Friday, September 18, 2009

മഗ്ദലനമറിയം- വള്ളത്തോള്‍‌ നാരായണമേനോന്‍ -കാവ്യശ്രീ- ആലാപനം


പശ്ചാത്താപമേ പ്രായശ്ചിത്തം


പത്താം തരം മലയാളപാഠാവലിയില്‍‌ നിന്നുള്ള കവിത






വള്ളത്തോള്‍ നാരായണ മേനോന്‍. (1878- 1958)

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ്‌ വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അലകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കണാവുന്നതാണ്‌. മലയാളിയുടെ കലാവബോധത്തിലും കലാചരിത്രത്തിലും അദ്ദേഹം നടത്തിയ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് കലാമണ്ഡലത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌. തൊണ്ണൂറോളം കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്‌. ബധിരവിലാപം, ശിഷ്യനും മകനും, ബധിരവിലപം, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ജരി, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും എന്നിവ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയും ജനകീയത നേടിയവയുമാണ്‌. വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മികവു കാട്ടിയിട്ടുണ്ട്‌. വാല്മീകി രാമായണം, ഋഗ്വേദം എന്നിവയ്ക്ക്‌ അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍ ശ്രദ്ധേയമാണ്‌.

4 comments:

പള്ളിക്കുളം.. said...

അയ്യോടാ..
“അന്യാദൃശാമോദ തൈലാഭിഷേക....“
ശേഷം കേൾക്കാന്മേലാലോ സഹോദരീ..

ഒന്നു നോക്കൂ.. ചിലപ്പൊ പ്രശ്നം ഇവിടുത്തെയാകാം.

- ഒരു കാവ്യം സുഗേയം ഫാൻ.

Jyothibai Pariyadath said...

ഉണ്ടല്ലോ. ഒന്നു റീലോഡ് ചെയ്തു നോക്കു

പള്ളിക്കുളം.. said...

ഇപ്പൊ ഓക്കെ..
നന്നായിരിക്കുന്നു ആലാപനം.
ഇതിന്റെ വരികൾ കൂടി ചേർക്കാമായിരുന്നു.

Sureshkumar Punjhayil said...

Nannayi Chechy...!!!