ഒളപ്പമണ്ണ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് (1923-2000)
ഒറ്റപ്പാലം, വെള്ളിനേഴി, ഒളപ്പമണ്ണ മനയില്‍ 1923 ജനുവരി 10ന് നീലകണ്ഠന് നമ്പൂതിരിപ്പാടിന്റേയും ദേവസേന അന്തര്‍ജനത്തിന്റേയും മകനായി ജനിച്ചു. കുട്ടിക്കാലത്ത് അച്ഛന്റെ കീഴില്‍ വേദവും സംസ്കൃത അധ്യയനവും നടത്തി. ചരിത്രം ഐച്ഛിക വിഷയമായെടുത്തു പാലക്കാട്ടു വിക്ടോറിയ കോളേജില്‍ ഇന്റമീഡിയറ്റിനു ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഡയറക്ടറായും കേരള കലാമണ്ഡലം ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൃതികള്‍ : വീണ, കല്‍പ്പന, കിലുങ്ങുന്ന കയ്യാമം, അശരീരികള്‍ , ഇലത്താളം, കുളമ്പടി, തീത്തൈലം,റബ്ബര്‍ ,വൈഫും മറ്റ് കവിതകളും, പാഞ്ചാലി, ഒലിച്ചുപോകുന്ന ഞാന്‍ , കഥാ കവിതകള്‍ , നങ്ങേമകുട്ടി , ആനമുത്ത് , അംബ , സുഫല, ദു:ഖമാവുക സുഖം, നിഴലാന, ജാലകപക്ഷി, വരിനെല്ല്
പുരസ്കാരങ്ങള്‍ :
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1966),കഥാ കവിതകള്‍
കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്(1989), ഓടക്കുഴല്‍ അവാര്‍ഡ് നിഴലാനയ്ക്ക്
എന്‍.വി സ്മാരക അവാര്‍ഡ്(1993)ജാലകപക്ഷി
ഉള്ളൂര്‍ അവാര്‍ഡ് ( 1994) വരിനെല്ല്
സമഗ്രസംഭാവനയ്ക്ക് ആശാന് പുരസ്കാരം(1998)
കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ്(1998) .
2000 ഏപ്രിൽ 10നു ഒളപ്പമണ്ണ അന്തരിച്ചു .
2000 ഏപ്രിൽ 10നു ഒളപ്പമണ്ണ അന്തരിച്ചു .
എട്ടുവര്‍ഷമെടുത്താണ് അദ്ദേഹം നങ്ങേമക്കുട്ടി പൂര്‍ത്തിയാക്കിയത്. ‘നങ്ങേമക്കുട്ടി’ യഥാര്‍ഥത്തില്‍ ഒരു സാമുദായിക രചനയാണ്. ഗായത്രംവൃത്തത്തില് സ്വാഭാവികമായ വള്ളുവനാടന്‍ ഭാഷയില്‍ നമ്പൂതിരിസംസ്കാരത്തിന്െറ ആധാരത്തില്നിന്നുകൊണ്ടാണ് ഒളപ്പമണ്ണ നങ്ങേമക്കുട്ടി എഴുതിയത്.
......
(തുടര്‍ന്ന് വായിക്കുക..)
എന്തൊരു സുഖം കവിതയും ആലാപനവും
ReplyDeleteനന്ദി ഗോപന് കുമാര്‍
Deleteകനമുള്ള കവിതകള്‍
ReplyDeleteമനോഹരാലാപനം
പണ്ട് വായ്ച്ചിട്ടുണ്ട്..
ReplyDeleteഇപ്പോൾ കേട്ടു...വളരെ നന്നായിട്ടുണ്ട്..!
Very touching. Both the poem and its rendering by you.
ReplyDeleteപണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ചിത്രത്തോടൊപ്പം നങ്ങേമക്കുട്ടി കണ്ടതായോര്‍ക്കുന്നു.അന്ന് കവിത മനസ്സിലാവുന്ന പ്രായം അല്ലായിരുന്നു.പിന്നെ വലുതായപ്പോള്‍ വായിച്ചു.ഇന്ന്,വായിച്ചു കേട്ടു,
ReplyDeleteബി.എ മലയാളം ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വളരെ ഉപകാരമുള്ളതാണ്
ReplyDeleteethinte varikal undo
ReplyDeleteYes. സ്ക്രോൾ ചെയ്യുന്നുണ്ടല്ലോ
Deleteഇതു തുടർന്ന് വായിക്കാൻ സാധിക്കുന്നില്ല
ReplyDeleteഇതു തുടർന്ന് വായിക്കാൻ സാധിക്കുന്നില്ല
ReplyDeleteപഠിച്ച കാലത്ത് ഓർക്കുന്നു.. ഇപ്പോൾ വീണ്ടും കേട്ടു സന്തോഷം ജ്യോതി നല്ല ആലാപനം
ReplyDeleteശ്രീ ഒളപ്പമണ്ണയുടെ പഞ്ചവർണ്ണക്കിളി എന്ന കവിത അദ്ദേഹത്തിന്റെ ഏത് കവിതസമാഹാരത്തിൽ ഉള്ളത് ഈ കവിത യുടെ കൂടുതൽ എന്തെങ്കിലും വിവരങ്ങൾ അറിയുമോ
ReplyDeleteക്ഷമിക്കണം . കമന്റ് ഇപ്പോഴാണ് കണ്ടത് . പഞ്ചവർണക്കിളി ദു:ഖമാവുക സുഖം എന്ന സമാഹാരത്തിലാണ് . കൂടുതലെങ്കിതെങ്കിലും എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? മെയിൽ അഡ്രസ് തന്നാൽ കവിത അയക്കാം.
Deleteചേച്ചീ.. എന്തു ലയം!
ReplyDelete