(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Friday, January 31, 2014

മലയാളകവിതയുടെ ചരിത്രവഴികള്‍ VII ഉണ്ണുനീലിസന്ദേശംപ്രാചീന മണിപ്രവാള കൃതികളിൽ പ്രമുഖമായ സ്ഥാനം വഹിയ്ക്കുന്നവയാണ് സന്ദേശകാവ്യങ്ങൾ. വളരെ പുരാതനകാലം മുതല്ക്കേ സന്ദേശകാവ്യപ്രസ്ഥാനത്തിനു ഭാരതത്തിന്റെ മറ്റേതൊരു ഭാഗത്തെയും അപേക്ഷിച്ച് കേരളത്തിൽ  പ്രാധാന്യം സിദ്ധിച്ചിരുന്നു. ക്രി പി പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ രചിച്ച കേരളീയ കൃതിയായ   ശുകസന്ദേശം പ്രശസ്തമായ സന്ദേശകാവ്യം ആണ് . ഇത്തരം സന്ദേശകാവ്യങ്ങളെല്ലാം തന്നെ   ഭാവാത്മകവും ആതമനിഷ്ഠവുമായ ഗീതികാവ്യരീതിയിൽ കേരളീയകവികൾ ക്കുണ്ടായിരുന്ന സർഗ്ഗശേഷി എടുത്തു കാണിയ്ക്കുന്നവയായിയുരുന്നു . പ്രാചീന മണിപ്രവാള കാലത്തെ ഒട്ടുമിക്ക സന്ദേശ കവനങ്ങളെക്കുറിച്ചും ലീലാതിലകത്തിൽ പറയുന്നുണ്ട്‌.
സന്ദേശങ്ങളുടെ കൂട്ടത്ത്തിലെന്നല്ല മൊത്തം പ്രാചീന മണിപ്രവാള കൃതികൾ പരിഗണിക്കുമ്പോൾ പ്പോലും വളരെയധികം പ്രധാനം എന്ന് കരുതാവുന്ന കൃതിയാണ് ഉണ്ണുനീലിസന്ദേശം . ഈ കൃതിയുടെ കാലത്തെയും കർത്തവിനെയും പറ്റി ഒന്നും പറയാൻ സാധ്യമല്ലെങ്കിലും ഏകദേശം  ക്രി പി പതിന്നാലാം ശതകത്തിനിടയ്ക്കാവണം ഇതിന്റെ രചന എന്ന് കരുതപ്പെടുന്നു .
വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ ‘ വടമതിര ’ അഥവാ കടുത്തുരുത്തി എന്ന ദേശത്ത് വസിച്ചിരുന്ന ഉണ്ണുനീലി എന്ന യുവതിക്ക് അവളുടെ പ്രിയതമൻ തിരുവനന്തപുരത്ത് നിന്ന് ഒരു സന്ദേശമയയ്ക്കുന്നതാണ് ഇതിലെ ഇതിവൃത്തം. ഉണ്ണുനീലിയുടെ വീടായ മുണ്ടയ്ക്കൽഭവനത്തിൽ ഒരു രാത്രി അതായത് ഉണ്ണുനീലിയും പ്രിയതമനും കിടന്നുറങ്ങുന്ന സമയത്ത് നായകനിൽ കാമാസക്തയായ ഒരു യക്ഷി നായികയറിയാതെ നായകനെ എടുത്തുപൊക്കി ആകാശമാർഗ്ഗം തെക്കോട്ട് പറന്നു. ഏകദേശം തിരുവനന്തപുരത്തായപ്പോൾ നായകൻ ഉറക്കമുണർന്നു, യക്ഷിയെ കണ്ട അയാൾ നരസിംഹമന്ത്രം ജപിക്കുകയും അതിൽ ഭയന്ന യക്ഷി നായകനെ വിട്ട് ഓടിപ്പോവുകയും ചെയ്തു. നായകൻ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപമാണ് ചെന്നു വീഴുന്നത്. ഈ സമയം അതുവഴി യാദൃച്ഛികമായി വന്ന തൃപ്പാപ്പൂർമൂപ്പ് ആദിത്യവർമ്മയെ നായകൻ കണ്ടുമുട്ടുന്നു. തന്റെ വിഷമാവസ്ഥയെ നാ‍യകൻ രാജാവിനെ വിവരിച്ചു കേൾപ്പിക്കുകയും അദ്ദേഹം വഴി നായികയ്ക്കു സന്ദേശം കൊടുത്തയക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും വടമതിരവരെ യാത്ര ചെയ്യാനുള്ള നിർദ്ദേശങ്ങളാണ്  136 ശ്ലോകങ്ങളടങ്ങുന്ന പൂർവസന്ദേശം എന്ന
ഇവിടെ ചൊല്ലുന്ന കാവ്യഭാഗത്തിലുള്ളത്
 

അവലംബം
 

1. ഇളംകുളം കുഞ്ഞൻപിള്ളയുടെ ഉണ്ണുനീലിസന്ദേശവ്യാഖ്യാനം
2.മലയാള സാഹിത്യ ചരിത്രം -പി കെ പരമേശ്വരൻ നായർ-സാഹിത്യഅക്കാദമി
3. വിക്കിപീടിയ

11 comments:

 1. Soundcloud / Player link not appearing.Was the audio uploaded?

  Regards

  Suresh

  ReplyDelete
 2. I can understand the tremendous effort that has gone in to this recitation! Perfection in pronunciation of the medieval Malayalam speaks volumes about the research you have undertaken before bringing this out. A big thank you from the bottoms of our hearts.

  Regards

  Suresh

  ReplyDelete
 3. ഉണ്ണൂ നീലീ സന്ദേശം ,അതിന്റെ കഥമനസിലാക്കാനും,അതുപോലെ മനോഹരമായ ആലാപാനം അതി മധുരമായിയെന്നു പറയാതെ വയ്യ ,ആശംസകൾ .ഒരു പാട് സാധാരണക്കാർക്കു ഗ്രഹിക്കുവാനുതകുന്ന ആലാപന സുഖം .നന്ദി ജ്യോതി ഭായി പരിയടത്ത് !!!

  ReplyDelete
 4. now i am not getting latest editions of kaviyam sugeyam

  ReplyDelete
 5. മലയാളം പടിയ്ക്കുന്നവര്‍ക്ക് വളരെ സഹായകമാണ് ഈ ഉദ്യമം.

  ReplyDelete