അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, March 7, 2010

'വിട്ടയക്കുക' - ബാലാമണിയമ്മ

 (കവിത കേള്‍ക്കാം )
(കവിത വായിക്കുക)




ബാലാമണിയമ്മ ( 1909 - 2004)

1909 ജൂലൈ 19നാണ് പുന്നയൂര്‍ക്കുളത്ത്‌ നാലാപ്പാട്ട് തറവാട്ടില്‍ ജനിച്ചു. പത്തൊമ്പതാം വയസ്സില്‍ വി.എം. നായരെ വിവാഹം കഴിച്ച് കൊല്‍ക്കത്തയിലേക്ക് പോയി. ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്. കൂപ്പുകൈ എന്ന ആദ്യ കവിതാസമാഹാരം 1930ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കോട്ട, പ്രഭാങ്കുരം, പ്രണാമം, മുത്തശ്ശി, മഴുവിന്റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍ .

ഖണ്ഡകാവ്യങ്ങളൂം സമാഹാരങ്ങളുമായി പതിനഞ്ചിലേറെ കൃതികള്‍ .മാതൃത്വത്തിണ്റ്റെ ഉദാരവാത്സല്യം, ശൈശവത്തിണ്റ്റെ നിഷ്കളങ്കത, ആത്മീയത, കറകളഞ്ഞ ഭക്തി എന്നിവയെല്ലാം നിറഞ്ഞുനില്‍ക്കുന്ന കവിതകള്‍.

പദ്മഭൂഷണ്‍ , സരസ്വതീസമ്മാന്‍ ,കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ,തൃപ്പൂണിത്തുറ ശാസ്ത്രസദസ്സിണ്റ്റെ 'സാഹിത്യനിപുണ' ബഹുമതി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തിയിട്ടുണ്ട്.

Friday, January 29, 2010

നമസ്തേ ഗതതർഷ !


എന്റെ ഗുരുനാഥൻ-വള്ളത്തോൾ നാരായണമേനോൻ 
(കവിത കേള്‍ക്കാം )
 

(കവിതകൾ- ഇവിടെ വായിക്കാം)

ഏകനായ്‌ നടന്നു നീ- ജി കുമാരപിള്ള
(കവിത കേള്‍ക്കാം )
ജി കുമാരപിള്ള
(1923 - 2000)


കോട്ടയത്തിനടുത്തുള്ള വെണ്ണിമലയില്‍ 1923 ആഗസ്ത് 22 ന് ജനനം. മതാപിതാക്കള്‍ പെരിങ്ങര പി ഗോപാലപിള്ള , പി ജി പാര്‍വതിയമ്മ റിട്ട.കോളേജ് പ്രൊഫസര്‍ ലീലയാണ് ഭാര്യ. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ ബിരുദം നേടിയതിനുശേഷം മുപ്പതു വര്‍ഷത്തോളം വിവിധ കോളേജുകളില്‍ അദ്ധ്യാപകനായി ജോലി നോക്കി .കേരളത്തിലെ മദ്യനിരോധനപ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ സജീവമായി ഇടപെ ട്ടിരുന്നു. നല്ലൊരു പ്രഭാഷകനായിരുന്നു .വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്ത കുമാരപിള്ള 1944-46 കാലഘട്ടത്തില്‍ കൊച്ചി പ്രജാമണ്ഡലവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കേരള സര്‍വോദയ മണ്ഡലം ,കേരള പി യു സി എല്‍ , മാനസി മുതലായവയുടെ പ്രസിഡണ്ടായിയിരുന്നു .
മദ്യനിരോധനപ്രസ്ഥാനത്തിന്റെ സംസ്ഥാനപ്രസിഡണ്ടായിരിക്കെ അദ്ദേഹം കേരളത്തിലെ മദ്യലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിലേര്‍പ്പെട്ടു.

1961മുതല്‍ 1969 വരെ കേരളാസര്‍വകലാശാല സെനറ്റ് അംഗമായിരുന്നു.ചെറുപ്പത്തിലേ കവിതയെഴുതിത്തുടങ്ങിയ കുമാരപിള്ളയുടെ ആദ്യസമാഹാരം അരളിപ്പൂക്കള്‍ 1951ല്‍ പ്രസിദ്ധീകരിച്ചു.

പ്രധാന കൃതികള്‍ : അരളിപ്പൂക്കള്‍ ,മരുഭൂമിയുടെ കിനാവുകള്‍ ,ഓര്‍മ്മയുടെ സുഗന്ധം ,സപ്തസ്വരം ,ഇരുപത്തിയഞ്ച് കവിതകള്‍ (പദ്യം) മൌലാന അബ്ദുല്‍ കാലം ആസാദ് ,ലോകചരിത്ര സംഗ്രഹം ,തിരഞ്ഞെടുത്ത ലേഖനങ്ങള്‍ , ആചാര്യ നരേന്ദ്രദേവ്, മനുഷ്യത്വത്തിന്റെ മാര്‍ഗങ്ങള്‍ (ഗദ്യം) ആന്റിഗണി (പരിഭാഷ, സി ജെ തോമസ്സിനോടൊപ്പം) ഗാന്ധിസാഹിത്യം, സാമൂഹ്യജീവിതം,മദ്യനിരോധനം ,കുമാരനാസാന്റെ തിരഞ്ഞെടുത്ത കവിതകള്‍ എം പി മന്മഥന്‍ എന്ന മനുഷ്യന്‍, മഹാത്മാഗാന്ധിയുടെ തിരഞ്ഞെടുത്ത കൃതികള്‍


പുരസ്കാരങ്ങള്‍ : കവിതയ്ക്ക് ആശാന്‍ ,ഓടക്കുഴല്‍ ,സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സാമൂഹ്യസേവനത്തിനു രാമാശ്രമ പുരസ്‌കാരം എം കെ കെ നായര്‍ പുരസ്കാരം കെ കുഞ്ഞിരാമക്കുറുപ്പ് പുരസ്‌കാരം എന്നിവയും അദ്ധ്യാപനത്തിന് ഹൃദയകുമാരി പുരസ്കാരവും ലഭിച്ചു .

2000 സെപ്തബാര്‍ 16 നു അന്തരിച്ചു
വള്ളത്തോള്‍ നാരായണ മേനോന്‍. (1878- 1958)
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ്‌ വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അലകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കണാവുന്നതാണ്‌. മലയാളിയുടെ കലാവബോധത്തിലും കലാചരിത്രത്തിലും അദ്ദേഹം നടത്തിയ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് കലാമണ്ഡലത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌. തൊണ്ണൂറോളം കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്‌. ബധിരവിലാപം, ശിഷ്യനും മകനും, ബധിരവിലപം, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ജരി, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും എന്നിവ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയും ജനകീയത നേടിയവയുമാണ്‌. വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മികവു കാട്ടിയിട്ടുണ്ട്‌. വാല്മീകി രാമായണം, ഋഗ്വേദം എന്നിവയ്ക്ക്‌ അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍ ശ്രദ്ധേയമാണ്‌.