒക്റ്റോബര്‍ 10 നു ജനനം. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂള്‍, ശ്രീകൃഷ്ണവിലാസം ഇംഗ്ലീഷ്‌ മിഡില്‍ സ്കൂള്‍, ആലുവാ സെന്റ് മേരീസ്‌ സ്കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്കൂള്‍, സെന്റ്‌ ആല്‍ബര്‍ട്ട്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ എറണാകുളത്തും തിരുവനന്തപുരത്തുമുള്ള കോളേജുകളില്‍ പഠനം. മലയാള സാഹിത്യത്തില്‍ എം. എ ബിരുദം. പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു.
ആദ്യ കവിതാസമാഹാരം ബാഷ്പാഞ്ജലി. കവിതയോടൊപ്പം തന്നെ നോവല്‍, ചെറുകഥ, നാടകം, സാഹിത്യ ചിന്ത, നിരൂപണം എന്നിങ്ങനെ അദ്ദേഹം കൈവെയ്ക്കാത്ത സാഹിത്യ മേഖലകളില്ല. പ്രധാന കൃതികള്‍ ബാഷ്പാഞ്ജലി, ,ഉദ്യാനലക്ഷ്മി,കല്ലോലമാല,തിലോത്തമ,ദേവഗീത,പാടുന്നപിശാച്‌,മണിവീണ, യവനിക, മദിരോത്സവം,സ്പന്ദിക്കുന്ന അസ്ഥിമാടം,, ഹേമന്തചന്ദ്രിക രക്തപുഷ്പങ്ങള്‍- തുടങ്ങിയ കവിതാസമാഹാരങ്ങള്‍ രമണന്‍,കളിത്തോഴി(നോവല്‍)


12 comments:

  1. രാക്കിളികളെന്നസ്തിമാടം നോക്കി
    വീര്‍പ്പിട്ടു വീര്‍പ്പിട്ടുപാടും,താരകകളേ
    കാണ്മിതോ നിങ്ങള്‍...
    ....................

    ReplyDelete
  2. നന്നായിരിയ്ക്കൂന്നു. വളരെ നന്ദി.

    പിന്നെ, ഏത് പ്ലെയർ ആണ് ഉപയോഗിയ്ക്കുന്നത്? കഴിഞ്ഞ പോസ്റ്റിൽ കണ്ട അതേ പ്രശ്നം ഇതിലും കണ്ടു. ഇന്റെനെറ്റ് എക്സ്പ്ലോററിൽ രണ്ടാമത്തെ പ്ലെയർ കാണുന്നില്ല, ആദ്യത്തേത് വർക്ക് ചെയ്യുന്നുമില്ല. ക്രോമിൽ രണ്ടാമത്തെ പ്ലെയർ കാണാനുണ്ട്. അത് മാത്രമേ വർക്ക് ചെയ്യുന്നുള്ളൂ..

    പോഡ്കാസ്റ്റ് പിക്കിൾ പ്ലെയറോ അല്ലെങ്കിൽ ഹരിയുടെ
    ഓഡിയോ പ്ലെയർ 1
    അല്ലെങ്കിൽ
    ഓഡിയോപ്ലെയർ 2
    ഏതെങ്കിലും ഒന്ന് പരീക്ഷിച്ച് നോക്കൂ..

    ReplyDelete
  3. പ്ലെയര്‍ വര്‍ക്ക് ചെയ്യുന്നില്ല.ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല..

    ReplyDelete
  4. ഇപ്പോഴും എക്സ്പ്ലോററില്‍ വര്‍ക്ക് ചെയ്യുന്നില്ല, ഫയര്‍ഫോക്സില്‍ തുറക്കുന്നുണ്ട്.
    ആലാപനം അത്ര മെച്ചമായില്ല!!

    ReplyDelete
  5. Listeners please download and install adobe flash player 10.It is absolutly free and easy to install.If you install the new version of flash player it is very easy to listen this poem.pls download &install the firefox 3.1 Beta 2.It is also free and easy to use.Using these softwears we can use internet most efficiently and listen and enjoy this good poem,Thanks ,by
    Sajan

    ReplyDelete
  6. മധുരം.മൃദുവീണാശോകസ്വരം. കവിത പൂത്തു പരിമളമൊഴുകുന്നു.

    ReplyDelete
  7. ഇത്തവണയും കിട്ടുന്നില്ലല്ലോ ടീച്ചറെ
    കവിത കേള്‍ക്കാനുള്ള സൌകര്യം.
    ടീച്ചര്‍ അതിന്റെ ഫയല്‍ അയച്ചു തരണം.
    ഒരിക്കല്‍ എനിക്കൊരു ഭാഗ്യം ഉണ്ടായി.
    ചങ്ങപുഴ താമസിച്ച മുറിയില്‍ കയറുവാനും
    ഇരിക്കുവാനും അദ്ദഹം നടന്ന ഇടനാഴിയിലൂടെ
    നടക്കുവാനും കഴിഞ്ഞു . ഇപ്പോഴും ആ നിമിഷങ്ങള്‍
    മറക്കുവാന്‍ കഴിയില്ല. രാത്രിയില്‍ പാരിജാതം
    പൂത്ത ഗന്ധവും നേര്‍ത്ത മഞ്ഞും കൂടി ആയപ്പോള്‍
    വല്ലാത്തൊരു നിമിഷങ്ങള്‍ ആയിരുന്നു അത്.
    ആ മുറി പൂട്ടി കിടക്കുമ്പോഴും വെളിച്ചം കുറവായ
    ആ ഇടനാഴിയിലൂടെ പിന്നെയും വെറുതെ
    ഒരു കാര്യവുമില്ലാതെ നടന്നിട്ടുണ്ട് .
    സ്നേഹത്തോടെ ശശി.

    ReplyDelete
  8. Good work. Aalapanam kurachukoodi nannakkamayirunnu. Best wishes.

    ReplyDelete
  9. എനിക്കും കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായില്ല!

    ReplyDelete
  10. കാവ്യം കർണ്ണാമൃതവും...

    ReplyDelete