അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Thursday, March 14, 2019

ചെമ്മനം ചാക്കോ -നെല്ല്





ചെമ്മനം ചാക്കോ(1926 മാർച്ച്‌ 7 - 2018 ഓഗസ്റ്റ് 15). 

കവി,അധ്യാപകൻ .അച്ഛൻ യോഹന്നാൻ കത്തനാർ 'അമ്മ സാറാ .    പിറവം സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ പഠിച്ച്‌ മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ്‌ ബിരുദം നേടി. പിറവം സെന്റ്‌. ജോസെഫ്സ് ഹൈസ്കൂൾ , പാളയംകോട്ട സെന്റ്‌ ജോൺസ് കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി. 1968 മുതൽ 86 വരെ കേരളസർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.
 
വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. 1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946-ൽ ചക്രവാളം മാസികയിൽ "പ്രവചനം "എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു . 1965-ൽ പ്രസിദ്ധീകരിച്ച "ഉൾപ്പാർട്ടി യുദ്ധം" കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ്‌ അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്‌. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ്‌ ഇദ്ദേഹത്തിന്റേത്‌.ആധുനിക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല .



കൃതികൾ


കവിതാഗ്രന്ഥങ്ങൾ : വിളംബരം (1947), കനകാക്ഷരങ്ങൾ (1968), നെല്ല് (1968, ) കാർട്ടൂൺ  കവിത ഇന്ന് (1969),  പുത്തരി (1970), അസ്ത്രം (1971). ആഗ്നേയാസ്ത്രം (1972), ദുഃഖത്തിന്റെ ചിരി (1973), ആവനാഴി (1974), ജൈത്രയാത്ര (1975). രാജപാത (1976), ദാഹജലം (1981), ഭൂമികുലുക്കം (1983),  അമ്പും വില്ലും (1986).  രാജാവിന് വസ്ത്രമില്ല (1989), ആളില്ലാക്കസ്സേരകൾ (1991) ,ചിന്തേര് (1995), നർമസങ്കടം ബഹുമതികളും മറ്റും(1997), ഒന്ന് ഒന്ന് രണ്ടായിരം (2000),  ഒറ്റയാൾ പട്ടാളം (2003),  ഒറ്റയാന്റെ ചൂണ്ടുവിരൽ (2007), അക്ഷരപ്പോരാട്ടം (2009),


ബാലസാഹിത്യം - കവിതകൾ: ചക്കരമാമ്പഴം (1964), രാത്രിവിളക്കുകൾ (1999), നെറ്റിപ്പട്ടം (2008)
ബാലസാഹിത്യം - കഥകൾ:  ഇന്ത്യൻ കഴുത (2007),  വർഗീസ്‌ ആന (2008)
വിമർശഹാസ്യ ലേഖനങ്ങൾ: കിഞ്ചനവർത്തമാനം (1993), കാണാമാണിക്യം (2006),  ചിരിമധുരം (2007),
ചിരിമധുരതരം (2008), ചിരിമധുരതമം (2010)
അനുസ്മരണ ലേഖനം: പുളിയും മധുരവും (2002)
ലേഖനസമാഹാരങ്ങൾ: ഭാഷാതിലകം(1957,)അറിവിന്റെ കനികൾ (1963),വള്ളത്തോൾ - കവിയും വ്യക്തിയും
ചെറുകഥാസമാഹാരം: തോമസ്‌ 28 വയസ്സ് (2009)
തർജ്ജമ: കുടുംബസംവിധാനം (1959)
തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങൾ: ചെമ്മനം കവിതകൾ (1978), വർഷമേഘം (1983),അക്ഷരശിക്ഷ (1999), പത്രങ്ങളെ നിങ്ങൾ! (1999),ചെമ്മനം കവിത -സമ്പൂർണം (2001),ചിരിക്കാം ചിന്തിക്കാം (2008), ഇരുട്ട്കൊട്ടാരം (2010)

പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമിയിൽ നിന്നും കവിതാഅവാർഡ്‌ ( രാജപാത - 1977 ),ഹാസ്യസാഹിത്യ അവാർഡ്‌ (കിഞ്ചന വർത്തമാനം - 1995 ),സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം (2006 ), മഹാ കവി ഉള്ളൂർ കവിതാ അവാർഡ്‌ ( 2003 ), സഞ്ജയൻ അവാർഡ്‌ (2004 ), പി. സ്മാരക പുരസ്ക്കാരം (2004 ),  പണ്ഡിറ്റ്  കെ. പി. കറുപ്പൻ അവാർഡ്‌ (2004 ), മുലൂർ അവാർഡ്‌ (1993 ), കുട്ടമത്ത് അവാർഡ്‌ (1992 ),  സഹോദരൻ അയ്യപ്പൻ അവാർഡ്‌ (1993 ),
എ .ഡി. ഹരിശർമ അവാർഡ്‌ (1978 ),  കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം (2012)[2]

പദവികൾ :കേരള സാഹിത്യ അക്കാദമി , ആതർസ് ഗിൽഡ് ഓഫ് ഇന്ത്യ , സമസ്ത കേരള സാഹിത്യ പരിഷത്ത്‌, മലയാളം ഫിലിം സിന്സോർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ്‌ തുടങ്ങിയവയിൽ നിർവാഹക സമിതി അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട് .

വിവരങ്ങൾക്ക് കടപ്പാട് : വിക്കിപ്പീഡിയ 
https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%82_%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B

കവിത വരികൾക്കു കടപ്പാട്   :എൻബി എസ്സിന്റെ കവിതയുടെ നൂറ്റാണ്ട് 




Friday, March 1, 2019

സുഗതകുമാരി-ദേവദാസി


സുഗതകുമാരി 

കവയിത്രി, സാമൂഹിക, പരിസ്ഥിതി പ്രവർത്തക.
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻറെയും ,  വി.കെ. കാർത്യായനിഅമ്മയുടെയും മകളായി 1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനിച്ചു.   . തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു.തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. . ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ

കൃതികൾ

മുത്തുച്ചിപ്പി (1961),പാതിരാപ്പൂക്കൾ (1967) ,പാവം മാനവഹൃദയം (1968),ഇരുൾ ചിറകുകൾ (1969), രാത്രിമഴ (1977) , അമ്പലമണി (1981) ,കുറിഞ്ഞിപ്പൂക്കൾ (1987),തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്),രാധയെവിടെ (1995) ,കൃഷ്ണകവിതകൾ ,ദേവദാസി,വാഴത്തേൻ,മലമുകളിലിരിക്കെ,സൈലന്റ് വാലി (നിശ്ശബ്ദ വനം),വായാടിക്കിളി

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി പുരസ്കാരം(1968 പാതിരപ്പൂക്കൾ), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,സാഹിത്യ പ്രവർത്തക അവാർഡ്(1978 രാത്രിമഴ), ഓടക്കുഴൽ പുരസ്കാരം(1982 അമ്പലമണി), ആ ശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരംവയലാർ അവാർഡ്( അമ്പലമണി),2001 ലളിതാംബിക അന്തർജ്ജനം അവാർഡ്,2003 വള്ളത്തോൾ അവാർഡ്, 2004 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2004 ബാലാമണിയമ്മ അവാർഡ്, 2006 പത്മശ്രീ പുരസ്കാരം
പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്,  2009 എഴുത്തച്ഛൻ പുരസ്കാരം , 2013 മണലെഴുത്ത് 2012 ലെ സരസ്വതി സമ്മാൻ , സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് , ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്(കൃഷ്ണകവിതകൾ),അബുദാബി മലയാളി സമാജം അവാർഡ്(രാധയെവിടെ (1995) , വിശ്വദീപം അവാർഡ്തു(തുലാവർഷപ്പച്ച (1990) 
)

കടപ്പാട്: വിക്കിപീഡീയ 
https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%97%E0%B4%A4%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF

Wednesday, February 27, 2019

ആശാലതയുടെ കവിതകൾ 1.തവളകൾ 2.ബുദ്ധനും ഞാനും നരിയും



ആശാലത 

കവി, വിവർത്തക

കാവ്യസമാഹാരങ്ങൾ 

കടൽപ്പച്ച (2002)
എല്ലാ ഉടുപ്പും അഴിക്കുമ്പോൾ (2013)

വിവർത്തനം -
ചിത്രഗ്രീവൻ (ധൻ ഗോപാൽ മുഖർജിയുടെ നോവൽ) (എൻ ബി ടി )
ആഗോളവൽക്കരണവും അസംതൃപ്തികളും ( ജോസഫ് സ്റ്റിഗ്ലിസിന്റെ കൃതി - കെ രാജഗോപാലിനൊപ്പം) (ഡി സി )

സംഭാഷണങ്ങൾ - (ഡോ. കെ. അയ്യപ്പപ്പണിക്കരുടെ അഭിമുഖങ്ങൾ. ഡോ.കെ. അയ്യപ്പപ്പണിക്കരോടൊപ്പം ) (ഒലിവ് )

ആടിന്റെ വിരുന്ന് (മരിയാ വർഗാസ് യോസയുടെ ഫീസ്റ്റ് ഓഫ് ദ ഗോട്ടിന്റെ  മലയാള പരിഭാഷ) (ഡി സി )

മഹാകവി രബീന്ദ്രനാഥ ടാഗോർ കൃതികൾ ( ചിന്ത)

ഫാന്റസിക്കഥകൾ ( ചിന്ത)

പുരസ്കാരങ്ങൾ
ആടിന്റെ വിരുന്നിന് 2010ൽ പരിഭാഷക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്