(കവിത കേൾക്കാം)
ജൂൺ 5 ലോകപരിസ്ഥിതിദിനം..
പണ്ടെന്റെ ചെറിയ കുളത്തിലെ
മീൻനൃത്തവും നക്ഷത്രമണലും
മറച്ചുയർന്ന പായലുപോലെ
പുക പടരുന്നു
കാറ്റിന് കാറ്റിന് ഗതിമാറി രൂപം മാറി
ദാർശനികമായ നാടോടിത്തമായി
ഇര തേടുന്ന വിഷമായി കണ്ണിൽ കണ്ണിൽ
പുക പെരുകുന്നു .
ഒഴികഴിവുകളുടെ പച്ച വിറകിന്മേൽ
നമ്മുടെ ജന്മദീർഘമായ ശവദാഹം.
കണ്ണിൽ, മൂക്കിൽ, നാക്കിൽ
നാം പിടിച്ച മുയൽക്കൊമ്പിൽ ,
വാച്ചിൽ, ബാഗിൽ, ഭാവിക്കിനാവിൽ,
ചെരിപ്പുകൾക്കൊക്കെയും മുമ്പത്തെ
കുഞ്ഞിക്കാലടികളിൽ
സാവധാനം
പുകയുടെ തുമ്പിക്കൈ ചുറ്റിപ്പടരുന്നു.
എണീക്കാൻ ധൃതിപ്പെടേണ്ട
സമയമുണ്ടല്ലോ
വേണ്ടുവോളം.
(കവിത വായിക്കാം )
photo courtesy google
text of the poem NBS ന്റെ ‘കവിതയുടെ നൂറ്റാണ്ട്’
സ്ഥിരം വരാറുണ്ട്.
ReplyDeleteഎന്റെ കവിതകൾ കൂടി ഒന്നു വായിച്ച് നോക്കി ഒരഭിപ്രായം അറിയിക്കുമോ?
എന്താ പറയുക.... തീര്‍ച്ചയായിയും ഇവിടേക്ക് വരാത്തവര്‍ കവിതയുടെ പുരാണമായ തനിസൌന്ദര്യം കേള്‍ക്കാതെ കാണാതെ പോകുന്നു ....
ReplyDeleteരം മരം മരമരം.. ശങ്കരപിള്ളയുടെ ഏറ്റവും നല്ല കവിത (ഹുഗ്ലിയെക്കാളും). ജ്യോതി അടുത്ത കാലത്ത് പാരായണം ചെയ്തവയിൽ ഏറ്റവും ശക്തമായി മുഴുവൻ സത്തയും ഉൾക്കൊണ്ട് ചെയ്തത്. പലപ്പോഴും ശങ്കരപിള്ള ഇതു തന്നെയാണു ഉദ്ദേശിച്ചത് എന്നു പറയാൻ തോന്നി.
ReplyDeleteഏറെ നന്ദി. ഈ പാരായണ സുഗന്ധത്തിന്. ഇവിടെ എത്തിച്ച സോണക്കും
ReplyDeleteവളരെ മനോഹരം...
ReplyDeleteഇവിടെ വരണമെന്നും
ഏറെ നേരം ഇരിക്കണമെന്നും ആഗ്രഹിക്കാറുണ്ട്.
സമയക്കുറവും തിരക്കും ഗൌരവമര്‍ഹിക്കുന്ന
ആ ശ്രമത്തിനു തടസ്സമാവുന്നു.
ഈ ശ്രമം ഭാവിയില്‍ വളരെ അഭിനന്ദാര്‍ഹമായ ഒന്നായി മാറും
എന്നതില്‍ സംശയമില്ല.
എല്ലാ ഭാവുകങ്ങളും
എന്തെങ്കിലും തരത്തില്‍ സഹകരിക്കാനാവുമെങ്കില്‍ സന്തോഷം; നന്ദി
ആദ്യമായിട്ടാണിവിടെ വരുന്നത്. പരിസ്ഥിതി സംരക്ഷണം നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വം ആണ്. വരും തലമുറയ്ക്ക് ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ ഭൂമിയെ മലിനീകരിക്കാന്‍ നമുക്കവകാശമില്ല.
ReplyDeleteകവിതയും, ആലാപനവും വളരെ ഹൃദ്യമായി.
ജ്യോതിയെ പരിചയപ്പെടുത്തി തന്ന ഭാനുവിന് പ്രത്യേക നന്ദി. ഇനി ഞാന്‍ ഇവിടെ തന്നെ കാണും.
കിടിലന്‍ ബ്ലോഗ് . ആദ്യമായാണ് വരുന്നത് ....UN slogan ' many species,one planet,one future'
ReplyDeleteഇതു കേട്ടപ്പോള്‍ കാണാന്‍ തോന്നുന്നു.
ReplyDeleteചൊല്ലുന്നതു കണ്ടുകൊണ്ട് കേള്‍ക്കാന്‍ തോന്നുന്നു.
അത്ര മനോഹരം.
ചക്കരയുമ്മ.
നന്ദി സോണ(ലിങ്ക് സുഹൃത്തുക്കൾക്ക് അയച്ചതായി മനസ്സിലായി), കലാവല്ലഭൻ,പാവപ്പെട്ടവൻ,ശ്രീനാഥൻ, ഭാനു , രാജേഷ്,വായാടി , ആയിരത്തൊന്നാം രാവ് ദേവസേന..നന്ദി എല്ലാർക്കുക്ം. ദേവയുടെ ചക്കരയുമ്മയ്ക്ക് അതിമധുരം.. ഉറുമ്പുകൾ ചോണനുറുമ്പുകൾ.. :) എത്രയാ..
ReplyDeleteKGS ന്റെ ചരിത്രവ്യാഖ്യാനപരമായ കവിത വീണ്ടും വായിക്കാനും
ReplyDeleteകേൾക്കാനും കഴിഞ്ഞുവല്ലോ.
ഒരു അനിമേഷൻ ചിത്രതിൽ എന്ന പൊലെ , കേരളം എന്ന നീർക്കോലി വീണ്ടും ഒന്നു കുറുകി,
ചിത്രശലഭത്തിനു മുൻപുള്ള വസന്തകീടജനനിയായി
എന്റെ മുൻപിൽ സാനന്ദം ഇഴയുന്നതുപോലെ.
തൃക്കാക്കരമുതൽ
കൊച്ചിത്തുറമുഖം വരെ
ഒരു നേർരേഖ !
ഈ കല്പ്പനക്കു കൊടുക്കണം
കനകത്തിൽ തീർത്ത കാൽച്ചിലമ്പുകൾ !
ഉടവാൾ വജ്രം പതിപ്പിച്ചത്--3 എന്നും
തോൾവള ദേവനിർമ്മിതം-2
എന്നിവക്കും ഓർഡർ ചെയ്യുവാൻ തോന്നുന്നു !
മലയാളത്തിന്റെ
കവിക്കുയിലുകളെ,
പ്രത്യേകിച്ചു
പീയെ
കണ്ടപ്പോൾ
മരിച്ച അച്ഛനെക്കണ്ട
മൂന്നുവയസ്സുകാരനെപ്പൊലെ
ഉമ്മ
ഉമ്മ
ഉമ്മ
എന്ന
കിശോരമന്ത്രം
ഉരുവിട്ടുകൊണ്ട്
ഉമ്മവെക്കാൻ തോന്നി !
പുകക്കുഴലുകളെ
കണ്ടാപ്പോൾ
വ്യവസായവിപ്ളവം
കണ്ട കർഷകന്റെ വിറളിയും ഭ്രാന്തും ഒരുമിച്ചുണ്ടായതുപോലെ
തോന്നി !!
അകത്തു ഞെരുങ്ങിപ്പാർത്ത
അമ്മാവന്മാരും
ഇളയച്ഛന്മാരും
FACTലും HIL ലും
ഒക്കെ ജോലിക്കുപോവുകയും,
ശമ്പളവും ബോണസ്സുമായി വന്ന്
അവരുടെ സംബന്ധികാതിശയോക്തികൾക്കു
ആലുവാപ്പുഴപോലെ ഒഴുക്കുള്ള പട്ടുസാരിയും പൈങ്കിളി വാരികയും
നല്കുന്ന ചിത്രം
ഇടവം രാശിയില്‍
കുജശുക്രയോഗംപോലെ വരെ !!!!
KGSൽ നിന്നു ഉറുക്കും നൂലും വാങ്ങി
കവിതയെഴുത്തു പഠിച്ച അന്നത്തെ
യുവകവികൾ
വീണ്ടും ഈ കവിത വായിച്ചാലത്തെ സ്ഥിതിയും
അകക്കണ്ണിൽ കാണുന്നു !!!!!
അങ്ങനെ കളഞ്ഞുപോയ ഒരു കാലിഡോസ്കോപ്പ്
വീണ്ടും
ഇവിടെ പ്രത്യക്ഷപ്പെടുന്നു !!!!
ഈ കവിതക്കു ഒരു ഗുണപാഠം ഈയ്യിടെ
ഉണ്ടായതും
രാഷ്ട്രീയവിദ്യാർത്ഥികൾ
ഒർമ്മയിൽ വെക്കുമല്ലോ ?
‘കൊച്ചി കണ്ടവനു സ്മാർട്ട് സിറ്റി വേണ്ട!!!!!
ഹ ഹ ഹ ഹ !!!!!!!!
Jeevante marangal...!
ReplyDeleteManoharam, Ashamsakal...!!!
പരിസ്ഥിതി ദിനത്തിന് പറ്റിയ കേൾവി തന്നെ !
ReplyDeleteജ്യോതി, കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു പൊസ്റ്റിൽ വന്നിട്ട് എനിക്ക് ഒന്നും കേൾക്കാൻ പറ്റിയില്ല. ഇത് പക്ഷെ വ്യക്തമായിരുന്നു. പരിസ്ഥിതി ദിനത്തിൽ ചേർന്നത്. ബൂലോകത്ത് ജ്യോതി വാനമ്പാടി തന്നെ
ReplyDeleteജ്യോതി ചേച്ചീ...നന്നായിരിക്കുന്നു നല്ല കവിതകളിലൂടെ ചൊൽകവിതകളിലും ഒന്ന് വന്നൂടെ...
ReplyDeletehttp://cholkvaitha.blogspot.com .