can I get lyrics..................I am trying to get this on different book stall in India but not available.......................Mathew ,Kuwait( mathewjos2000@yahoo.com)
Thank you so much...............I expect more lines.................last week on a art festival in Kuwait I tired to perform thee same from my old about 25 year back memory...........so please send more lines................
Freinds, ഇതാ കൂടുതൽ വരികൾ (ക്രമത്തിൽ ആണോ എന്ന സംശയവും ഉണ്ട്) C M Garwasis
ലോകമേ യാത്ര Rev Sr. Mary Baninja (Thottam Mary John)
അനുഗ്രഹിക്ക നിങ്ങളെൻ തലക്കുമേൽ കരങ്ങൾ വെച്ചെ നിക്കിതൊന്നു മാത്രമാണപേക്ഷ പോയിടട്ടെ ഞാൻ നിതാന്ത സൂര്യ രശ്മി തട്ടിടാത്ത നാട്ടിലൊന്നിൽ നാം അനാകുലം വസിക്കുമന്ന് കണ്ടിടാം പരസ്പരം
നിറഞ്ഞ മോദമോടുവാണു ഞാൻ മദീയ ഗേഹമേ ഇറങ്ങിടുന്നു നിന്നെ വിട്ടു പോയിടുന്നു നിത്യമായ് പിറന്നു നിൻ തറക്കയുമേൽ അകത്തെ വായുവും ശ്വസിച്ച് ഉറങ്ങി നിന്റെ തട്ടുകൾക്ക് കീഴിലിദ്ദിനം വരെ
കരങ്ങളായ പിഞ്ചു വല്ലി രണ്ടുകൊണ്ടുമെന്റെ മെയ്യ് വരിഞ്ഞു കെട്ടി നിന്ന് കേണിടുന്ന കുഞ്ഞു സോദരാ പിരിഞ്ഞു പോയിടേണ്ട നേരമായെനിക്ക് , ഞാനിതാ തരുന്നു നിൻ മുഖത്തൊരുമ്മ വിട്ടയക്ക എന്നെ നീ
നടന്നിടുന്നു ഞാനിതാ വിശാലമായ ലോകമേ കടന്നു പോയിടുന്നു ഞാൻ സ്വദേശമേ ജനങ്ങളെ മടങ്ങി വന്നിടാത്ത യാത്രയാണിതെന്നിരിക്കിലും തടഞ്ഞിടാ തനുഗ്രഹിച്ചയക്കുവാൻ തൊഴുന്നു ഞാൻ
നിരന്തരം പിരിഞ്ഞിടാതെ സഞ്ചരിച്ച തൂലികേ ! വരുന്നതെന്തിനിന്നുമെന്നോടൊത്തു നീ ? മടങ്ങുക പരസ്യ ജീവിതത്തിലാശയുള്ള നീ അടങ്ങിയങ് ഇരിക്കുമോ പ്രശാന്തമായൊരാശ്രമത്തിനുള്ളിലായ് ജനിച്ച നാൾ തുടങ്ങിയെന്നെയോമനിച്ചു തുഷ്ടിയോ- ടെനിക്കു വേണ്ടതൊക്കെ നൽകിയാദരിച്ച ലോകമേ! നിനക്കു വന്ദനം; പിരിഞ്ഞു പോയിടട്ടെ ഞാനിനി- ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയേ വരിക്കുവാൻ. മരിച്ചിടും ജനിച്ച മർത്ത്യരൊക്കെയും വിതർക്കമി- ങ്ങൊരുത്തരും പറഞ്ഞിടാത്ത സത്യമാണതെങ്കിലും മരിച്ചതിന്റെ പിമ്പു മറ്റൊരന്തമറ്റ ജീവിതം, വരിച്ചിടുന്നതാണു മർത്ത്യനുള്ള മേന്മയോർക്ക നീ. സമര്ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ സോളമന് തുടങ്ങിയുള്ള വിജ്ഞരും അമര്ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്. ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം. ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നു താൻ മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും. അനന്തമായ ജീവിതം സുഖത്തൊടേ നയിക്കുവാൻ ധനം കരസ്ഥമാക്കിടുന്നതിന്നു പോകയാണു ഞാൻ മിനുങ്ങി മിന്നിടുന്ന പൂച്ചുനാണയങ്ങളൊന്നുമേ എനിക്കു വേണ്ടവയ്ക്കു ഞാൻ വശപ്പെടുന്നതല്ല മേൽ സമസ്ഥവും ത്യജിച്ചു ഞാനിറങ്ങിടുന്നു ധീരരാം ശമിപ്രവീരരെത്തുടർന്നു ജീവിതം നയിക്കുവാൻ ക്ഷമിച്ചിടട്ടെ ലോകമെന്റെ സാഹസപ്രവൃത്തിയെ ശ്രമിച്ചിടട്ടെ ഞാനതിൽ പ്രശസ്തമാം ജയത്തിനായ് വിളക്കു ഞാൻ തെളിച്ചുകൊണ്ടിറങ്ങിടുന്നിതാ വൃഥാ വിളിച്ചിടേണ്ടൊരുത്തരും തിരിഞ്ഞു നോക്കുകില്ല ഞാൻ തെളിഞ്ഞ രംഗമൊക്കെ വിട്ടകന്നു ദൂരെയെത്തി ഞാ- നൊളിച്ചിടൂം, സമാധിയിൽ കഴിക്കുമെന്റെ ജീവിതം.
can I get lyrics..................I am trying to get this on different book stall in India but not available.......................Mathew ,Kuwait( mathewjos2000@yahoo.com)
ReplyDeleteSorry I tried to send you the full text of this poem . but google says the address is not proper.
Deleteദയവായി കൂടുതല്‍ ഭാഗം പ്രസധീകരിക്കുമോ ഇവടെ......................
ReplyDeleteThank you so much...............I expect more lines.................last week on a art festival in Kuwait I tired to perform thee same from my old about 25 year back memory...........so please send more lines................
ReplyDeleteതീര്‍ച്ചയായും . മുഴുവന്‍ വരികള്‍ എനിയ്ക്കും കിട്ടിയിട്ടില്ല . കിട്ടിയാല്‍ ഇവിടെ ചൊല്ലാന്‍ ഉദ്ദേശിക്കുന്നുണ്ട്. നന്ദി
DeleteFreinds, ഇതാ കൂടുതൽ വരികൾ (ക്രമത്തിൽ ആണോ എന്ന സംശയവും ഉണ്ട്) C M Garwasis
Deleteലോകമേ യാത്ര
Rev Sr. Mary Baninja (Thottam Mary John)
അനുഗ്രഹിക്ക നിങ്ങളെൻ തലക്കുമേൽ കരങ്ങൾ വെച്ചെ
നിക്കിതൊന്നു മാത്രമാണപേക്ഷ പോയിടട്ടെ ഞാൻ
നിതാന്ത സൂര്യ രശ്മി തട്ടിടാത്ത നാട്ടിലൊന്നിൽ നാം
അനാകുലം വസിക്കുമന്ന് കണ്ടിടാം പരസ്പരം
നിറഞ്ഞ മോദമോടുവാണു ഞാൻ മദീയ ഗേഹമേ
ഇറങ്ങിടുന്നു നിന്നെ വിട്ടു പോയിടുന്നു നിത്യമായ്
പിറന്നു നിൻ തറക്കയുമേൽ അകത്തെ വായുവും ശ്വസിച്ച്
ഉറങ്ങി നിന്റെ തട്ടുകൾക്ക് കീഴിലിദ്ദിനം വരെ
തുറക്കുകില്ലെനിക്ക്കുവേണ്ടി മേലിലീ കവാടമീ
അറക്കകത്തു ദീപമെന്നെ ഓർത്തിനി തെളിച്ചിടാ
വിരിക്കുകില്ലെനിക്കു മെത്ത സോദരങ്ങളൊത്തു ഞാൻ
ഇരിക്കുകില്ലിതിന്നകത്തു ഭക്ഷണത്തിനായിനി
കരങ്ങളായ പിഞ്ചു വല്ലി രണ്ടുകൊണ്ടുമെന്റെ മെയ്യ്
വരിഞ്ഞു കെട്ടി നിന്ന് കേണിടുന്ന കുഞ്ഞു സോദരാ
പിരിഞ്ഞു പോയിടേണ്ട നേരമായെനിക്ക് , ഞാനിതാ
തരുന്നു നിൻ മുഖത്തൊരുമ്മ വിട്ടയക്ക എന്നെ നീ
നടന്നിടുന്നു ഞാനിതാ വിശാലമായ ലോകമേ
കടന്നു പോയിടുന്നു ഞാൻ സ്വദേശമേ ജനങ്ങളെ
മടങ്ങി വന്നിടാത്ത യാത്രയാണിതെന്നിരിക്കിലും
തടഞ്ഞിടാ തനുഗ്രഹിച്ചയക്കുവാൻ തൊഴുന്നു ഞാൻ
നിരന്തരം പിരിഞ്ഞിടാതെ സഞ്ചരിച്ച തൂലികേ !
വരുന്നതെന്തിനിന്നുമെന്നോടൊത്തു നീ ? മടങ്ങുക
പരസ്യ ജീവിതത്തിലാശയുള്ള നീ അടങ്ങിയങ്
ഇരിക്കുമോ പ്രശാന്തമായൊരാശ്രമത്തിനുള്ളിലായ്
ജനിച്ച നാൾ തുടങ്ങിയെന്നെയോമനിച്ചു തുഷ്ടിയോ-
ടെനിക്കു വേണ്ടതൊക്കെ നൽകിയാദരിച്ച ലോകമേ!
നിനക്കു വന്ദനം; പിരിഞ്ഞു പോയിടട്ടെ ഞാനിനി-
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയേ വരിക്കുവാൻ.
മരിച്ചിടും ജനിച്ച മർത്ത്യരൊക്കെയും വിതർക്കമി-
ങ്ങൊരുത്തരും പറഞ്ഞിടാത്ത സത്യമാണതെങ്കിലും
മരിച്ചതിന്റെ പിമ്പു മറ്റൊരന്തമറ്റ ജീവിതം,
വരിച്ചിടുന്നതാണു മർത്ത്യനുള്ള മേന്മയോർക്ക നീ.
സമര്ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും
സമത്വമറ്റ സോളമന് തുടങ്ങിയുള്ള വിജ്ഞരും
അമര്ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്.
ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ
കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം.
ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും
വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ
അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നു
താൻ മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും.
അനന്തമായ ജീവിതം സുഖത്തൊടേ നയിക്കുവാൻ
ധനം കരസ്ഥമാക്കിടുന്നതിന്നു പോകയാണു ഞാൻ
മിനുങ്ങി മിന്നിടുന്ന പൂച്ചുനാണയങ്ങളൊന്നുമേ
എനിക്കു വേണ്ടവയ്ക്കു ഞാൻ വശപ്പെടുന്നതല്ല മേൽ
സമസ്ഥവും ത്യജിച്ചു ഞാനിറങ്ങിടുന്നു ധീരരാം
ശമിപ്രവീരരെത്തുടർന്നു ജീവിതം നയിക്കുവാൻ
ക്ഷമിച്ചിടട്ടെ ലോകമെന്റെ സാഹസപ്രവൃത്തിയെ
ശ്രമിച്ചിടട്ടെ ഞാനതിൽ പ്രശസ്തമാം ജയത്തിനായ്
വിളക്കു ഞാൻ തെളിച്ചുകൊണ്ടിറങ്ങിടുന്നിതാ വൃഥാ
വിളിച്ചിടേണ്ടൊരുത്തരും തിരിഞ്ഞു നോക്കുകില്ല ഞാൻ
തെളിഞ്ഞ രംഗമൊക്കെ വിട്ടകന്നു ദൂരെയെത്തി ഞാ-
നൊളിച്ചിടൂം, സമാധിയിൽ കഴിക്കുമെന്റെ ജീവിതം.
simple, but meaningful lyrics. how many of us thinking about.....?.my tribute to sister mary benenja
ReplyDeleteസമര്‍ത്ഥനായ സീസറും
ReplyDeleteപ്രസിദ്ധനായ ഹോമറും
എത്രയോ ആണ്ടുകള്‍ക്ക് മുമ്പ് വായിച്ചുമറന്ന വരികള്‍
കേള്‍ക്കാന്‍ അവസരമുണ്ടാക്കിത്തന്നതിന് നന്ദി
Thank you for the nice poem. Look forward to hear the complete poem.
ReplyDeleteThere is more lyrics. My Malayalam typing skill is not good and hence i would share full text in a few days
Deleteവളരെ നന്നായിരിക്കുന്നു
ReplyDeleteഎന്‍റെ സ്കൂള്‍ ജീവിതത്തിലേക്ക് തിരിച്ച് പോയതുപോലെ തോന്നുന്നു
കവിത ആലപിച്ചു കേൾക്കുന്നതു തന്നെയാണ് സുഖം. വളരെ നന്ദി..
ReplyDeletesister mary benijna kavanamelailee muppathu vellikkasu ennna kavitha ivde dayavayi post cheyuka
ReplyDeleteThank you somuch....
ReplyDeletevery beautiful
ReplyDeleteNANNAYI CHOLLIYIRIKKUNNU
ReplyDeleteഎട്ടാം ക്ലാസ്സിലേക്ക് തിരിച്ചെത്തിയതുപോലെ.
ReplyDeleteപഞ്ചചാമരം ആണ് വൃത്തമെന്നാണ് ഓർമ്മ
ReplyDeleteവൃത്തത്തെ സംബന്ധിച്ച ജ്ഞാനമുണ്ടോ?
Delete