അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Saturday, December 20, 2008

കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള-ശ്രീയേശുചരിതം (ഒരു ഭാഗം) ആലാപനം










കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള(1859-1936)

ശ്രീയേശുവിജയം എന്നെ ഒറ്റക്കാവ്യംകൊണ്ട്‌ വളരെയേറെ പ്രശസ്തനായ കട്ടക്കയം ചെറിയാന്‍ മാപ്പിള കോട്ടയം ജില്ലയിലെ പാലാ യില്‍ ജനിച്ചു.ബൈബിള്‍ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയാണ്‌ ശ്രീയേശുവിജയത്തിന്റെ രചന അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്‌. 'വിജ്ഞാനരത്നാകരം' എന്ന മാസിക നടത്തിയിരുന്നു.
മാര്‍പ്പാപ്പയില്‍നിന്നു 'മിഷനറി അപ്പോലിസ്തിക്‌' എന്ന ബഹുമതി, കേരളാ കത്തോലിക്ക കോണ്‍ഗ്രസ്സില്‍ നിന്നു കീര്‍ത്തിമുദ്ര എന്നിവ ലഭിച്ചു.
പ്രധാനകൃതികള്‍- ശ്രീയേശുവിജയം, എസ്തേര്‍ചരിതം, വില്ലാള്‍വട്ടം, സാറാവിവാഹം ,ഒലിവേര്‍വിജയം, മാര്‍ത്തോമാചരിതം.

Friday, December 12, 2008

ഗ്രാമശ്രീകള്‍ -കടത്തനാട്ട്‌ മാധവിയമ്മ





(കവിത വായിക്കാം )

കടത്തനാട്ട്‌
മാധവിയമ്മ
(1909-1999)
മലയാളകവിതയിലെ മുതിര്‍ന്ന തലമുറയില്‍പ്പെട്ട ആദ്യത്തെ ശക്തമായ സ്ത്രീസാന്നിധ്യം . പ്രത്യയശാസ്‌ത്രജാടകള്‍ ഒന്നുമില്ലാതെ ചുറ്റിലും കാണുന്ന എന്തിലും കവിത കണ്ടെത്തുന്ന ഒരു കാല്‌പനികമനസ്സിനെ രചനകളില്‍ ദര്‍ശിക്കാം. പുരാണങ്ങളും പ്രകൃതിയും ഓണവും കണിക്കൊന്നയുമെല്ലാം നിറയുന്ന കവിതകള്‍. സാഹിത്യപരിഷദ്സമ്മേളനത്തില്‍ അദ്ധ്യക്ഷസ്ഥാനംവഹിച്ചിട്ടുണ്ട്‌. പ്രധാന കൃതികള്‍ കാവ്യോപഹാരം, ഗ്രാമശ്രീകള്‍, കണിക്കൊന്ന എന്നീ കവിതാസമാഹാരങ്ങള്‍, ജീവിതന്തുക്കള്‍( ചെറുകഥാസമാഹാരം) വീരകേസരി, മാധവിക്കുട്ടി(നോവല്‍) തച്ചോളി ഒതേനന്‍, പയ്യംപള്ളിചന്തു (ഐതീഹ്യപുനരാഖ്യാനങ്ങള്‍).

photo courtesy Sreedharan T. P

കടപ്പാട്‌: http://www.mathrubhumi.com/php/newsDetails.php?news_id=1245963&n_type=NE&category_id=11&Farc=&previous=