Tuesday, June 28, 2016

വിൽക്കുന്നില്ലിവിടം -കാവാലം നാരായണപ്പണിക്കർ

കാവാലം നാരായണപ്പണിക്കർ (1928 ഏപ്രിൽ  -2016 ജൂൺ 26 )
മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനും കവിയുമായിരുന്നു  കാവാലം നാരായണപണിക്കർ‍.  ആലപ്പുഴ ജില്ലയിലെ‍ കുട്ടനാട്ടിലെ ചാലയിൽ കുടുംബത്തിൽ ജനനം .   അച്ഛൻ ഗോദവർമ്മ അമ്മ കുഞ്ഞുലക്ഷ്മി അമ്മ. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനാണ്‌. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്പരനായിരുന്നു
കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1

പരമ്പരാഗത ശൈലി പിന്തുടരുന്ന തനതു നാടകങ്ങൾ അവതരിപ്പിക്കുന്നതിനായി ;തിരുവരങ്ങ് എന്ന നാടകസംഘടനയും നാടകശിക്ഷണം ,നാടകാവതരണം , കലാഗവേഷണം ,
;സോപാനം ; ഇൻസ്റിറ്റ്യൂട്ടും  സ്ഥാപിച്ചു .എന്നിവയ്ക്കായി .എൻ. ശ്രീകണ്ഠൻ നായരുടെ തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത്‌ കാവാലമാണ്‌.  തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം.
നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്‌, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്.  തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

കൃതികൾ 

കവിത {കവിതാസമാഹാരം )

സാക്ഷി (1968),തിരുവാഴിത്താൻ (1969,)ജാബാലാ സത്യകാമൻ (1970),ദൈവത്താർ (1976),അവനവൻ കടമ്പ (1978)
കരിംകുട്ടി (1985),നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം,കൈക്കുറ്റപ്പാട് (1993),ഒറ്റയാൻ (1980)
(നാടകങ്ങൾ)

ഭാസഭാരതം (1987) ഭാസന്റെ അഞ്ച് സംസ്കൃതനാടങ്ങളുടെ (ഊരുഭംഗം ,ദൂതഘടോൽഖജം, മദ്ധ്യമവ്യായോഗം, ദൂതവാക്യം, കർണ്ണഭാരം) വിവർത്തനം,ഭഗവദജ്ജുകം (ബോധായനന്റെ സംസ്ക്രതനാടകത്തിന്റെ വിവർത്തനം)
മത്തവിലാസം (മഹേന്ദ്രവിക്രമ വർമ്മന്റെ സംസ്കൃതനാടകത്തിന്റെ വിവർത്തനം),ട്രോജൻ സ്ത്രീകൾ (സാർത്രിന്റെ ഫ്രഞ്ച് നാടകം).ഒരു മദ്ധ്യവേനൽ രാക്കനവ് (ഷേൿസ്പിയർ നാടകം),കൊടുങ്കാറ്റ് (ഷേക്സ്പിയർ നാടകം).(നാടകവിവർത്തനങ്ങൾ}

പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2014 [8]
പത്മഭൂഷൺ 2007 [9]
വള്ളത്തോൾ പുരസ്കാരം 2009 ജീവചരിത്രങ്ങൾ