Tuesday, March 19, 2019

സച്ചിദാനന്ദൻ പുഴങ്കര -പിടിച്ചുകെട്ടും കണ്ണിൽ പിഴിയൂ നന്ത്യാർവട്ടം




സച്ചിദാനന്ദൻ പുഴങ്കര(1953-)



ഉപ്പത്ത് അമ്മുണ്ണിനായരുടേയും പുഴങ്കര നാണിക്കുട്ടിയമ്മയുടേയും മകനായി ചാലക്കുടിക്കടുത്ത് കാടുകുറ്റിയിൽ  ജനനം. . മഹാരാജാസ് കോളേജ് എറണാകുളം, വിക്ടോറിയ കോളേജ്, പാലക്കാട് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. . കെ. എസ്. ആര്‍. ടി. സിയില്‍ നിന്ന് ഇന്‍സ്പെക്ടറായി വിരമിച്ചു.

ഭാര്യ: എല്‍സി, മക്കള്‍ : നിമ്നഗ, ഇള
കൃതികൾ (കാവ്യസമാഹാരം )
ഇവളെ വായിക്കുമ്പോൾ, പച്ച, പച്ചവെള്ളം, വറ്റിയില്ല, ഹാർമ്മോണിയം

ഓർമ്മക്കുറിപ്പുകൾ:- നെരൂദ - , ആർ.കെ.നാരായണന്റെ ദ ഗൈഡ്,
ബേനസീർ ഭുട്ടോയുടെ ഓർമ്മകൾ
(അനുരഞ്ജനം),

ടാഗോറിന്റെ അഭിമുഖങ്ങൾ.. ... വിവർത്തനങ്ങൾ .

സിബി മലയിലിന്റെ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിനു കഥ, സംഭാഷണം, ' ആ ചിത്രത്തിലെ രണ്ടുഗാനങ്ങൾ ( 'വരമഞ്ഞളാടിയ', 'ഒരു കുല പൂ പോലെ' )  എന്നിവ  എഴുതി .. ഇഷ്ടത്തിലെ കാണുമ്പോള്‍ പറയാമോ'  ജനശ്രദ്ധ നേടിയ മറ്റൊരു  ഗാനമാണ്.

1 comment: