അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Thursday, February 20, 2020

കണ്ണശ്ശരാമായണം- നിരണം രാമപ്പണിക്കർ



നിരണം രാമപ്പണിക്കർ
പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന നിരണം കവികളിൽ രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് കണ്ണശ്ശരാമായണം. പാട്ടുപ്രസ്ഥാനത്തിൽ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പ്രാസസമ്പ്രദായ രീതിയായ അന്താദിപ്രാസം ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. കാച്ചിക്കുറുക്കിയെടുത്ത വാല്മീകീരാമായണം എന്നാണ് ഇതിനെ ഡോ. പുതുശേ്ശരി രാമചന്ദ്രന്‍ വിശേഷിപ്പിച്ചിട്ടുളളത്. കഥാഘടനയില്‍ മൂലകൃതിയില്‍നിന്ന് വലിയ മാറ്റമൊന്നുമില്ല. എന്നാല്‍, വാല്മീകീരാമായണത്തിന്റെ വിവര്‍ത്തനമെന്നു പറഞ്ഞുകൂടാ. 24000 മൂലശേ്‌ളാകങ്ങളെ 3059 പാട്ടുകളിലേക്ക് പകര്‍ന്നിരിക്കുന്നു. . മലയാളത്തിലെ ആദ്യ സമ്പൂർണമായ രാമായണമാണ് കൃതി
രാമപ്പണിക്കരുടെ  കൃതികള്‍.
'രാമപ്പണിക്കരുടെ കൃതികളെന്നു് ഉറപ്പിച്ചു പറയാവുന്നതു് (1) രാമായണം (2) ഭാഗവതം (3) ശിവരാത്രിമാഹാത്മ്യം (4) ഭാരതം ഇവയാണു്, ഒരമ്മാനപ്പാട്ടു ഗണപതിയുംകൂടി അദ്ദേഹത്തിന്റെ വകയായി കരുതാം. ഇവയ്ക്കുപുറമേ (5) ബ്രഹ്മാണ്ഡപുരാണം ഗദ്യം (6) ഗുരുഗീത (7) പത്മപുരാണം എന്നീ ഗ്രന്ഥങ്ങള്‍കൂടിയുണ്ടെന്നു ഗോവിന്ദപ്പിള്ള സര്‍വാധികാര്യക്കാര്‍ പറയുന്നു. പത്മപുരാണം ഇതുവരെ കണ്ടുകിട്ടീട്ടില്ല. അതു ശിവരാത്രിമാഹാത്മ്യം തന്നെയായിരിക്കാനിടയുണ്ടു് ' 
 '  ഭാഷാ ഭഗവദ്ഗീതയും ഭാരതമാലയും രാമായണാദികൃതികളും സൂക്ഷ്മ ദൃഷ്ട്യാ വായിക്കുന്ന ഒരാള്‍ക്ക് അവയെല്ലാം ഏകദേശം ഒരേ കാലത്തു വിരചിതങ്ങളായ പ്രബന്ധങ്ങളാണെന്നു കണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ടാകുന്നതല്ല. ആ പാട്ടുകള്‍ക്കു് എതുക, മോന, അന്താദിപ്രാസം, വൃത്തവിശേഷം ഈ ലക്ഷണങ്ങളെല്ലാമുണ്ടു്. ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ലെന്നുള്ളതു് അവയെ രാമചരിതത്തില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നു. മൂന്നു കവികളും തിരഞ്ഞെടുത്തിട്ടുള്ള വൃത്തങ്ങളും സമാനരൂപങ്ങളാകുന്നു. രാമചരിതത്തില്‍ കാണുന്ന പഴയ മലയാളപദങ്ങളും പ്രയോഗങ്ങളും പ്രായേണ നിരണം കൃതികളിലുമുണ്ടു്.' ( ഉള്ളൂർ ,കേരളസാഹിത്യചരിത്രം)

Wednesday, February 19, 2020

ഭാഷാഭഗവദ്‌ഗീത നിരണം മാധവപ്പണിക്കർ




നിരണം മാധവപ്പണിക്കർ

ജീവിതകാലം 1350 നും 1450 നുമിടിയ്ക്കാണെന്ന് കരുതുന്നു. ജന്മസ്ഥലം തിരുവനന്തപുരത്തെ മലയിന്‍കീഴ്. മലയിന്‍കീഴ് ക്ഷേത്ര ത്തോടുബന്ധപെ്പട്ടു ജീവിച്ചു. കണ്ണശ്ശകവികളില്‍ ഒരാളായി കരുതുന്നു. സംസ്കൃതം അതിന്റെ സര്‍വോച്ചമായ സ്ഥാനത്ത് വിരാജിച്ചുകൊണ്ടിരുന്ന പതിനാലാം നൂറ്റാണ്ടില്‍ സംസ്കൃതാനഭിജ്ഞരായ സാമാന്യജനങ്ങള്‍ക്ക്‌ ദുര്‍ഗ്രാഹ്യമായിരുന്ന ഗീതാതത്ത്വം വളരെ ലഘുവായും സരളമായും സുന്ദരമായും ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്ത കവിയാണ്  നിരണം മാധവപ്പണിക്കര്‍ 
ഏകദേശം 600 വർഷങ്ങൾക്കു മുമ്പാണിത് തർജമ ചെയ്തതെന്നു വിശ്വസിക്കുന്നു. . മൂലഗ്രന്ഥമായ സംസ്‌കൃതത്തിലെ ഭഗവദ്ഗീതയുടെ പദാനുപദ വിവർത്തനമല്ല ഭാഷാ ഭഗവദ്ഗീത. . ഇതൊരു പാട്ടുകൃതിയാണ്. കണ്ണശ്ശഗീത  എന്നും  അറിയപ്പെടുന്നു.ഇന്ന് അറിയപ്പെട്ടിട്ടുള്ള ഗീതാവിവര്‍ത്തനങ്ങളില്‍ ഏറ്റവും പഴക്കം ചെന്നത് മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീതയാണ്., അതായത് ലോകത്തിലെ ആദ്യത്തെ ഗീതാവിവര്‍ത്തനം മലയാളത്തിലാണ് ഉണ്ടായത് എന്ന് കരുതാം. ഉപനിഷത് രഹസ്യം ഉള്‍ക്കൊളളുന്ന ഗീതയിലെ അര്‍ത്ഥഭാരമേറിയ 700 ശേ്‌ളാകങ്ങളെ 328 ശീലുകളാക്കിയാണ് മാധവപ്പണിക്കര്‍ സംക്ഷേപിച്ചിരിക്കുന്നത്. 

വിവരങ്ങൾക്ക്  കടപ്പാട്:
http://keralaliterature.com/
shreyassu 
വിക്കിപീഡിയ 
മധ്യകാലമലയാളകവിത ( edited by Dr K Ayyppa Paniker, NBT )

Sunday, September 22, 2019

ആറ്റൂര്‍ രവിവര്‍മ്മ-സംക്രമണം


മനോഹരമായ വീഡിയോ ചിത്രീകരണത്തിന് കടപ്പാടും നന്ദിയും . ശ്രീ ഷാജി മുള്ളൂക്കാരന്.