എന്റെ ഗുരുനാഥൻ-വള്ളത്തോൾ നാരായണമേനോൻ
(കവിത കേള്‍ക്കാം )
(കവിതകൾ- ഇവിടെ വായിക്കാം)
ഏകനായ് നടന്നു നീ- ജി കുമാരപിള്ള
(കവിത കേള്‍ക്കാം )
ജി കുമാരപിള്ള (1923 - 2000)
കോട്ടയത്തിനടുത്തുള്ള വെണ്ണിമലയില്‍ 1923 ആഗസ്ത് 22 ന് ജനനം. മതാപിതാക്കള്‍ പെരിങ്ങര പി ഗോപാലപിള്ള , പി ജി പാര്‍വതിയമ്മ റിട്ട.കോളേജ് പ്രൊഫസര്‍ ലീലയാണ് ഭാര്യ. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ ബിരുദം നേടിയതിനുശേഷം മുപ്പതു വര്‍ഷത്തോളം വിവിധ കോളേജുകളില്‍ അദ്ധ്യാപകനായി ജോലി നോക്കി .കേരളത്തിലെ മദ്യനിരോധനപ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ സജീവമായി ഇടപെ ട്ടിരുന്നു. നല്ലൊരു പ്രഭാഷകനായിരുന്നു .വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്ത കുമാരപിള്ള 1944-46 കാലഘട്ടത്തില്‍ കൊച്ചി പ്രജാമണ്ഡലവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കേരള സര്‍വോദയ മണ്ഡലം ,കേരള പി യു സി എല്‍ , മാനസി മുതലായവയുടെ പ്രസിഡണ്ടായിയിരുന്നു .
മദ്യനിരോധനപ്രസ്ഥാനത്തിന്റെ സംസ്ഥാനപ്രസിഡണ്ടായിരിക്കെ അദ്ദേഹം കേരളത്തിലെ മദ്യലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിലേര്‍പ്പെട്ടു.
1961മുതല്‍ 1969 വരെ കേരളാസര്‍വകലാശാല സെനറ്റ് അംഗമായിരുന്നു.ചെറുപ്പത്തിലേ കവിതയെഴുതിത്തുടങ്ങിയ കുമാരപിള്ളയുടെ ആദ്യസമാഹാരം അരളിപ്പൂക്കള്‍ 1951ല്‍ പ്രസിദ്ധീകരിച്ചു.
പ്രധാന കൃതികള്‍ : അരളിപ്പൂക്കള്‍ ,മരുഭൂമിയുടെ കിനാവുകള്‍ ,ഓര്‍മ്മയുടെ സുഗന്ധം ,സപ്തസ്വരം ,ഇരുപത്തിയഞ്ച് കവിതകള്‍ (പദ്യം) മൌലാന അബ്ദുല്‍ കാലം ആസാദ് ,ലോകചരിത്ര സംഗ്രഹം ,തിരഞ്ഞെടുത്ത ലേഖനങ്ങള്‍ , ആചാര്യ നരേന്ദ്രദേവ്, മനുഷ്യത്വത്തിന്റെ മാര്‍ഗങ്ങള്‍ (ഗദ്യം) ആന്റിഗണി (പരിഭാഷ, സി ജെ തോമസ്സിനോടൊപ്പം) ഗാന്ധിസാഹിത്യം, സാമൂഹ്യജീവിതം,മദ്യനിരോധനം ,കുമാരനാസാന്റെ തിരഞ്ഞെടുത്ത കവിതകള്‍ എം പി മന്മഥന്‍ എന്ന മനുഷ്യന്‍, മഹാത്മാഗാന്ധിയുടെ തിരഞ്ഞെടുത്ത കൃതികള്‍
പുരസ്കാരങ്ങള്‍ : കവിതയ്ക്ക് ആശാന്‍ ,ഓടക്കുഴല്‍ ,സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സാമൂഹ്യസേവനത്തിനു രാമാശ്രമ പുരസ്‌കാരം എം കെ കെ നായര്‍ പുരസ്കാരം കെ കുഞ്ഞിരാമക്കുറുപ്പ് പുരസ്‌കാരം എന്നിവയും അദ്ധ്യാപനത്തിന് ഹൃദയകുമാരി പുരസ്കാരവും ലഭിച്ചു .
2000 സെപ്തബാര്‍ 16 നു അന്തരിച്ചു
വള്ളത്തോള്‍ നാരായണ മേനോന്‍. (1878- 1958)
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ് വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അലകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കണാവുന്നതാണ്. മലയാളിയുടെ കലാവബോധത്തിലും കലാചരിത്രത്തിലും അദ്ദേഹം നടത്തിയ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് കലാമണ്ഡലത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്. തൊണ്ണൂറോളം കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. ബധിരവിലാപം, ശിഷ്യനും മകനും, ബധിരവിലപം, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ജരി, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും എന്നിവ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയും ജനകീയത നേടിയവയുമാണ്. വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മികവു കാട്ടിയിട്ടുണ്ട്. വാല്മീകി രാമായണം, ഋഗ്വേദം എന്നിവയ്ക്ക് അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍ ശ്രദ്ധേയമാണ്.

എന്തായാലും ഇപ്പ്രാവിശ്യം പോരായിമകള്‍ ഇല്ലാതെ കവിതകള്‍ കേള്‍ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു .ആശംസകള്‍
ReplyDeleteElla gurukkanmarkkum...!
ReplyDeleteManoharam, Ashamsakal...!!!
സോണ , പാവപ്പെട്ടവന്‍ ,Sureshkumar
ReplyDeletethanks
Valare nallayi cholli.aashamsakal.
ReplyDeletenammude malayalakavitha yil kazhiyumenkil kavithakal cherkkumo?
www.malayalakavitha.ning.com