അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Saturday, December 5, 2009

പാലാ നാരായണന്‍നായര്‍ -അമൃതകല



(കവിത കേൾക്കാം )

(കവിത വായിക്കുക)
പാലാ നാരായണന്‍ നായര്‍ (1911 -2008)

കേരളീയ ഭാവങ്ങള്‍ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണന്‍ നായര്‍. അച്ഛന്‍‌ കീപ്പള്ളില്‍ ശങ്കരന്‍ നായര്‍‌ . അമ്മ പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍‌വതിയമ്മ. കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം . പാലാ വി. എം സ്കൂള്‍, സെന്റ് തോമസ് സ്കൂള്‍ എന്നിവിടങ്ങളില്‍ ഉപരി പഠനം .1956-ല്‍ കേരള സര്‍വകലാശാലയില്‍നിന്ന്‌ എം.എ റാങ്കോടെ പാസായി. അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു. 1967 ല്‍തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. പൂഞ്ഞാര്‍‌ എസ് എം വി ഹൈസ്കൂള്‍‌, പാലാ അല്‍ഫോന്‍സ കോളേജ്, കൊട്ടിയം എന്‍‌ .എസ്‌.എസ്‌ കോളേജ് എന്നിവിടങ്ങളീല്‍‌ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട് . ഭാര്യ പുത്തന്‍വീട്ടില്‍ സുഭദ്രക്കുട്ടിയമ്മ.

ആദ്യം പ്രസിദ്ധീകരിച്ച കവിത 'ആ നിഴല്‍' ആണ്‌; കവിയുടെ പതിനേഴാം വയസ്സില്‍. 1935ല്‍ ആദ്യസമാഹാരം 'പൂക്കള്‍'.

ജൂണ്‍ 11, 2008 നു അന്തരിച്ചു

കൃതികള്‍:

അമൃതകല,നിര്‍ദ്ധനന്‍‌ ,അടിമ, പടക്കളം,കേരളം വളരുന്നു,പൗര്‍‌ണ്ണമി, പാലാഴി, മേഘസഞ്ചാരം, സമരമുഖത്ത് ,ഗാന്ധിഭാരതം, അനന്തപുരി,സൂര്യഗായത്രി,

പുരസ്കാരങ്ങള്‍:

ക്ഷേത്ര പ്രവേശന വിളംബരത്തോടനുബന്ധിച്ചു നടത്തിയ കവിതാമത്സരത്തില്‍‌ ഒന്നാം സമ്മാനമായ സ്വര്‍ണ്ണമെഡല്‍ നേടി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പൂത്തേഴന്‍ സ്‌മാരക പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം,വള്ളത്തോള്‍ പുരസ്കാരം കാളിദാസ പുരസ്കാരം മൂലൂര്‍ അവാര്‍‌ഡ് എന്നിവയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. മലയാള കവിതയ്‌ക്ക്‌ നല്‍കിയ സമഗ്ര സംഭാവനയ്ക്ക്‌ 2002ലെ മാതൃഭൂമി പുരസ്കാരവും ലഭിച്ചു.1937-ല്‍ കവിതാ രചനയ്ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തില്‍നിന്ന്‌ കീര്‍ത്തിമുദ്ര ലഭിച്ചു. ഭോപ്പാല്‍ സാഹിത്യ സമ്മേളനത്തിന്റെ ഭാരത ഭാഷാ ഭൂഷണ്‍ ബഹുമതി, ആശാന്‍ പ്രൈസ്‌, ഓള്‍ ഇന്ത്യ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ താമ്രപത്രം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്‌.

(photo courtesy google)
ടെക്സ്റ്റ്‌:NBS ന്റെ കവിതയുടെ നൂറ്റാണ്ട്

8 comments:

  1. വളരെ നല്ല ആലാപനം...
    ആശംസകൾ :)

    ReplyDelete
  2. വിവരണത്തിന് നന്ദി ചേച്ചി ....ആലാപനം‌ പതിവുപോലെ ഹൃദ്യം


    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete
  3. Great contribution to malayalam poetry...

    ഈ തപസ്യ അനസ്യൂതം തുടരട്ടേ ...

    ReplyDelete
  4. നല്ല ആലാപനം. വിവരണവും നന്നായിരിക്കുന്നു.
    വലിയൊരു കാര്യമാണ് ജ്യോതി ചെയ്യുന്നത് എന്നു പറയുന്നതിൽ സന്തോഷമുണ്ട്.

    ReplyDelete
  5. നന്ദി അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും

    ReplyDelete
  6. 1963 ൽ കേരള യൂണിവേഴ്സിറ്റി പി.യു സി ക്ക് പഠിക്കാനുണ്ടായിരുന്ന കവിത : ഇന്നിത് കേട്ടേപ്പോൾ ആ പഴയ കാലവും അന്നിത് പഠിപ്പിക്കാൻ പാടുപെട്ട അധ്യാപകനെയും ഓർത്തു

    ReplyDelete