Monday, April 13, 2009

വൈലോപ്പിള്ളി ശ്രീധരമേനോന്‍-വിഷുക്കണി -ആലാപനം




(കവിത
ഇവിടെ വായിക്കാം..
)





വൈലോപ്പിള്ളി ശ്രീധരമേനോന്‍ (1911-1985)
ഏറണാകുളം ജില്ലയിലെ കലൂരിൽ ജനനം.കേരളത്തിലെ പ്രകൃതിയേയും ജീവിതത്തേയും കവിതകളിലേയ്ക്ക്‌ പകർത്തി. കഥാകവിതകളോടൊപ്പം ഭാവസാന്ദ്രമായ ഒട്ടനവധി കവിതകളും രചിച്ചു. കുട്ടികൾക്കായി അദ്ദേഹം രചിച്ച കവിതകൾ ശ്രദ്ധേയമാണ്‌. അദ്ധ്യാപകൻ ആയിരുന്നു.ഒട്ടനവധി ദേശീയ കാവ്യസദസ്സുകളിൽ മലയാളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്‌.

കൃതികൾ :കയ്പവല്ലരി,കടൽക്കാക്കകൾ,കന്നിക്കൊയ്ത്ത്‌,മകരക്കൊയ്ത്ത്‌, ശ്രീരേഖ, വിത്തും കൈക്കോട്ടും,ഓണപ്പാട്ടുകാർ,വിട,കുടിയൊഴിക്കൽ,കുന്നിമണികൾ,കുരുവികൾ,ഹിമവാന്റെ പുത്രികൾ,ഋശ്യശൃംഗനും അലക്സാണ്ഡറും

പുരസ്കാരങ്ങൾ: കേരള,കേന്ദ്ര സാഹിത്യ അക്കാദമി(കയ്പവല്ലരി, വിട)അവാർഡുകൾ,സോവിയറ്റ്‌ ലാൻഡ്‌ നെഹ്രു അവാർഡ്‌(കുടിയൊഴിക്കൽ,1969) തൃപ്പൂണിത്തുറപണ്ഡിതസദസ്സിൽനിന്നും 'സാഹിത്യ നിപുണൻ' ബഹുമതി(1952), മദ്രാസ്‌ ഗവൺമന്റ്‌ അവാർഡ്‌, എം.പി പോൾ പ്രൈസ്‌, കല്യാണി കൃഷ്ണമേനോൻ പ്രൈസ്‌ .

10 comments:

ശ്രീ said...

വിഷു ആശംസകള്‍!

നിരക്ഷരന്‍ said...

കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ ടീച്ചറേ. ഒന്നുകൂടെ ശ്രമിച്ച് നോക്കിയിട്ട് ഇവിടെത്തന്നെ അറിയിക്കുമോ ?

വിഷു ആശംസകള്‍ നേരുന്നു.

നിരക്ഷരന്‍ said...

ഞാന്‍ മറ്റ് കവിതകളില്‍ ചിലത് കേട്ടുനോക്കി. അതൊക്കെ കേള്‍ക്കാം. അപ്പോള്‍ നെറ്റിന്റേയും , എന്റെ യന്ത്രത്തിന്റേയും കുഴപ്പമപ്പെന്ന് ഉറപ്പാ‍യി. ശരിയാക്കിയിട്ട് അറിയിക്കണേ ?

പാവപ്പെട്ടവന്‍ said...

കേള്‍ക്കാനുള്ള ശ്രമം പരാചയ പെട്ടത് കാരണം അറിയില്ല .
എങ്കിലും വിഷു ഈസ്റ്റര്‍ ആശംസകള്‍

നിരക്ഷരന്‍ said...

ഇപ്പോള്‍ കേള്‍ക്കാം ടീച്ചര്‍,ശരിയായിട്ടുണ്ട് .

ഇവിടെ വിദേശത്ത്, ജനലിലൂടെ പുറത്തെ അപരിചിതമായ കാഴ്‌ച്ചകള്‍ കണ്ട് ഈ വരികള്‍ കേട്ടിരുന്നപ്പോള്‍ പെട്ടെന്ന് കാഴ്ച്ച മങ്ങി. കണ്ണൂനിറഞ്ഞതു തന്നെ കാരണം:(

ഒരു വിഷുകൂടെ മറുനാട്ടിലിതാ കടന്നുപോകുന്നു.

ടീച്ചറിന്റെ ശബ്ദം എനിക്കിപ്പോള്‍ എന്റെ വീട്ടിലൊരാളുടെയെന്ന പോലെ പരിചിതമാണ്.
നന്ദി ഈ ആലാപനത്തിന്.

-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)

gigi said...

വിഷു ദിനത്തിലെ ‘വിഷുക്കണി’ നന്നായി.
എല്ലാവര്‍ക്കും ആശിക്കാം, ആഗ്രഹിക്കാം..
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും..

വിഷുദിനാശംസകളോടെ..
ജിജി

മയ്യഴി said...

മനോഹരമായിട്ടുണ്ടു് ആലാപനം. നന്ദി.

മിന്നാമിനുങ്ങ്‌ said...

ആസ്വദിച്ചു കേട്ടു.
ഹൃദ്യം..മനോഹരം.

വൈലോപ്പിള്ളിയുടെ വിഷുക്കണിയുടെ വരികള്‍ക്ക് ജ്യോതിയുടെ ശബ്ദം ജീവന്‍ നല്‍കിയത് ഈ വിഷുദിനത്തില്‍ തന്നെ കേള്‍ക്കാനായതില്‍ സന്തോഷം.

sreenadhan said...

മനോഹരമായി ആലപിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

Sureshkumar Punjhayil said...

Manoharam Chechy... Ashamsakal...!!!