Saturday, February 28, 2009

'കൃഷ്ണ , നീയെന്നെയറിയില്ല'-സുഗതകുമാരി





(കവിത വായിയ്ക്കാം)

സുഗതകുമാരി

1934 ജനുവരി 3 ന്‌ തിരുവനന്തപുരത്ത് ജനനം. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അശ്രാന്തം പരിശ്രമിക്കുന്നു. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

കൃതികൾ

   മുത്തുച്ചിപ്പി , പാതിരാപ്പൂക്കൾ  (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി),     പാവം മാനവഹൃദയം ,    ഇരുൾ ചിറകുകൾ ,    രാത്രിമഴ  (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്),     അമ്പലമണി  (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം) .    കുറിഞ്ഞിപ്പൂക്കൾ  (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്).     തുലാവർഷപ്പച്ച  (വിശ്വദീപം അവാർഡ്),     രാധയെവിടെ (അബുദാബി മലയാളി സമാജം അവാർഡ്),    കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്),    ദേവദാസി,    വാഴത്തേൻ,    മലമുകളിലിരിക്കെ 

മറ്റു പുരസ്കാരങ്ങൾ

സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്,     പാതിരപ്പൂക്കൾ     കേരള സാഹിത്യ അക്കാദമി പുരസ്കാരം(1968 ),     രാത്രിമഴ   കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(1980 ),    അമ്പലമണി     ഓടക്കുഴൽ പുരസ്കാരം(1982 )
അമ്പലമണി     വയലാർ അവാർഡ്(1984 ) , ലളിതാംബിക അന്തർജ്ജനം അവാർഡ്(2001 ), 
വള്ളത്തോൾ അവാർഡ് (2003     ),        കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്(2004 )
ബാലാമണിയമ്മ അവാർഡ്(2004     ),         പത്മശ്രീ പുരസ്കാരം(2006 ),         പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്
സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്,      മണലെഴുത്ത്     സരസ്വതി സമ്മാൻ(2013)

അവലംബം : വിക്കിപീഡിയ

6 comments:

  1. കവിത വായിക്കുമ്പോള്‍ മറ്റൊരാള്‍ ചൊല്ലി കേള്‍ക്കുന്നത് ഒരു രസകരമായ അനുഭൂതിയാണ്.നല്ല ശബ്ദനിയന്ത്രണം.എക്കോ എഫക്റ്റ് കൊടുത്തതും നന്നായിരിക്കുന്നു.

    ReplyDelete
  2. അരോരുമറിയാതെ, നിന്നെയെന്നുള്ളില്‍ വെ-
    ച്ചാത്മാവു കൂടിയര്‍ച്ചിച്ചു

    ഗംഭീരം!

    ReplyDelete
  3. എത്രനല്ല കവിത! ആ ഗോപിക താന്‍തന്നെയല്ലേ എന്നു ഇതു കേള്‍ക്കുന്ന ഓരോ സ്ത്രിയ്ക്കും തോന്നിപ്പോകും.
    നന്ദി.

    ReplyDelete
  4. മനോഹരമായ ആലാപനം.. കൃഷ്ണ, നീയെന്നെയറില്ല പലതവണ വായിച്ചിട്ടുണ്ടെങ്കിലും കേൾക്കുന്നത് ഇതാദ്യം.. മനോഹരം..

    ReplyDelete