അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, September 13, 2009

ബാലചന്ദ്രന്‍ ചുള്ളിക്കാട്- യാത്രാമൊഴി



കവിത കേള്‍ക്കുക
(കവിത വായിക്കുക )

കവിയുടെ ബ്ലോഗ് ഇവിടെ

1957 ജൂലൈ 30 ന് പറവൂരില്‍ ജനിച്ചു.എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.പല തൊഴിലുകള്‍ ചെയ്ത ശേഷം1987‌ല്‍‌ കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 2000ല്‍ ബുദ്ധമതം സ്വീകരിച്ചു. ഇപ്പോൾ അഭിനയമാണു തൊഴിൽ.


ന്യൂഡല്‍ഹി, കല്‍ക്കട്ട, ലക്‍നൌ, അഗര്‍ത്തല, റൂര്‍ക്കേല, ബാംഗ്ലൂര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ നടന്ന ദേശീയ സാഹിത്യസമ്മേളനങ്ങളില്‍ മലയാളകവിതയെ പ്രതിനിധീകരിച്ചു. 1994 സെപ്റ്റംബറില്‍ ആലുവയില്‍വച്ച് സാഹിത്യഅക്കാദമിയുടെയും 'സുരഭി'യുടെയും സംയുക്താഭിമുഖ്യത്തില്‍ 22 ഇന്ത്യന്‍ഭാഷകളിലെ 220 സാഹിത്യകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ 'മാനസോത്സവം' ദേശീയ സാഹിത്യസമ്മേളനത്തിന്റെ സ്വാഗതസംഘം കണ്‍വീനര്‍ . 1997 ഒക്ടോബര്‍ - നവംബറില്‍ സ്വീഡിഷ് സര്‍ക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നോബല്‍ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡന്‍ സന്ദര്‍ശിച്ച പത്തംഗ ഇന്ത്യന്‍സാഹിത്യകാരസംഘത്തില്‍ അംഗം. 1997 നവംബര്‍ ഒന്നിന് സ്വീഡനിലെ ഗോട്ടെന്‍ബര്‍ഗ് നഗരത്തില്‍ നടന്ന അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനത്തില്‍ ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു. ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും കവിതകള്‍ തര്‍ജമ ചെയ്യപ്പെട്ടു .

കൃതികള്‍ : പതിനെട്ടു കവിതകള്‍ , അമാവാസി , ഗസല്‍ ,മാനസാന്തരം ,ഡ്രാക്കുള , ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍

Thursday, August 13, 2009

കാവ്യശ്രീ- ആലാപനം-മഴകണ്ട കുട്ടി -കെ.കെ രാജാ- ആലാപനം

നാലാം തരം മലയാളപഠാവലിയിലെ കവിത
(കവിത കേള്‍ക്കാം  )
(കവിത വായിക്കാം )

'മനസ്വിനി'- ചങ്ങമ്പുഴ കൃഷ്ണപിള്ള

Saturday, August 8, 2009

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം

കൂട്ടുകാരെ,

കവിതകള്‍ ചൊല്ലിക്കേള്‍ക്കുന്നത് അവ മനസ്സിലുറയ്ക്കാന്‍ തീര്‍ച്ചയായും സഹായിക്കും
കവിത വായിക്കുക, ഉറക്കെചൊല്ലുക, കേൾക്കുക, ധ്യാനിക്കുക, ചർച്ചചെയ്യുക…കാവ്യസൌന്ദര്യം ആസ്വദിക്കാനുള്ള വഴികളാണിതെല്ലാം. . ഒരു കവിതയുടെ ശരിയായ ഈണം ആ കവിത ആസ്വദിക്കുന്നതിന്റെ ഭാഗമായി നമ്മുടെ മനസ്സിൽ തനിയെ ഉറവെടുക്കുന്ന ഒന്നാണ്‌. . ഈ ഉറവ എക്കാലവും നമ്മുടെ ഉള്ളിൽ ,നദി സമുദ്രത്തിലേക്കെന്നപോലെ നമ്മെ കാവ്യലോകത്തേക്ക് പ്രവഹിപ്പിക്കും.
കാവ്യം സുഗേയത്തിന്റെ ഈ പിരിവിനു കാവ്യശ്രീ എന്ന ലേബല്‍ നല്‍കിയിരിക്കുന്നു കവിതയിലേയ്ക്ക് വഴി തുറക്കുന്ന ഒരു ചെറുവാതിലാണ്‌ ഇതും. നിങ്ങളുടെ മലയാളം പാഠപുസ്തകത്തിലെ കവിതകളാണ്‌ കാവ്യശ്രീയില്‍ ആലപിയ്ക്കപ്പെടുന്നത് .പ്രയോജനപ്പെടുത്തുമല്ലോ

പ്രത്യേകം നന്ദി , രാമനുണ്ണിമാഷിന്‌
(ഈ ആശയം അദ്ദേഹത്തിന്റേതാണ്‌)

Friday, August 7, 2009

നാലാങ്കല്‍‌ കൃഷ്ണപിള്ള -എലിമാളങ്ങള്‍ - ആലാപനം

(കവിത കേൾക്കാം )

(കവിത വായിക്കാം )




നാലാങ്കല്‍‌ കൃഷ്ണപിള്ള
(1910- 1991)


കോട്ടയത്തെ ഒളശ്ശയില്‍ ജനനം. അച്ഛന്‍‌ അറയ്ക്കല്‍ കേശവപിള്ള, അമ്മ നാലാങ്കല്‍‌ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്കൂള്‍‌ വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്ട്സ് കോളേജ് ട്രെയിനിംങ് കോളേജ് എന്നിവിടങ്ങളീല്‍‌ നിന്നും പ്രശസ്തമായ നിലയില്‍‌ സ്വര്‍‌ണ്ണമെഡലോടെ എം. എ ,എല്‍.ടി ബിരുദങ്ങള്‍‌. അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം റീജിയണല്‍‌ ഡെപ്യൂട്ടി ഡയറക്ടറായാണ്‌ ജോലിയില്‍‌ നിന്നും വിരമിച്ചത്.

ക്ഷേത്രചരിത്രകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്‌ നാലാങ്കല്‍‌. ഗദ്യമായാലും പദ്യമായാലും സ്വച്ഛമായ ആഖ്യാനശൈലി കൊണ്ട് രചനാരംഗത്ത് അദ്ദേഹം വേറിട്ടു നില്‍‌ക്കുന്നു.

കൃതികള്‍‌: കൃഷ്ണതുളസി, ഡിസംബറിലെ മഞ്ഞുതുള്ളികള്‍‌, രാഗതരംഗം, ശോകമുദ്ര ,വസന്തകാന്തി, രത്നകങ്കണം, ആമ്പല്‍‌പൊയ്ക, പൂക്കൂട, പ്രിയദര്‍‌ശിനി, സൗഗന്ധികം, കസ്തൂരി , സിന്ദൂരരേഖ, ,ഉദയഗിരി ചുവന്നു .
മഹാക്ഷേത്രങ്ങള്‍‌ക്കു മുന്നില്‍ (ക്ഷേത്രചരിത്രം)
സര്‍ദാര്‍‌ പട്ടേല്‍‌, ജവഹര്‍‌ലാല്‍ നെഹ്രു, സ്റ്റാലിന്‍‌ ( ജീവചരിത്രങ്ങള്‍‌)

പുരസ്കാരങ്ങള്‍‌: കൃഷ്ണതുളസിയ്ക്ക് ഓടക്കുഴല്‍‌ അവാര്‍‌ഡ് (1976) ഡിസംബറിലെ മഞ്ഞുതുള്ളീകള്‍‌ക്ക് സാഹിത്യ അക്കാദമി അവാര്‍‌ഡ് (1980) ' മഹാക്ഷേത്രങ്ങള്‍‌ക്കുമുന്നില്‍‌' എന്ന കൃതിയ്ക്ക് തിരുവിതാകൂര്‍‌ദേവസ്വം ബോര്‍‌ഡിന്റെ വിശേഷപുരസ്കാരം

Friday, July 24, 2009

ഗാന്ധിസൂക്തങ്ങള്‍‌ -സിസ്റ്റര്‍ ‍മേരി ബനീഞ്ജ ‍‌





(കവിത വായിയ്ക്കാം )
(കവിത കേൾക്കാം )
 





സിസ്റ്റര്‍ മേരി ബനീഞ്ജ (1899 - 1985)

മേരി ജോണ്‍ തോട്ടം എന്ന പേരിലും അറിയപ്പെടുന്ന സിസ്റ്റര്‍ മേരി ബനീഞ്ജ എറണാകുളം ജില്ലയിലെ തോട്ടം കുടുംബത്തില്‍‌ ജനിച്ചു. അച്ഛന്‍‌ ഉലഹന്നാന്‍‌ അമ്മ മറിയാമ്മ. മാന്നാനം , മുത്തോലി കൊല്ലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സംസ്കൃതത്തിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യം നേടിയ സിസ്റ്റര്‍‌ മേരി ബനീഞ്ജ വടക്കന്‍‌ പറവൂര്‍‌ സ്കൂളില്‍‌ അദ്ധ്യാപികയായി ജോലിയാരംഭിച്ചു. 1928 ല്‍ സന്യാസി സഭയില്‍‌ അംഗമായി.

പ്രധാന കൃതികള്‍‌ : ലോകമേ യാത്ര, ഗാന്ധിജയന്തി, മാര്‍ത്തോമ്മാവിജയം,കവിതാരാമം, വിധിവൈഭവം, മധുമഞ്ജരി, കവനമേള, അമൃതധാര, കരയുന്ന കവിതകള്‍‌, വാനമ്പാടി( ആത്മകഥ)

ബഹുമതി: 1981 ല്‍ മാര്‍പ്പാപ്പ 'ബേനേ മെരേന്തി ' നല്‍കി സാഹിത്യസേവനങ്ങളെ അംഗീകരിച്ചു.


Sister Mary Beninja ((1899 - 1985)
Born at Eranakulam district in Thottam Family. Father Ulahannan, mother Mariyamma . Did her education at Mannanam , Mutholi and Kollam. Started her career as a teacher in a school at NorthParur Eranakulam. she was a scholar in both in Malayalam and Sanskrit. Became nun in 1928.

Important Works
: Lokame yathra, Gandhijayanthi marthommavijayam, kavitharamam, Vidhivaibhavan, Madhumanjari, kavanamela, amruthadhara,karayunna kavithakal, vanampadi( autobiography)

Awards: Pop awarded "Bene Merenthi' in 1981 as recognition for her literary works.