അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label ജ്യോതിബായ്‌ പരിയാടത്ത്‌. Show all posts
Showing posts with label ജ്യോതിബായ്‌ പരിയാടത്ത്‌. Show all posts

Saturday, December 12, 2020

T N Krishnante violin |ടി എൻ കൃഷ്ണന്റെ വയലിൻ |P. P. Ramachandran


 


പി പി രാമചന്ദ്രൻ

കവി, എഡിറ്റർ, വിവർത്തകൻ. അഞ്ചു കവിതാസമാഹാരങ്ങളും കുട്ടികൾക്കുവേണ്ടി മൂന്നു കഥാപുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതയ്ക്ക് 2002ലെ കേരള സാഹിത്യ അക്കാദമി അവാർഡ് (കാണെക്കാണെ). കുട്ടികൾക്കുള്ള കഥാപുസ്തകത്തിന് 2013ൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം. കവിതാവതരണ കലയെക്കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ്. മലയാളകവിതയ്ക്കു മാത്രമായി ഹരിതകം ഡോട് കോം എന്ന വെബ്ജേണൽ ആരംഭിച്ചു. കുടുതലറിയാൻ:  https://ppramachandran.in/about-me/

Wednesday, October 14, 2020

Neeli|Ezhacherry Ramachandran

ഈ ബ്ലോഗിൽ ഉള്ള മറ്റു കവിതകൾ കേൾക്കാൻ ഇവിടെ ക്ലിക് ചെയ്യുക


ഏഴാച്ചേരി രാമചന്ദ്രൻ(1944 )

 കവി, പത്രപ്രവർത്തകൻ. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരിയിൽ ജനനം .ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്.സാഹിത്യപ്രവർത്തക സഹകരണസംഘംപ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ(ചന്ദന മണീവാതിൽ പാതി ചാരി ..) രചിച്ചു. കൃതികൾ ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, കേദാരഗൗരി, കാവടിച്ചിന്ത്. നീലി.കയ്യൂർ. ഗന്ധമാദനം. എന്നിലൂടെ തങ്കവും തൈമാവും(ബാലകവിതകൾ).ജാതകം കത്തിച്ച സൂര്യൻ.മഴ വരയ്‌ക്കുന്ന ഗുഹാചിത്രങ്ങൾ അമ്മവീട്ടിൽപ്പക്ഷി (ബാലകവിതകൾ)/. ഒരു വെർജീനിയൻ വെയിൽകാലം ഗദ്യം ഉയരും ഞാൻ നാടാകെ,കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം) പുരസ്കാരങ്ങൾ കേരള സാഹിത്യ അക്കാദമി അവാർഡ് (2008) - (എന്നിലൂടെ),സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (1995),ഉള്ളൂർ അവാർഡ്,അബുദാബി ശക്തി അവാർഡ്,മൂലൂർ പുരസ്‌കാരം,എ.പി. കളയ്‌ക്കാട്‌ അവാർഡ്‌, എസ്‌.ബി.ടി. അവാർഡ്‌,നിമിഷകവി അഞ്ചൽ ആർ. വേലുപ്പിളള പുരസ്‌കാരം,എഴുമംഗലം വാമദേവൻ അവാർഡ്‌, പന്തളം കേരള വർമ അവാർഡ് -(ജാതകം കത്തിച്ച സൂര്യൻ).മഹാകവി പാലാ പുരസ്‌കാരം,വയലാർ പുരസ്കാരം - 2020

Tuesday, September 29, 2020

Kaleenrutham|കാളീനൃത്തം| Balamaniyamma

ഈ ബ്ലോഗിൽ ഉള്ള മറ്റു കവിതകൾ കേൾക്കാൻ ഇവിടെ ക്ലിക് ചെയ്യുക

Vili|വിളി|Balamaniyamma I

ഈ ബ്ലോഗിൽ ഉള്ള മറ്റു കവിതകൾ കേൾക്കാൻ ഇവിടെ ക്ലിക് ചെയ്യുക

Choroonu|ചോറൂണ് |O. N. V. Kurup

  ഈ ബ്ലോഗിൽ  ഉള്ള  മറ്റു കവിതകൾ കേൾക്കാൻ   ഇവിടെ ക്ലിക് ചെയ്യുക

Thursday, September 24, 2020

Pandathe Messaanthi |പണ്ടത്തെ മേശ്ശാന്തി |Akkitham Achuthan Namboothiri

 ഈ ബ്ലോഗിൽ  ഉള്ള  മറ്റു കവിതകൾ കേൾക്കാൻ   ക്ലിക് ചെയ്യുക)

2013 ഡിസംബർ 8 ന് നു ചെയ്ത വീഡിയോ ആണിത് നിധിപോലെ ആർക്കും അധികം പങ്കുവെയ്ക്കാതെ സൂക്ഷിച്ചത് .എന്റെ സ്വകാര്യ അഹങ്കാരമായി കൊണ്ടു നടന്നത്. ഇന്ന് അക്കിത്തം ജ്ഞാനപീഠസമർപ്പിതനാവുന്ന അവസരത്തിൽ അതിലും വലുതായ ഒരു പുരസ്കാരം അദ്ദേഹത്തിൽനിന്ന് അന്ന് ലഭിച്ചകാര്യം അഭിമാനത്തോടെ ഓർക്കുന്നു സ്വന്തം .കവിത ചൊല്ലിക്കേട്ട് അന്നദ്ദേഹത്തിന്റെ . കണ്ണു നിറഞ്ഞു .അവസാനം പറഞ്ഞതു കേട്ട് എനിക്കും. ഫെസ്ബൂക് കാവ്യകേളിക്കൂട്ടായ്മയുടെ 2013 കവിതാദിനത്തിനു ഒരു ആശംസാ വീഡിയോ ചെയ്യാൻ വേണ്ടി പോയതായിരുന്നു. അതിനു മുൻപ് മുൻപ് അദ്ദേഹം അതിഥിയായ മറ്റൊരു വേദിയിൽ ഈ ഈ കവിത ചൊല്ലിയിരുന്നു.. വീണ്ടും ചൊല്ലാനായി ആ കവിത തന്നെ അദ്ദേഹം അന്ന് എടുത്തുതന്നു .ജീവിതത്തിലെമറക്കാനാവാത്ത ഒരു ദിവസമായി അത് മാറുകയും ചെയ്തു.

Tuesday, April 21, 2020

21 നാൾ 21 ആലാപനം ( ഒരു കൊറോണ മഹാമാരിക്കാലത്തിന്റെ ഓർമയ്ക്ക് )

1.ഉള്ളൂർ എസ് പരമേശ്വരയ്യർ രണ്ടപ്പം
2.കുമാരനാശാൻ-സങ്കീർത്തനം 
3.വള്ളത്തോൾ നാരായണമേനോൻ- ഇന്ത്യയുടെ കരച്ചിൽ
4.ജി ശങ്കരക്കുറുപ്പ്-ഓടക്കുഴൽ 
5.പി കുഞ്ഞിരാമൻ നായർ-മൺകുടത്തിന്റെ വില 
6.ബാലാമണിയമ്മ-കാളീനൃത്തം
7.ഇടശ്ശേരി ഗോവിന്ദൻ നായർ - കടത്തുതോണി 
8.വൈലോപ്പിള്ളി ശ്രീധരമേനോൻ_മുത്തച്ഛന്റെ വെണ്മഴു
9.ചങ്ങമ്പുഴ കൃഷ്‍ണപിള്ള-വൈരുദ്ധ്യം
10.എൻ വി കൃഷ്ണവാര്യർ-ആഫ്രിക്ക
11.എം ഗോവിന്ദൻ-ഈറ്റുപാമ്പിന്റെ കഥ   
12.ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് -ദുഃഖമാവുക സുഖം
13. അക്കിത്തം അച്യുതൻ നമ്പൂതിരി -മനുഷ്യൻ പിറന്നു 
14.വയലാർ രാമവർമ്മ -ആത്മാവിൽ ഒരു ചിത 
15.ഓ എൻ വി കുറുപ്പ്  -വരുന്ന നൂറ്റാണ്ടിലൊരുദിനം  
16.സുഗതകുമാരി -ഗജേന്ദ്രമോക്ഷം 
17.അയ്യപ്പപ്പണിക്കർ -കുരുക്കുത്തിമുല്ല 
18.ഒ  വി ഉഷ - വാഗ്‌ദാനം  ,ഒറ്റച്ചുവട് 
19. സച്ചിദാനന്ദൻ- ഒടുവിൽ ഞാൻ ഒറ്റയാവുന്നു
20. ബാലചന്ദ്രൻ ചുള്ളിക്കാട്-ഡ്രാക്കുള , മുലകുടി
21.വിജയലക്ഷ്മി മുനമ്പ് 

ഒരു കൂലിപ്പണിക്കാരന്റെ ചിരി-ബാലചന്ദ്രൻ ചുള്ളിക്കാട്