Thursday, August 2, 2018
Tuesday, July 24, 2018
Saturday, July 21, 2018
Sunday, July 1, 2018
പിങ്ഗള ഉള്ളൂർ എസ്. പരമേശ്വരയ്യർ
പിങ്ഗള
ഉള്ളൂർ എസ്. പരമേശ്വരയ്യർ
“ അത്ര പിങ്ഗളയാ ഗീതം
തഥാ ശ്രൂയന്തി പാർത്ഥിവ!
യഥാ സാ കൃച്ശ്രകാലേപി
ലേഭേ ധർമ്മം സനാതനം
”
എന്ന പദ്യത്തിൽ പിങ്ഗളയുടെ ഇതിഹാസം തുടങ്ങുന്നു. ഇതിഹാസം രണ്ടും ഗാഥ ആറും, ഇങ്ങനെ എട്ടു പദ്യങ്ങളെ ഭാരതത്തിലെ പിങ്ഗളോപാഖ്യാനത്തിൽ ഉള്ളൂ. ഭീഷ്മർതന്നെ "അത്രാപ്യുദാഹരന്തിമമിതിഹാസം പുരാതനം" എന്നു പറയുന്നതിൽനിന്നും മഹാഭാരത കാലത്തിൽ - അതായത് ഇന്നേക്ക്മൂവായിരംകൊല്ലങ്ങൾക്കുമുമ്പു - തന്നെ ഈ ജീവന്മുക്തയുടെ അത്യത്ഭുതമായ ജീവചരിത്രം ഭാരതവർഷത്തിൽ ഒരു ഭാസുരദിപം പോലെ പ്രകാശിച്ചിരുന്ന എന്നു വ്യക്തമാകുന്നുണ്ട്.
പിങ്ഗളോപാഖ്യാനം ഒരു കാവ്യമായി ഇതിനു മുമ്പ് ആരും രചിച്ചിട്ടുള്ളതായി അറിവില്ല. ഭാഗവതം [ 6 ] ഏകാദശസ്കന്ധം ഇരുപത്തിമൂന്നാമദ്ധ്യായത്തിലും ഭാരതം ശാന്തിപർവ്വം നൂറ്റെഴുപത്തേഴാമദ്ധ്യയത്തിലും ഉപന്യസിക്കപ്പെട്ടിട്ടുള്ള ഭിക്ഷുഗീതയെന്ന മങ്കഗീതയെ പുരസ്കരിച്ച് ഒരു കാവ്യം മഹാരാഷ്ട്രഭാഷയിൽ ഏകനാഥകവി നിർമ്മിച്ചിട്ടുണ്ട്.
ശാന്തരസപ്രധാനമായ ഈ ഖണ്ഡകാവ്യം ഭാഷാഭിമാനികൾക്ക് ഉപായനീകരിച്ചുകൊണ്ട് ഈ അവതാരികയെ ഇവിടെ അവസാനിപ്പിച്ചുകൊള്ളുന്നു.
1104-4-9. ഉള്ളൂർ എസ്. പരമേശ്വരയ്യർ
(പിങ്ഗളയുടെ അവതാരികയിൽ നിന്ന് അവലംബം വിക്കി ഗ്രന്ഥശാല
https://ml.wikisource.org/wiki/%E0%B4%AA%E0%B4%BF%E0%B4%99%E0%B5%8D%E0%B4%97%E0%B4%B3 )
Sunday, June 24, 2018
അപരന്നു സുഖത്തിനായ് വരേണം. ( അവനവനാത്മസുഖത്തിനാചരിക്കുന്നവ)
ബ്ലോഗിലും യുട്യൂബിലും ഫേസ് ബുക്കിലും സൗണ്ട് ക്‌ളൗഡിലും ഒക്കെയായി ഇന്നേ ദിവസംവരെ പത്തൊൻപത്തായിരത്തോളം അനുഗാമികളും വരിക്കാറുമുണ്ട് . .followers ,subscribers എന്നിവരെ ഒരുമിച്ച് അഭിസംബോധന ചെയ്യാനാണ് ഈ പോസ്റ്റ്
പത്ത് വര്ഷങ്ങള്ക്കു മുൻപ് തുടങ്ങിയ ഒരു പാഷൻ ഇപ്പോൾ അത് അങ്ങനെ മാത്രമല്ലാതായി തീർന്നിരിക്കുന്നു. മനോഹരം, ഗംഭീരം, കൊള്ളില്ല ,മോശം എന്നുള്ള അഭിപ്രായങ്ങൾ കമന്റുകളായി കാണാറുണ്ട്. ലൈക്കുകളും ചില you tube വീഡിയോകളിൽ അൺലൈക്കു കളും കാണാറുണ്ട്.പ്രശംസയിൽ , നല്ല അഭിപ്രായങ്ങളിൽ സന്തോഷം തോന്നാറുണ്ട് എന്നത് മറച്ചുവെയ്ക്കുന്നില്ല. എന്നാൽ മോശം അഭിപ്രായങ്ങളിൽ ഒട്ടും ദുഃഖം തോന്നാറില്ലെന്നതാണ് വാസ്തവം. 10 വർഷക്കാലത്തെ യഥാർത്ഥ ജീവിതത്തേക്കാൾ അനുഭവങ്ങൾ ഇത്തരം കാര്യങ്ങളിൽ പത്ത് വർഷത്തെ virtual ജീവിതം തന്നു എന്ന് പറയുന്നതാവും ശരി . ഒരു കവിതാലാപന റിയാലിറ്റി ഷോയിൽ വിധികർത്താവായി അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു മത്സരാര്ഥിയും ആ മത്സരാർഥിയുടെ അഭ്യുദയകാംഷികളും ഓരോ പോസ്റ്റിനും താഴെ ഏറ്റവും മോശമായുള്ള കമന്റുകൾ പോസ്റ്റ് ചെയ്യുന്നതു സ്ഥിരമാക്കിയിരുന്ന ഒരു സമയമുണ്ടായിരുന്നു. ബ്ലോഗ് തുടരണോ വേണ്ടയോ എന്നുപോലും ചിന്തിച്ച ആ സമയത്തെ മാനസികാവസ്ഥകളെയും അതിജീവിച്ച് കുറേക്കൂടി പക്വമായ ചിന്തകളിലേക്ക് എത്തിനിൽക്കുന്നു കാര്യങ്ങൾ.
പറയാൻ വന്നത് പക്ഷെ ഇതൊന്നുമായിരുന്നില്ല. പ്രശംസകളേക്കാൾ കൂടുതൽ സർഗ്ഗാത്മകമായ വിമർശനങ്ങളാണ് ( സർഗാത്മകം എന്നതിന് എന്ന് അടിവരയിടട്ടെ.) കാവ്യം സുഗേയം സ്വാഗതം ചെയ്യുന്നത് എന്നാണ് . ഏറ്റവും പ്രശ്നം unlike കൾക്കാണ് . എന്തുകൊണ്ടാണ് ഇഷ്ടമല്ലാതാവുന്നതു അല്ലെങ്കിൽ എന്താണ് ഇഷ്ടമല്ലാതാവുന്നതു എന്നറിയാൻ ഇവയിൽ ഒരു വഴിയുമില്ല. ഓരോ അഭിപ്രായവും ഓരോ വിമർശനവും കവിത ചൊല്ലലിനെ, ആലാപനത്തെ , ബ്ലോഗിന്റെ സംവിധാനത്തെ , ആവിഷ്കാരത്തെ ഒക്കെ ഒരുപാട് സഹായിക്കും എന്നിരിക്കെ പ്രിയപ്പെട്ട ചങ്ങാതിമാർ ഇത് മനസ്സിൽ വെയ്ക്കുമല്ലോ . ബ്ലോഗിലേക്ക് കുറെയേറെ പുതുമകൾ കൊണ്ടുവരാനുള്ള ആലോചനകൂടി ഉള്ളതുകൊണ്ടാണ് ഇതുപോലൊരു പോസ്റ്റ് വേണ്ടി വന്നത്. ഒരു പാടുപേര് ഈ ബ്ലോഗ് ഉപയോഗിക്കുന്നു എന്ന് നിത്യേനയെന്നോണം കിട്ടുന്ന കത്തുകളും സന്ദേശങ്ങളും ഫോൺകാളുകളും സൂചിപ്പിക്കുന്നു. കവിതകൾ കൂടുതൽ കൂടുതൽ കാവ്യാസ്വാദകരിലേയ്ക്കും ഭാഷാസ്നേഹികളിലേയ്ക്കും എത്തണമെന്നാണ് ആഗ്രഹവും. അവനവനാത്മസുഖത്തിനാചരിക്കുന്നവ എന്നാണു കാവ്യം സുഗേയത്തിന്റെ പഞ്ച് ലൈൻ പത്ത് വര്ഷത്തിനു ശേഷം ഇപ്പോൾ അപരന് സുഖത്തിനായി വരേണ്ടവ എന്നതിനാവണം പ്രാമുഖ്യം എന്ന് തോന്നുന്ന രീതിയിൽ ഈ ഭ്രാന്തു മാറിയിട്ടുണ്ട് എന്നതാണ് സത്യം. കവിതകൾ നിർദ്ദേശിച്ചും അയച്ചുതന്നും ബ്ലോഗിന്റെ പ്രവർത്തനത്തിൽ സഹകരിക്കുന്ന സുഹൃത്തുക്കൾ ഉണ്ട് . അവരിൽ തന്നെ അടുത്ത സുഹൃത്തുക്കൾ പലരും ,എന്റെ എഴുത്ത് ഇഷ്ടപ്പെടുന്ന എന്നെ സ്നേഹിക്കുന്ന പല സുഹൃത്തുക്കളും എഴുതേണ്ട സമയത്തു എഴുതാതെ കവിത ചൊല്ലി (അതും ആരുടെയെങ്കിലും)നടക്കുന്നു എന്ന് സ്നേഹപൂർവ്വം ശാസിക്കാറുമുണ്ട്. ആ സ്നേഹവും കരുതലും മനസ്സിലാവുന്നുവെങ്കിലും മനസ്സിലാവാത്തമട്ടിലാണ് ഇത് മുന്നോട്ടുപോവുന്നതു. പലപ്പോഴും ചൊല്ലുന്ന കവിതയുടെ ആസ്വാദനക്കുറിപ്പു എഴുതാനുള്ള സമയം പോലും എടുക്കാതെ , കവിത ആവർത്തിച്ചു ചൊല്ലിയുറപ്പിച്ചു എല്ലാ സാങ്കേതികതയും സ്വയം നിർവഹിച്ചു പോസ്റ്റ് ചെയ്യുന്നതിനിടയിൽ മണിക്കൂറുകളും ദിവസങ്ങളും കടന്നുപോകാറുണ്ട് . കുടുംബത്തിനുള്ളതുകൂടിയും .പോവുന്നിടത്തോളം പോവട്ടെ അല്ലെ.......
അപ്പോൾ ഞാൻ നേരത്തെ കാര്യമായിപ്പറഞ്ഞ കാര്യങ്ങൾ വിമർശനങ്ങൾ, unlike എന്നിവയെക്കുറിച്ചും പറഞ്ഞത് ഒന്ന് മനസ്സിൽ അടിവരയിട്ടു വെയ്ക്കുമല്ലോ. ഒപ്പം പുതിയ നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.
നന്ദി

Saturday, June 23, 2018
ഹരി, നിനക്കായി കരുതി കാത്തു ഞാൻ -ദേവി (സുജാതാദേവി )
"തെളിഞ്ഞു മിന്നുമീ നിമിഷത്തിന്നല്ലോ
തിരഞ്ഞലഞ്ഞെത്ര ജടിലജന്മങ്ങൾ
വിരിഞ്ഞുനിൽക്കുമീ ഹിരണ്യത്തേജസ്സിൽ
ഇറങ്ങിനിൽക്കുന്നേൻ സ്വയം ഹവിസ്സായി
ഇതു കൊടും നോവോ കടുമധുരമോ,
ജനിയോ മൃത്യുവോ അറിയുന്നില്ല ഞാൻ
കഠിനമീ വ്യഥയുറഞ്ഞു മുത്തായി
പരമഹർഷത്തിൻ സ്ഫടികമാവട്ടെ
എവിടെത്തീരുന്നിതിവൾ, തുടങ്ങുവ_
തെവിടെ നീ,തിരിച്ചറിയുന്നില്ല ഞാൻ
ഹരി നിനക്കിനി പിരിയുവാനാവി-
ല്ലിവളെ ,നാമൊന്നായലിഞ്ഞു ചേർന്നല്ലോ"
ക്രമമെത്തട്ടെ സമയമാവട്ടെ എന്ന്
കാവ്യം സുഗേയത്തിൽ ചേർക്കാനായി തിരഞ്ഞുവെച്ച (സുജാത)ദേവിട്ടീച്ചറുടെ 'ഹരീ നിനക്കായി കരുതി കാത്തു ഞാൻ' എന്ന കവിത
സമയമായിരിക്കുന്നു...
സമയമാവും മുൻപേ....
പ്രണാമം
കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും പ്രൊഫ.കാർത്ത്യായനി അമ്മയുടെയും മകൾ പരേതനായ അഡ്വ. ജി.ഗോപാലകൃഷ്ണൻ നായരാണ് ഭർത്താവ്.. പരേതയായ പ്രൊഫ: ഹൃദയകുമാരി ടീച്ചറിന്റെ യും സുഗതകുമാരിടീച്ചറുടെയും ഇളയ സഹോദരി.
പട്ടാമ്പി ,എറണാകുളം മഹാരാജാസ്, തിരുവനന്തപുരം വിമന്‍സ് ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നീ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് പ്രൊഫസർ ആയി ജോലി നോക്കിയിട്ടുണ്ട്. കാടിന്റെ താളം തേടി എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിന്നുള്ള പുരസ്കാരം ലഭിച്ചു. ദേവി എന്ന പേരില്‍ കവിതകളെഴുതി.. മൃണ്‍മയി എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.
തിരഞ്ഞലഞ്ഞെത്ര ജടിലജന്മങ്ങൾ
വിരിഞ്ഞുനിൽക്കുമീ ഹിരണ്യത്തേജസ്സിൽ
ഇറങ്ങിനിൽക്കുന്നേൻ സ്വയം ഹവിസ്സായി
ഇതു കൊടും നോവോ കടുമധുരമോ,
ജനിയോ മൃത്യുവോ അറിയുന്നില്ല ഞാൻ
കഠിനമീ വ്യഥയുറഞ്ഞു മുത്തായി
പരമഹർഷത്തിൻ സ്ഫടികമാവട്ടെ
എവിടെത്തീരുന്നിതിവൾ, തുടങ്ങുവ_
തെവിടെ നീ,തിരിച്ചറിയുന്നില്ല ഞാൻ
ഹരി നിനക്കിനി പിരിയുവാനാവി-
ല്ലിവളെ ,നാമൊന്നായലിഞ്ഞു ചേർന്നല്ലോ"
ക്രമമെത്തട്ടെ സമയമാവട്ടെ എന്ന്
കാവ്യം സുഗേയത്തിൽ ചേർക്കാനായി തിരഞ്ഞുവെച്ച (സുജാത)ദേവിട്ടീച്ചറുടെ 'ഹരീ നിനക്കായി കരുതി കാത്തു ഞാൻ' എന്ന കവിത
സമയമായിരിക്കുന്നു...
സമയമാവും മുൻപേ....
പ്രണാമം
Tuesday, June 19, 2018
എലികൾ -എൻ വി കൃഷ്ണവാര്യർ
എൻ.വി. കൃഷ്ണവാരിയർ(1916 മേയ് 13-1989 ഒക്റ്റോബർ 12)
മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വം.ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാൾ..
തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്ത് ജനനം .അച്ഛൻ: അച്യുത വാരിയർ. അമ്മ മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ് സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കി വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു. 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു.. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു.
പ്രധാന കൃതികൾ
കവിതകൾ: എൻ വിയുടെ കവിതകൾ(സമ്പൂർണ്ണ സമാഹാരം),അകം കവിതകൾ,അക്ഷരം പഠിക്കുവിൻ.എൻ വിയുടെ കൃതികൾ.കാവ്യകൗതുകം,കാളിദാസന്റെ സിംഹാസനം,നീണ്ടകവിതകൾ,കുറേക്കൂടി നീണ്ട കവിതകൾ, കൊച്ചുതൊമ്മൻ ,പുഴകൾ, രക്തസാക്ഷി, വിദ്യാപതി, ഗാന്ധിയും ഗോഡ്‌സേയും, ചാട്ടവാർ ,വെള്ളപ്പൊക്കം
ആട്ടക്കഥ:ചിത്രാംഗദ ,ബുദ്ധചരിതം
ലേഖനങ്ങൾ,പഠനങ്ങൾ, പ്രബന്ധങ്ങൾ: .എൻ വിയുടെ ഗവേഷണ പ്രബന്ധങ്ങൾ, എൻ വിയുടെ സാഹിത്യ വിമർശനം, വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം), വെല്ലുവിളികൾ പ്രതികരണങ്ങൾ, മനനങ്ങൾ നിഗമനങ്ങൾ, വീക്ഷണങ്ങൾ വിമർശങ്ങൾ, അന്വേഷണങ്ങൾ,കണ്ടെത്തലുകൾ, ആദരാഞ്ജലികൾ
പരിപ്രേക്ഷ്യം, പ്രശ്നങ്ങൾ,പഠനങ്ങൾ, ഭൂമിയുടെ രസതന്ത്രം, മേല്പത്തൂരിന്റെ വ്യാകരണ പ്രതിഭ, വിചിന്തനങ്ങൾ വിശദീകരണങ്ങൾ, വ്യക്തിചിത്രങ്ങൾ ,സമസ്യകൾ സമാധാനങ്ങൾ, സമാകലനം, സംസ്കൃത വ്യാകരണത്തിന് കേരളപാണിനിയുടെ സംഭാവനകൾ, സ്മൃതിചിത്രങ്ങൾ, ഹൃദയത്തിന്റെ വാതായനങ്ങൾ
.
പദവികൾ
മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ
കേരള സാഹിത്യ അക്കാദമി അംഗം
കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗം
സമസ്തകേരള സാഹിത്യപരിഷത്ത് അധ്യക്ഷൻ
ജ്ഞാനപീഠം പുരസ്കാര നിർണ്ണയ കമ്മിറ്റിയുടെ മലയാളം ഉപദേശകസമിതി കൺവീനർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ട്രഷറർ
കേരള പത്രപ്രവർത്തക യൂനിയൻ അധ്യക്ഷൻ
നാഷണൽ ബുക് കൗൺസിൽ അംഗം
കേരള ഗ്രന്ഥശാലാ സംഘം പ്രവർത്തക സമിതി അംഗം
മലയാളം ലക്സിക്കൻ എഡിറ്റോറിയൽ കമ്മിറ്റി അംഗം
കലാമണ്ഡലം പാഠോപദേശകസമിതി അംഗം
സംസ്കൃത കമ്മറ്റി (കേരള സർക്കാർ)ചെയർമാൻ
തിരുവിതാംകൂർ സർവകലാശാലാ സെനെറ്റ് മെംബർ
കേരള സർവകലാശാലാ സെനെറ്റ് മെംബർ
കേന്ദ്ര ഗവണ്മെന്റിന്റെ എമിരിറ്റസ് ഫെലോ
കേരള സർവകലാശാലാ ബി ഒ എസ് അംഗം
വിവിധ അക്കാദമിക് കൗൺസിലുകളിൽ അംഗത്വം
പുരസ്‌കാരങ്ങൾ
. "ഗാന്ധിയും ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്റെ കാവ്യശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികൾ പ്രതികരണങ്ങൾ" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു.
വിവരങ്ങൾക്ക് കടപ്പാട് :വിക്കിപീഡിയ
N. V. Krishna Warrier(13 May 191612 October 1989 (aged 73))
N. V. Krishna Warrier (1916–1989) was an Indian poet, newspaper editor, scholar, academician and political thinker. He was a prolific writer and his works covered the genres of poetry, drama, travelogue, translation, children's literature and science
Born on 13 May 1916 at Njeruvisseri, near Arattupuzha in Thrissur district, Kerala to Achutha Warrier and Madhavi Warasyar. He was married to Lakshmikutty Warasyar and the couple had 3 daughters, Dr. Usha, Dr. Parvathy and Dr. Vani.
He had an extensive education during which he obtained the degree MLitt and learnt 18 languages.He was also honoured by Calicut University by awarding him the degree of DLitt.
Warrier started his career as a teacher Sanskrit School in Kaladi and later moved to Sanskrit College, Tripunithura. During the Quit India Movement, he resigned from the job and published a daily called Swathanthra Bharatham (Free India). In 1952, he joined Mathrubhumi as the editor and stayed there till 1968 when he co-founded Kerala Bhasha Institute and became its first director (1968–1972). He also worked as the editor of Kumkumam group of publications and the Hindi magazine, Yuga Prabhath.
Krishna Warrier was the first editor of Akhila Vijnana Kosam, an encyclopaedia in Malayalam. When Travancore Kochi Working Journalist Association and Malabar Working Journalist Association merged to form Kerala Union of Working Journalists, Krishna Warrier was elected as its first president. He also served as the president of Sahitya Pravathaka Sahakarana Sangham (SPCS), Kerala Sahitya Parishad and Kerala Sahitya Sammithi. He was a member of Kerala Sahitya Akademi, National Book Development Council and Official Bhasha Committee.
Krishna Warrier is credited with efforts on modernisation of Malayalam language. Two awards have been instituted in his name, N V Krishna Warrior Literary Award by N V Krishna Warrior Memorial Trust and N.V. Sahitya Vedi Award by the organisation of the same name.
In the centenary of his birth, a digital archive to bring all of N.V's works online was launched by the N.V Krishna Warrior Memorial Trust on October 12, 2015.
Positions held
Teacher – Sanskrit School, Kaladi
Teacher – Sanskrit College, Tripunithura
Publisher – Swathanthra Bharatham
Chief Editor – Mathrubhumi
Director – Kerala Bhasha Institute
Editor – Kumkumam
Editor – Yuga Prabhath.
Editor – Akhila Vijnana Kosam
President – Kerala Union of Working Journalists
President – Sahitya Pravathaka Sahakarana Sangham (SPCS)
President – Kerala Sahitya Parishad
President – Kerala Sahitya Sammithi
Member – Kerala Sahitya Akademi
Member – National Book Development Council
Member – Official Bhasha Committee.
Works
Enveeyude Kavithakal (Complete Works – Poems)
Velluvilikal, Prathikarangal
Prashnangal Padanangal
Samasyakal Samadhanangal
Anweshanangal Kandethalukal
Manangal Nigamanangal
Vichinthanagal Vishadeekaranangal
Veekshanangal Vimarshanangal
Olangal Azhangal
NVyude Gaveshana Prabhandhangal
NVyude Sahitya Vimarshanam
Vallatholinte Kavyashilpam
Kalolsavam
Aadharanjalikal
Pariprekshyam
Bhoomiyude Rasathanthram
Melpathurinte Vyakarana Prathibha
Vyakthichithrangal
Samaakalanam
Samskruthathinu Kerala Paniniyude Sambhavanakal
Smrithichithrangal
Hridayathinte Vathayanangal
A History of Malayalam
Akam Kavithakal (Poems)
Aksharam Padikkuvin
Kavya Kauthukam
Kalidasante Simhasanam
Neenda Kavithakal (Poems)
Kurekkoode Neenda Kavithakal (Poems)
Kochu Thomman
Puzhakal
Rakthasakshi
Vidyapathi
Mohan Das Gandhiyum Nathuram Godseyum (Poems)
Chattavar
Chitrangatha (Attakatha)
Budhacharitham (Attakatha)
Amerikkayiloode (Travalogue)
Unarunna Uthara India (Travalogue)
Puthiya Chintha Soviet Unionil (Travalogue)
NVyude Nadakangal (Plays)
Vasco Da Gamayum Mattu Moonnu Nadakangalum (Plays)
Veera Ravi Varma Chakravarthi (Play)
Asthi (Play)
Jalavidya
Lekhana Kala
Ezhu German Kathakal (Translation)
Gandhiyude Vidyarthi Jeevitham (Translation)
Devadasan (Translation)
Manthra Vidya (Translation)
Sumathi (Translation)
Awards
Sahitya Akademi Award, awarded by Sahitya Akademi, Government of India
N. V. Krishna Warrier won the 1979 Kendra Sahitya Akademi Award for his book Vallatholinte Kavyasilpam (literary criticism).[9] His poetry collection Gandhiyum Godseyum won the Kerala Sahitya Akademi Award for the year 1970.[10]
Monday, June 11, 2018
ജാതിക്കുമ്മി-പണ്ഡിറ്റ് കെ പി കറുപ്പൻ
പണ്ഡിറ്റ് കെ. പി കറുപ്പന്‍ (1888-1938)
എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ധീവരസമുദായത്തില്‍പ്പെട്ട കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും തൂലിക പടവാളാക്കിയ കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍. പ്റൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം. കൊച്ചിരാജാവ് പ്രത്യേക താല്‍പര്യമെടൂത്തതിനാല്‍ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ 'വിദ്വാന്‍' ബഹുമതിയും കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും നല്‍കി . 1924ല്‍ കൊച്ചിന്‍ ലെജിസ്ളേറ്റീവ് കൌണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലങ്കാമര്‍ദ്ദനം, നൈഷധം (നാടകം), ഭൈമീപരിണയം, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം,രാജരാജപര്‍വം, വിലാപഗീതം ,ബാലാകലേശം നാടകം,എഡ്വേര്‍ഡ്‌വിജയം നാടകം ,മൂന്നു ഭാഗങ്ങളിലായുള്ള കൈരളീകൌതുകം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളേ വരച്ചുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.Born on May 24, 1885 at Cheranallur in Ernakulam District. Father: Sri. Ayyan. Mother: Smt.Kochupennu. Pandit K.P.Karuppan was a distinguished poet and social reformer who fought against the untouchability, racial discrimination and for the uplift of oppressed class of the society. After primary education, he underwent higher studies at the Kodungallur Kovilakom (royal mansion). The Prince of Cochin gave encouragement to him and with his aid Karuppan could study Sanskrit. He started writing poems at his age of 14 years. He was a teacher in Ernakulam Maharajas College. He was elected to the Cochin Legislative Council in the year 1924. Kerala Varma Valiya Koi Thampuran conferred him the title Vidwan (scholar) and the Prince of Cochin awarded him the title Kavithilakan (great poet). Lankamardanam, Nyshadham (dramas), Bhymeeparinayam, Urvasi (translations), Sakunthalam Vanchippattu, Kavyapedakam (poems), Kairalee Kouthukam, Jalodyanam, Chithralankaram, Rajarajaparvam, Vilapageetham are his works. Jathikummi, a poem written by him describes the suffering and agony of the oppressed people who faced racial discrimination at his times. He passed on March 23, 1938.
''മാടിനെക്കണ്ടാ ലരികിലേയ്ക്ക്
മാടിവിളിച്ചു നമസ്കരിക്കും
ഓടിക്കും മനുജാതിനികരത്തെ പാർശ്വത്തിൽ
കൂടിപ്പോയാലപ്പോൾ യോഗപ്പെണ്ണേ!- ഏതോ
രേടിൽക്കണ്ടീച്ചട്ടം? ജ്ഞാനപ്പെണ്ണേ!'
അന്ന് 1911 ൽ കെ പി കറുപ്പൻ എഴുതിയതാണ്. ജാതിക്കുമ്മിയിൽ . 141 കുമ്മികൾ 705 വരികൾ. ഹിന്ദുസമുദായത്തിലെ ജാത്യനാചാരങ്ങളെ, തുറന്നു കാട്ടി എന്നതുകൊണ്ടുമാത്രമല്ല ആ ജീർണ്ണാവസ്ഥയുടെകൂടി ഫലമായി ഉണ്ടായ വിദേശ നുഴഞ്ഞുകയറ്റങ്ങളുടെ ചരിത്രവും അദ്ദേഹം എഴുതുന്നു എന്നതിനാൽ ഈ കവിതയുടെ പ്രസക്തി കൂടുന്നു.ഹിന്ദു സമുദായത്തെ സംബന്ധിച്ചു മാത്രമല്ല മറ്റേതു മതത്തിനും ഈ കവിതയിൽ അദ്ദേഹം ചർച്ചചെയ്യുന്ന കാര്യങ്ങൾ ബാധകം എന്നു കാലം തെളിയിച്ചുകൊണ്ടുമിരിക്കുന്നു.....
അതുകൊണ്ടു തന്നെ 107 വയസ്സുള്ള ഇക്കവിതയ്ക്കു പുതുവായനകൾ വരേണ്ടിയിരിക്കുന്നു.
‘അമ്മാനക്കുമ്മി’ എന്ന നാടൻശീലിൽ 141 പാട്ടുകളാണ് ‘ജാതിക്കുമ്മി’യിലുള്ളത്. അതീവ ലളിതമായ ഭാഷയിൽ കുമ്മിപ്പാട്ടിന്റെ തനി ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന നിർവഹിച്ചത്. ആദിശങ്കരന്റെ അനുഭവത്തെ പരാമർശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ തൊഴാൻപോകുന്ന ശങ്കരാചാര്യർക്ക് പറയ സമുദായത്തിൽപ്പെട്ട രണ്ടുപേർ മാർഗതടസം ഉണ്ടാക്കുന്നു. തുടർന്നുള്ള സംഭാഷണത്തിലൂടെയാണ് ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും പറിച്ചെറിഞ്ഞെങ്കിൽ മാത്രമെ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം നൽകിയാണ് കൃതി അവസാനിക്കുന്നത്.[3] ആത്മാവാണോ ശരീരമാണോ വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയൻ ചോദിക്കുന്നു. ‘‘ഗാത്രത്തിനോ തീണ്ടലാത്മാവിനോ?’’ എന്ന പറയന്റെ ചോദ്യത്തിനുമുന്നിൽ ആചാര്യസ്വാമിയുടെ ജാതിഗർവം അസ്തമിക്കുന്നു.
“ ‘ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരുജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!-തീണ്ടൽ
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!
മക്കളാണെല്ലാമൊരുജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!-തീണ്ടൽ
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!
”
ജാതി ധിക്കാരമല്ലയോ എന്ന കവിയുടെ ചോദ്യം സവർണമേധാവിത്വത്തെ ചോദ്യം ചെയ്തു.
ജാതി ധിക്കാരമല്ലയോ എന്ന കവിയുടെ ചോദ്യം സവർണമേധാവിത്വത്തെ ചോദ്യം ചെയ്തു.
അവലംബം:വിക്കിപീഡിയ
വരികൾക്ക് വിക്കി ഗ്രന്ഥശാല
https://ml.wikisource.org/wiki/
ജാതിക്കുമ്https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF
https://ml.wikisource.org/wiki/
ജാതിക്കുമ്https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF