(Can't hear the poems? please download and install adobe flash player and firefox browser )


അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Wednesday, November 1, 2017

Sunday, October 1, 2017

തച്ചന്റെ മകൾ വിജയലക്ഷ്മി

Saturday, September 30, 2017

കാവ്യം സുഗേയം . ഇതുവരെ.....

Friday, September 29, 2017

എഴുതാനാവാതെ -ശാന്തി ജയ

ശാന്തി ജയകുമാർ


ആലപ്പുഴ സ്വദേശിയാണ്. കെ. ജയകുമാറിന്റെയും ജയശ്രീയുടെയും മകൾ. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. തുറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. സ്‌കൂൾവിദ്യാർഥിയായിരിക്കുമ്പോൾ മുതൽ കവിതയെഴുതാറുണ്ട്. 2013 ഡിസംബറിൽ ആദ്യ സമാഹാരം 'ഈർപ്പം നിറഞ്ഞ മുറികൾ' ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു. . ചില കവിതകളിൽ തിരുത്തുവേണമെന്നും പല കവിതകളും ഒഴിവാക്കാമായിരുന്നെന്നും തോന്നിയതിനെത്തുടർന്ന്, 2014 ഒക്ടോബറിൽ പുസ്തകം പിൻവലിച്ചു. 
കൂടുതൽ അറിയുക ..

എഴുതാനാവാതെ
--------------------------

മരംപിളര്‍ക്കുന്നമഴയിലിന്നലെ
പുറത്ത് 
പാതിരാവലറിപ്പെയ്യുമ്പോള്‍
പുരയ്ക്കകത്തിരുന്നൊരിറ്റു കണ്ണീരില്‍
കലര്‍ത്തിയാരാരുമറിയാതൊറ്റയ്ക്ക്
മനഃസുഖംതരും 
ദ്രവം നുകര്‍ന്നേതോ
മെരുക്കമില്ലാത്ത
*ഹിമക്കുറുക്കന്‍റെ
തണുത്ത ദംഷ്ട്രയില്‍
കൊരുത്തെടുക്കപ്പെട്ടതിന്‍ 
ലഹരിയില്‍
സിരകളില്‍ ചോര
കനലാളുന്നതും
മുറിവില്‍ നിന്ന് 
പാല്‍നിലാവൊലിപ്പതും
മൃഗരസങ്ങളെ
മൃദുലമാക്കുന്ന-
വനവിദൂരത രഹസ്യത്തില്‍ കേട്ട്
കുളിരുകോരുന്ന-
മരണമോരിയിട്ടരികില്‍ നില്‍പ്പതും
മറന്നാനന്ദത്താല്‍
കെണിയില്‍ നിന്നുടല്‍ കുടഞ്ഞെറിഞ്ഞെങ്ങോ
പറന്ന പ്രാണനെ 
തൊടാതെതൊട്ടിട്ടും
ഒരു വരിപോലുമെഴുതാനാവാതെ
കവിതകൊണ്ടുയിരൊഴുക്ക് 
താണ്ടാതെ
മൊഴിവഴങ്ങാതെ
മനമടങ്ങാതെ
മദിര, ദാഹത്താല്‍,
മതിയാകാതെ ഞാന്‍
മയങ്ങിവീണു പോയ്

_Klakaumudi weekly september 2017)


Tuesday, September 26, 2017

Thursday, September 14, 2017

Tuesday, September 5, 2017

Tuesday, August 1, 2017

Friday, July 28, 2017

വനാന്തരം-വി ടി ജയദേവൻ

<

Thursday, April 27, 2017

Friday, April 7, 2017

പകലുകള്‍ രാത്രികള്‍-അയ്യപ്പപ്പണിക്കര്‍-അയ്യപ്പപണിക്കർ 

1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം.
അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.

ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു

അയ്യപ്പപ്പണിക്കരുടെ പ്രധാന കൃതികൾ 
കുരുക്ഷേത്രം
അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം)
തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം)
കാർട്ടൂൺ കഥകളും മഹാരാജ കഥകളും
10 കവിതകളും പഠനങ്ങളും
പൂക്കാതിരിക്കാൻ എനിക്കാവതില്ല
ഗോത്രയാനം
പൂച്ചയും ഷേക്സ്പിയറും (വിവർത്തനം)
ജീബാനന്ദദാസ്
മയക്കോവ്സ്കിയുടെ കവിതകൾ (വിവർത്തനം)
സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ)
ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം (ഇംഗ്ലീഷ്)
ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് (ഇംഗ്ലീഷ്)
ക്യൂബൻ കവിതകൾ
ഗുരുഗ്രന്ഥസാഹിബ്
ഹേ ഗഗാറിൻ 
കുടുംബപുരാണം
മൃത്യുപൂജ
അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം)

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.
2006 ഓഗസ്റ്റ്‌ 23-ആം തീയതി  അദ്ദേഹം അന്തരിച്ചു.

Saturday, January 28, 2017

ചണ്ഡാലഭിക്ഷുകി -കുമാരനാശാൻഈ കവിതയിലേയ്ക്കുള്ള വിക്കിപീഡിയ ലിങ്കുകൾ

1 കവിതയെക്കുറിച്ച് 
2  കവിതയുടെ  വരികൾ 
3  , കുമാരനാശാൻ