ഒ വി ഉഷ - വാഗ്‌ദാനം ,ഒറ്റച്ചുവട്



ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ 

ജനനം 1948 നവംബർ 4-ന്‌ പാലക്കാട് ജില്ലയിലെ മങ്കരയിൽ.. അച്ഛൻ വേലുക്കുട്ടി മലബാർ സ്പെഷ്യൽ പോലീസിൽ സുബേദാർ മേജർ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ പ്രശസ്തസാഹിത്യകാരൻ ഒ.വി.വിജയന്റെ സഹോദരിയാണ്‌ .

ഡൽഹി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്ഗ്രോഹിൽ ബുക്ക്‌ കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തകപ്രസാധനശാലകളിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്‌, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്ത് മഹാത്മാഗാന്ധി സർവ്വകലാശാല ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി.. 2000-ലെ ഏറ്റവും നല്ല ചലച്ചിത്രഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്‌ ലഭിച്ചു.

പ്രധാന കൃതികൾ
സ്നേഹഗീതങ്ങൾ ,ഒറ്റച്ചുവട്,ധ്യാനം,അഗ്നിമിത്രന്നൊരു കുറിപ്പ്(കവിത)
ഷാഹിദ് നാമ(നോവൽ)
നിലംതൊടാമണ്ണ് (കഥകൾ)

പുരസ്കാരങ്ങൾ
മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2000)
മഴ എന്ന ചിത്രത്തിലെ 'ആരാദ്യം പറയും' എന്ന ഗാനം 

Sunday, April 5, 2020

റൂട്ട് മാപ്പ് ഡോ : ടി ടി ശ്രീകുമാർ



 രാഷ്ട്രീയ നിരീക്ഷകൻ  നിരൂപകൻ  കവി . പ്രധാന സംഭാവനകൾ ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിൽ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. സിവിൽ സമൂഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും വികസനാനന്തര സമൂഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്കു മലയാളത്തിൽ തുടക്കം കുറിച്ചു[1]. 2010-ൽ കേരളത്തിൽ ഉയർന്നു വന്ന സ്വത്വരാഷ്ട്രീയ സംവാദത്തിൽ ടി.ടി. ശ്രീകുമാറിന്റെ നിലപാടുകൾ ശ്രദ്ധനേടുകയുണ്ടായി
വിദ്യാർത്ഥിജീവിതകാലത്ത് സജീവമായി കവിതകൾ എഴുതിയിരുന്നു .കവിതരചനയ്ക്കു നിരവധി തവണ സര്വകലാശാലതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട് .

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ 1964ൽ ജനിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലും, നവ സാമൂഹിക പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്നു എം ഫിൽ ബിരുദവും, ഹോങ്കോങ് സാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു പി.എച്.ഡി യും നേടി. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. വിവിധ രാജ്യങ്ങളിലായി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ (ജേർണ്ണലുകൾ/പുസ്തകങ്ങൾ) പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്[4] കേരളാ ടൂറിസം വാച്ച് പോർട്ടലിന്റെ ഓണററി എഡിറ്റർ ആണ്.അഹമ്മദാബാദിൽ മുദ്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കമ്യൂണിക്കേഷൻസിൽ അധ്യാപകനായിരുന്നു.ഇപ്പോൾ ഹൈദരാബാദ് ഇ.എഫ്.എൽ.യൂണിവേഴ്സിറ്റിയിൽ  സേവനം അനുഷ്ഠിക്കുന്നു.

കൃതികൾ
മലയാള പുസ്തകങ്ങൾ
നവസാമൂഹികത: ശാസ്ത്രം,ചരിത്രം,രാഷ്ട്രീയം ,സിവിൽ സമൂഹവും ഇടതു പക്ഷവും ,കടലറിവുകൾ,
കഥ ഇതുവരെ: കേരള വികസന സംവാദങ്ങൾ ,ചരിത്രവും ആധുനികതയും ,ഉത്തരാധുനികതക്കപ്പുറം ,കൃഷി ഗീത: ചൊല്ലും വായനയും ,ആണവ നിലയവും വികസന രാക്ഷ്ട്രീയവും
ഇംഗ്ലീഷ് പുസ്തകങ്ങൾ
അർബൻ പ്രോസസ് ഇൻ കേരള,ഐ സി ടീസ് ആൻഡ് ഡെവലപ്മെന്റ് ഇൻ ഇൻഡ്യ: പെർസ്പെക്ടീവ്സ് ഓൺ ദ റൂറൽ നെറ്റ്‌വർക് സൊസൈറ്റി
പ്രധാന ഇംഗ്ലീഷ് പഠനങ്ങൾ
മൊബൈൽ ഫോൺസ് അൻഡ് ദ കൾചറൽ ഇക്കോളൊജി ഓഫ് ഫിഷിങ് ഇൻ കേരള (2011)
സൈബർ കിയൊസ്ക്സ്സ് ആന്റ് ഡയലമാസ് ഓഫ് സോഷ്യൽ ഇൻക്ലുഷൻ ഇൻ ഇന്ത്യ (2007)
കൺടൻഷൻസ് ആന്റ് കൊൺട്രാഡിക്ഷൻസ് ഓഫ് ടൂറിസം ഡെവലപ്മെന്റ് ഇൻ കേരള (2002)
ഐ സി ടീസ് ആന്റ് ഡെവപലപ്മെന്റ്: റിവിസിറ്റിങ് ഏഷ്യൻ എക്സ്പീരിയൻസ് (ഗസ്റ്റ് എഡിറ്റർ) (2008)
ഡിക്രിപ്റ്റിങ് ഈ-ഗവേർണൻസ് (2007)
സിവിൽ സൊസൈറ്റി ആന്റ്റ് സൈബർ ലിബെർടേറിയൻ ഡെവലപ്മെന്റലിസം (2006)
ഡീ-ഹൈപ്പിങ് ഐ സി ടീസ് (2003)