Saturday, March 20, 2010

പണ്ടത്തെ മേശ്ശാന്തി- അക്കിത്തം അച്യുതൻ നമ്പൂതിരി

 
(കവിത വായിക്കാം)
' പൊള്ളോ പൊരുളൊ പറഞ്ഞു ഞാനെന്നൊരു
ഭള്ളെനിക്കിപ്പൊഴുമില്ലൊരു ലേശവും
കാണായതപ്പടി കണ്ണുനീരെങ്കിലും
ഞാനുയിർക്കൊള്ളുന്നു വിശ്വാസശക്തിയാൽ' '


ശതാഭിഷിക്തനാവുന്ന മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്‌ കാവ്യം സുഗേയത്തിന്റെ പ്രണാമം.



അക്കിത്തം അച്യുതൻ നമ്പൂതിരി


1926 മാർച്ചിൽ പാലക്കാട്ജില്ലയിലെ കുമരനെല്ലൂർ അക്കിത്തത്ത്‌ മനയ്ക്കൽ ജനനം. മാതാപിതാക്കൾ അക്കിത്തം വാസുദേവൻ നമ്പൂതിരി,ചേകൂർ പാർവതി അന്തർജ്ജനം.ഇന്റർമീഡിയറ്റ്‌ വിദ്യാഭ്യാസത്തിനു ശേഷം ആകാശവാണിയിൽ(കോഴിക്കോട്‌) സ്ക്രിപ്റ്റ്‌ റൈറ്റർ, എഡിറ്റർ (തൃശ്ശൂർ)പൊന്നാനി കേന്ദ്രകലാസമിതി സെക്രട്ടറി, അദ്ധ്യക്ഷൻ നമ്പൂതിരിയോഗക്ഷേമസഭാപ്രവർത്തകൻ, ഉണ്ണിനമ്പൂതിരി മാസിക യുടെ പബ്ലിഷർ, യോഗക്ഷേമം,മംഗളോദയം ന്നിവയുടെ പത്രാധിപർ തുടങ്ങി വിവിധ സാഹിത്യ മേഖലകളിലെ സജീവപ്രവർത്തനം.

കൃതികൾ:

അരങ്ങേറ്റം, മധുവിധുവിനുശേഷം, പഞ്ചവർണ്ണക്കിളീ, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, മനസ്സാക്ഷിയുടെ പൂക്കൾ-, ബലിദർശനം,നിമിഷക്ഷേത്രം, ഉപനയനം, ശ്രീമദ്ഭാഗവതവിവർത്തനം തുടങ്ങി നാലു വിവർത്തനങ്ങൾ, ഈ ഏട്ടത്തി നൊണേ പറയൂ (നാടകം),വിവിധ ഗദ്യലേഖനങ്ങള്‍, സമാവർത്തനം ,പൊന്നാനിക്കളരി, ശ്രൗതപാരമ്പര്യം(ഉപന്യാസം‌) )

പുരസ്കാരങ്ങൾ:

കേന്ദ്ര കേരളസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻപുരസ്കാരം

5 comments:

  1. ആയിരം ം പൂർണ്ണചന്ദ്രന്മാരെ കണ്ട്‌ ,
    " സമാനോ മന്ത്ര: സമിതിസ്സമാനീ സമാനം.
    മനസ്സ: ചിത്തമേഷാം"

    എന്നു അനുനാസികാശബ്ദത്തിൽ ഉച്ചരിച്ച്‌ , കോളാമ്പിയിലേക്കു ചെത്തിപ്പൂ പാറ്റിത്തുപ്പിയിരിക്കുന്ന
    ഈ പ്രജാപതിയെ അനുസ്മരിക്കാൻ കഴിഞ്ഞതു തന്നെ സുകൃതം എന്നുകരുതിക്കൊൾക

    ReplyDelete
  2. അവിസ്മരണ്യ സാഹചര്യങ്ങള്‍ തിരകെ വരപെടുന്ന അപൂര്‍വ സന്ദര്‍ഭങ്ങള്‍

    ReplyDelete
  3. GREAT JYOTHI MADAM. LOT OF THANKS FOR YOUR ENDEAVOUR

    ReplyDelete