വൃത്തം -രഥോദ്ധത
രഥോദ്ധതയുടെ ലക്ഷണം വൃത്തമഞ്ജരി പ്രകാരം: രംനരംലഗുരുവുംരഥോദ്ധത. വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര ന ര” എന്നീ ഗണങ്ങളും “ല ഗ” എന്നീ അക്ഷരങ്ങളും വരുന്ന വൃത്തമാണു രഥോദ്ധത.
ലക്ഷണം സംസ്കൃതത്തിൽ
रान्नराविह रथोद्धता लगौ।
രാന്നരാവിഹ രഥോദ്ധതാ ലഗൗ।
രഗണം, നഗണം, രഗണം, ലഘു, ഗുരു എന്നിവ ക്രമത്തിൽ വരുന്നത് രഥോദ്ധതാ വൃത്തം സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ:
കുസുമമഞ്ജരിയുടെയും രഥോദ്ധതയുടെയും ആദ്യത്തെ പത്തക്ഷരങ്ങൾ ഒരുപോലെയാണു്.
രഥോദ്ധതയുടെ ആദിയിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി എന്ന വൃത്തമാകും.