അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Tuesday, July 16, 2019

വിഷ്ണു നാരായണൻ നമ്പൂതിരി-ബഷീർ എന്ന ബല്യ ഒന്ന് (എട്ടാം തരം അടിസ്‌ഥാന പാഠാവലിയിലെ പാഠഭാഗം)



വിഷ്ണു നാരായണൻ നമ്പൂതിരി  (ജൂൺ 2 1939-). 

കവി,ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ .
തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു . കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചു . 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌.

കൃതികൾ
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958),പ്രണയ ഗീതങ്ങൾ (1971), ഭൂമിഗീതങ്ങൾ (1978), ഇന്ത്യയെന്ന വികാരം (1979),മുഖമെവിടെ (1982),അപരാജിത (1984), ആരണ്യകം (1987),ഉജ്ജയിനിയിലെ രാപ്പകലുകൾ (1988), ചാരുലത (2000)
ദളങ്ങൾ,എന്റെ കവിത (കവിതാ സമാഹാരം ) 
പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ  അസാഹിതീയം, കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും ( നിരൂപണം )
 ഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം, ഋതുസംഹാരം ( വിവർത്തനം ) .കൂടാതെ പുതുമുദ്രകൾ,ദേശഭക്തികവിതകൾ,വനപർവ്വം,സ്വാതന്ത്ര്യസമര ഗീതങ്ങൾ ( സമ്പാദനം ) കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം)

പുരസ്കാരങ്ങൾ
എഴുത്തച്ഛൻ പുരസ്‌കാരം (2014), പത്മശ്രീ (2014), കേരളസാഹിത്യഅക്കാദമി അവാർഡ് (1979‌), കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് (199‌4), മാതൃഭൂമി സാഹിത്യപുരസ്കാരം 2010, വയലാർ പുരസ്കാരം - 2010 [3]
വള്ളത്തോൾ പുരസ്കാരം - 2010 [, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, പി സ്മാരക കവിതാ പുരസ്കാരം - 2009 ,ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ), 

വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ 

Monday, July 15, 2019

ഇടശ്ശേരി ഗോവിന്ദൻ നായർ- അതേ പ്രാർത്ഥന (ഒൻപതാം തരം പാഠഭാഗം 2019 )




ഇടശ്ശേരി ഗോവിന്ദൻ നായർ 


1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത്‌ ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ് മാതാവ് കുഞ്ഞുകുട്ടിയമ്മ .കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929 ല്‍ കോഴിക്കോടും പിന്നീട്‌ പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു. . സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി .
മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച അദ്ദേഹം പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു. സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലും സജീവമായിത്തന്നെ ഇടപെട്ടിരുന്ന എഴുത്തുകാരനായിരുന്നു . ഗാന്ധിസത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ ചെറിയ പങ്കുവഹിക്കുകയും ചെയ്തു സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.
കേരള സാഹിത്യ അക്കാദമി ,സംഗീത നാടക അക്കാദമി ,സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു

1974 ഒക്ടോബര്‍ 16-നു ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ദിവംഗതനായി.

പ്രധാന കൃതികള്‍ :
കവിതകള്‍:
പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്‌, പൂതപ്പാട്ട്‌, കറുത്ത ചെട്ടിച്ചികള്‍ , ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ , ഒരു പിടി നെല്ലിക്ക , അന്തിത്തിരി, അമ്പാടിയിലേക്ക് വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പില്‍ , ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ,അളകാവലി, ലഘുഗാനങ്ങള്‍ ,തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ ,കുങ്കുമ പ്രഭാതം

നാടകം
കൂട്ടുകൃഷി, കളിയും ചിരിയും , എണ്ണിച്ചുട്ട അപ്പം,തൊടിയില്‍ പടരാത്ത മുല്ല, നൂലാമാല ,ചാലിയത്തി

പുരസ്കാരങ്ങള്‍ :
കറുത്ത ചെട്ടിച്ചികള്‍ക്ക് ഉത്തമ കവിതാഗ്രന്ഥത്തിനുള്ള മദ്രാസ്‌ ഗവണ്മെന്റിന്റെ അവാര്‍ഡു ലഭിച്ചു. കാവിലെ പാട്ട്‌ എന്ന ഗ്രന്ഥത്തിന്‌ 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന്‌ 1971 ല്‍ കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ്‌ ലഭിച്ചു. അന്തിത്തിരി'ക്ക്‌ 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന്‍ പ്രൈസ് ലഭിച്ചു

Sunday, July 14, 2019

ഓണമുറ്റത്ത്- വൈലോപ്പിള്ളി ശ്രീധരമേനോൻ (പത്താം തരം പാഠഭാഗം 2019 )



വൈലോപ്പിള്ളി ശ്രീധര മേനോന്‍: (1911-1985)

ജനനം: 11 മെയ്‌ 1911, കലൂരില്‍. മരണം: 22 ഡിസംബര്‍ 1985. ശ്രീ എന്ന തൂലികാനാമത്തില്‍ എഴുതി തുടങ്ങി. കന്നിക്കൊയ്ത്ത് ആദ്യ സമാഹാരം. മലയാള കവിതാലോകത്ത് ഭാവുകത്വ പരിണാമങ്ങള്‍ കൊണ്ട് വന്ന കൃതിയാണിത്. വിദ്യുത്ഭാവനയുടെ തേജോമയസ്പര്‍ശങ്ങള്‍ മലയാള കവിതാ ലോകം അറിയുകയായിരുന്നു കന്നിക്കൊയ്ത്തിലൂടെ. അതിനു ശേഷമുള്ള കവിതാസമാഹാരങ്ങള്‍ മലയാളിയുടെ കാവ്യ സങ്കല്പങ്ങളെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ കെല്‍പ്പു കാട്ടിയവയായിരുന്നു. കുടിയൊഴിക്കലും മകരക്കൊയ്ത്തും ഓണപ്പാട്ടുകാരും വിടയും ശ്രീരേഖയും ആലക്തികപ്രവാഹങ്ങളുടെ മഹാശേഷികള്‍ പ്രദര്‍ശിപ്പിച്ച കാവ്യസമാഹാരങ്ങളാണ്. ഇടശ്ശേരി, പി, ബാലാമണിയമ്മ തുടങ്ങിയവര്‍ക്കൊപ്പം മലയാളകവിതയില്‍ ആധുനിക ജീവിതപരിസരങ്ങളെ ആഴത്തിലും പരപ്പിലും കണ്ടെത്താന്‍ വൈലോപ്പിള്ളിയുമുണ്ടായിരുന്നു. മുന കൂര്‍ത്ത ഭാഷ കൊണ്ട് പ്രപഞ്ചത്തെയും സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും പിടിച്ചെടുക്കാന്‍ അദ്ദേഹം കാണിച്ച വാഗ്പാടവം ചെറുതല്ല. അനന്തതയെ ഒരു ബിന്ദുവിലേക്ക് കൊണ്ട് വരാനും ഒരു ബിന്ദുവേ പ്രപഞ്ചത്തോളം വിടര്‍ത്താനും അദ്ദേഹം വിരുതു കാണിച്ചു. ഒരു വാക്കില്‍ ഒരു ഋതുവേ തളയ്ക്കാന്‍ മാത്രം വാക്കുകളുടെ ആഴവും പരപ്പും പൊരുളും അദ്ദേഹം കണ്ടെടുത്തു. ഓരോ വാക്ക് കൊണ്ടും അധിനിവേശം തളര്‍ത്തിയ മഹാശേഷികളെ അദ്ദേഹം തൊട്ടറിഞ്ഞു. വാക്ക് വിടുര്‍ത്തിയ പൊരുളിലൂടെ ഒരുപാട് തവണ ഓണത്തിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങളിലൂടെ അദ്ദേഹം അലഞ്ഞു.

പുരസ്കാരങ്ങള്‍:
മദിരാശി സര്‍ക്കാര്‍ പുരസ്കാരം,കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1965),കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1972),വയലാര്‍ അവാര്‍ഡ്‌ (1981),ഓടക്കുഴല്‍ അവാര്‍ഡ്‌
പ്രധാന കൃതികള്‍ :
കന്നിക്കൊയ്ത്ത് ,ശ്രീരേഖ ,ഓണപ്പാട്ടുകാര്‍,മകരക്കൊയ്ത്ത്,വിത്തും കൈക്കോട്ടും ,വിട ,കയ്പ്പ വല്ലരി , കടല്‍ക്കാക്കകള്‍,കുരുവികള്‍,കുടിയൊഴിക്കല്‍ ചരിത്രത്തിലെ ചാരുദൃശ്യം ,അന്തി ചായുന്നു,കുന്നിമണികള്‍,കാവ്യലോകസ്മരണകള്‍