Saturday, December 20, 2008

കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള-ശ്രീയേശുചരിതം (ഒരു ഭാഗം) ആലാപനം










കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള(1859-1936)

ശ്രീയേശുവിജയം എന്നെ ഒറ്റക്കാവ്യംകൊണ്ട്‌ വളരെയേറെ പ്രശസ്തനായ കട്ടക്കയം ചെറിയാന്‍ മാപ്പിള കോട്ടയം ജില്ലയിലെ പാലാ യില്‍ ജനിച്ചു.ബൈബിള്‍ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയാണ്‌ ശ്രീയേശുവിജയത്തിന്റെ രചന അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്‌. 'വിജ്ഞാനരത്നാകരം' എന്ന മാസിക നടത്തിയിരുന്നു.
മാര്‍പ്പാപ്പയില്‍നിന്നു 'മിഷനറി അപ്പോലിസ്തിക്‌' എന്ന ബഹുമതി, കേരളാ കത്തോലിക്ക കോണ്‍ഗ്രസ്സില്‍ നിന്നു കീര്‍ത്തിമുദ്ര എന്നിവ ലഭിച്ചു.
പ്രധാനകൃതികള്‍- ശ്രീയേശുവിജയം, എസ്തേര്‍ചരിതം, വില്ലാള്‍വട്ടം, സാറാവിവാഹം ,ഒലിവേര്‍വിജയം, മാര്‍ത്തോമാചരിതം.

6 comments:

  1. ഇദ്ദേഹത്തെ കുറിച്ച് പാരഡി പോലൊരു വിമര്‍ശനം കേട്ടിട്ടുണ്ട്.

    പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
    തട്ടുമ്പുറത്താഹു മൃഗേന്ദ്രരാജന്‍
    കാട്ടാളരില്‍ കാപ്പിരി കാമദേവന്‍
    കട്ടക്കയം ക്രൈസ്തവ കാളിദാസന്‍.

    ReplyDelete
  2. അതുവരെ നിലനിന്നിരുന്ന ബിബ്ളിക്കന്‍ ആഖ്യാനരീതിയില്‍നിന്നു തുലോം വ്യതസ്ഥമായി മലയാളിയുടെയും മലയാളഭാഷയുടേയും ചുറ്റുപാടിലേക്ക്‌ ബൈബിളിനെ പറിച്ചുനട്ട കവിയാണ്‌ കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള. കണ്ണടച്ച്‌ വിമര്‍ശിക്കാനും പാരഡി എഴുതാനും ശ്രമിച്ചവര്‍ അദ്ദേഹത്തിണ്റ്റെ ആ പരിശ്രമങ്ങളെ കണ്ടില്ലെന്നുവെച്ചതാവാം അല്ലെങ്കില്‍ കണ്ടാലും വിലകുറച്ചു കാണിച്ചതുമാവാം. ഇത്തരം മാറ്റിനിറുത്തലുകള്‍ സാഹിത്യത്തില്‍ ,പ്രത്യേകിച്ച്‌ കവിതയില്‍ ഇന്നത്തെപ്പോലെ അന്നുകാലത്തും ഉണ്ടായിരുന്നു എന്നു മാത്രമേ അതു കാണിക്കുന്നുള്ളൂ. അതിനു മറുപടി ബൈബിളില്‍ നിന്നുതന്നെ ഉദ്ധരിക്കാം . അദ്ദേഹം അതു ഭംഗിയായി മലയാളീകരിച്ചിട്ടുണ്ട്‌ ഇങ്ങനെ...

    ഇന്നതാണരികള്‍ചെയ്യുവതിപ്പോ-
    ളെന്നന്നറിഞ്ഞിടുവതില്ല പിതാവേ
    ഇന്നതേറ്റമനുകമ്പയൊടോര്‍ത്തി-
    ട്ടങ്ങുന്നനുഗ്രഹമിവര്‍ക്കരുളേണം

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു ജ്യൊതീ..
    ഈ പരിശ്രമം അനസ്യൂതമായ് തുടരട്ടെ..

    ഒരു ജനതയുടെ മോചനം..
    ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നെല്‍പു..
    മഹാനായ വിപ്ലവ പോരാളി..
    Mr.Jesus നെ എങ്ങിനെയും പ്രതിരൂപവല്‍ക്കരിക്കാം... സമൂഹം എങ്ങിനെ ഉള്‍കൊള്ളുന്നു എന്നതാ‍ണു വിഷയം..

    ഊണ് മേശയില്‍ ശരീരവും രക്തവും ആസ്വദിക്കുന്ന നമ്മുടെ ‘തിരുമേനിമാര്‍’ ഈ കവിത കേട്ടിരുന്നെങ്കില്‍..

    ReplyDelete
  4. വളരെ ഇഷ്ടമായി ഇത്
    താങ്ക്സ് ജ്യോതി

    ReplyDelete
  5. Radheyan,
    കട്ടക്കയത്തിന്റെ കാവ്യപരിശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും ബോധപൂർ‌വം അദ്ദേഹത്തെ മാറ്റിനിർ‌ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുണ്ടായതല്ല ഇത്തരം രചനകൾ. അക്കാലത്ത് സമസ്യാപൂരണം എന്നൊരു സാഹിത്യവിനോദം പ്രചാരത്തിലുണ്ടായിരുന്നു. കട്ടക്കയം ക്രൈസ്തവ കാളിദാസൻ എന്നൊരാൾ നാലാം പാദം കൊടുത്തപ്പോൾ ഒരാൾ‌ രസകരമായ ഒരു പൂരണം എഴുതി; മറ്റു പൂരണങ്ങൾ ഇതുപോലെ പ്രസിദ്ധമായില്ല എന്നു മാത്രം. ഇതു പോലുള്ള കളിയാക്കലുകൾ അക്കാലത്ത് പ്രസിദ്ധമായിരുന്നു
    (wikipedia)

    ReplyDelete