അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Monday, February 3, 2014

ഭൂതക്കണ്ണാടി-ഉള്ളൂർ എസ് പരമേശ്വരയ്യർ


'അപ്പുറം തുച്ഛനാമെന്റെ -
യകമാമാലിലയ്ക്കുമേൽ
ബ്രഹ്മാണ്ഡത്തെ വഹിച്ചീടും
പ്രേമാത്മാവാകുമീശ്വരൻ
ചരാചര സമൂഹത്തെ
സൗഹാർദ്ദപ്പട്ടുനൂലിനാൽ
ചേർത്തിണക്കി വിളങ്ങുന്ന
ചിത്രമാം കാഴ്ച കണ്ടു ഞാൻ
തുരുമ്പിലും ഞാൻ വായിച്ചേൻ
ധ്വനികാവ്യം   സുധാമയം
മൌനത്തിലും ചെവിക്കൊണ്ടേൻ
മധുരം വല്ലകിക്വണം'

5 comments:

  1. ശക്തമായ ഈശ്വരവിശ്വാസവും തത്ത്വചിന്തയും പല ഉള്ളൂ‌‌‌ർ കവിതകളുടെയും മുഖമുദ്രയാണ്. ആ ഭാവം ഉൾക്കൊണ്ടുള്ള ആലാപനം നന്നായിരുന്നു, നന്ദി.

    സുരേഷ്

    ReplyDelete
  2. മഹാകവിയ്ക്ക് നമസ്കാരം
    ആലാപനത്തിന് നന്ദി

    ReplyDelete
  3. ജ്യോതിർ നാളങ്ങൾ നീളുന്നു-
    ണ്ടേതോ നാദം ശ്രവിച്ചിടാൻ
    മേഘമാർഗത്തിൽ നിൽക്കുന്നോർ
    സായൂജ്യം പൂണ്ടു നോക്കയോ?

    ReplyDelete