അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label V.C. BALAKRISHNA PANICKER. Show all posts
Showing posts with label V.C. BALAKRISHNA PANICKER. Show all posts

Friday, February 15, 2008

ഒരു വിലാപം -വി.സി. ബാലകൃഷ്ണപ്പണിക്കര്‍ -ആലാപനം-





 (കവിത വായിക്കുക)


വി.സി. ബാലകൃഷ്ണപ്പണിക്കര്‍. (1 March 1889 – 20 October 1912)
മലയാള കവിതയിലെ പരിവര്‍ത്തനയുഗത്തിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു വി.സി. ബാലകൃഷ്ണപ്പണിക്കര്‍ . പരമ്പരാഗത ശൈലിയില്‍ നിന്നും കാല്‍പനികതയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. പത്രപ്രവര്‍ത്തനത്തിലും അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്‌. 'കേരളചിന്താമണി', 'മലബാറി', 'ചക്രവര്‍ത്തി' തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. മലബാറിയില്‍ സ്വദേശാഭിമാനിയെ പ്രകീര്‍ത്തിച്ചു കൊണ്ട്‌ ലേഖനങ്ങള്‍ എഴുതി. നീതിസാരങ്ങള്‍ ,നാഗാനന്ദം, ഒരു വിലാപം, വിശ്വരൂപം എന്നിവയാണ്‌ കവിതകള്‍ . ഇന്ദുമതീസ്വയംവരം എന്ന നാടകവും രചിച്ചിട്ടുണ്ട്‌. ഒരു വിലാപം (1908) അദ്ദേഹം രചിച്ചത്‌ പത്തൊന്‍പതാം വയസ്സിലാണ്‌. ഇരുപത്തിമൂന്നു വയസ്സില്‍ അദ്ദേഹം അന്തരിച്ചു
V C Balakrishnappanikkar
V C Balakrishnappanikkar was one of the morning stars of the age of transformation in the Malayalam poetry. His poems predicted the transmutation of Malayalam poetry from the traditional neo- classicist to a romanticist epoch. V C proved his skill as a journalist and editor. He edited 'Kerala Chinthamani', 'Malabari' and 'Chakravarthi'. He wrote articles praising Swadeshabhimani Ramakrishnappillai in the journal Malabari. His poetical works include, Neethisarangal, Naganandam, Oru Vilapam and VIswaroopam. Apart from this he wrote a drama, Indumathi swayamvaram. He died at the age of 23. Oru Vilapam was written in the year 1908, when he was 19 years of age.