Tuesday, January 1, 2008

ഒരു വീണപൂവ്‌





(കവിത വായിക്കാം)

എന്‍‌ ‍. കുമാരനാശാന്‍‌ (1873-1924)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മലയാളകവിത സഞ്ചരിച്ച പരിവര്‍ത്തനത്തിന്റെ വിപ്ലവവപഥം തെളിയിച്ചെടുക്കുന്നതില്‍ കുമാരനാശാന്റെ കവിതകള്‍‌ വഹിച്ച പങ്ക് നിസ്തുലമാണ്‌.
ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വവും മദ്രാസ് കൊല്‍‌കത്ത, ബാംഗ്ലൂര്‍‌ എന്നിവിടങ്ങളില്‍‌ നിന്നായി ലഭിച്ച വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഭാഷയേയും ആശയങ്ങളേയും ആവിഷ്കരണപാടവത്തേയും പുഷ്ടിപ്പെടുത്തി. പുതിയൊരു വീക്ഷണകോണിലൂടെ മലയാളത്തിന്റെ ആത്മാവിനെ കണ്ടെത്താനും അറിയാനും കവിതയിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍‌ക്ക് പ്രചോദകമായിരുന്നത് കേരളത്തിനു വെളിയില്‍‌ അദ്ദേഹം ചിലവഴിച്ച മൂന്നരവര്‍‌ഷങ്ങളായിരുന്നു എന്നു പറയാം.
ആത്മീയവും സദാചാരനിരതവും ആയ ആശയങ്ങളെ സുന്ദരമായും ഭാവതീവ്രമായും അതേസമയം ലളിതമായും ആവിഷ്കരിയ്ക്കുക എന്നതായിരുന്നു ആശാന്റെ രചനാരീതി. സ്തോത്രങ്ങളൂം കീര്‍‌ത്തനങ്ങളും രചിച്ച് കാവ്യലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച ശേഷമാണ്‌ കാല്പനികഭംഗി തുളുമ്പുന്ന തന്റെ പ്രശസ്തകൃതികള്‍‌ അദ്ദേഹം രചിക്കുന്നത്. മലയാളകാവ്യചരിത്രത്തില്‍ 'ഒരു വീണപുവ്‌‌" തുടങ്ങിയ കവിതകളുടെ സ്ഥാനം അദ്വിതീയമാണ്‌.‌
ജനനം ,തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലെ തൊമ്മന്‍‌വിളാകം എന്ന കടലോരഗ്രാമം.
മാതാവ്‌ കാളിയമ്മ ,പിതാവ്‌ നാരായണന്‍ .
എസ്.എന്‍ ഡി.പി യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 'പ്രതിഭ' എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു.

പ്രധാന കൃതികള്‍‌: വീണ‍പൂവ്‌, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി
1924 ജനുവരി 26 ന്‌ പല്ലനയാറ്റില്‍‌വെച്ചുണ്ടായ റെഡിമര്‍‌ ബോട്ടപകടത്തില്‍‌ മൃതിയടഞ്ഞു

N. Kumaran Asan (1873-1924)


Asan is the poet who most clearly symbolizes the poetic revolution in Malayalam inthe first quarter of 20th century. His discipleship of Narayana Guru and the Sanskrit studies at Bangalore, Madras and Calcutta influenced the development of his poetic vision. The three and a half years he spent outside Kerala provided him with a broad outlook and deep sensibility unknown to a malayalee soul. A deep moral and spiritual commitment became part of Asan's poetic personality. He started handling secular themes in poetry after a short span of composing devotional songs. These poetries proved to be an inauguration of an age, sensibility and vision. Oru veenapoovu is a landmark in the poetical history of Malayalam. With its lyrical and elegiac mood, the poetry was producing an stream of new feelings

38 comments:

  1. നല്ല തുടക്കം. പക്ഷേ ശബ്ദം കേള്‍ക്കാനാവുന്നില്ലല്ലോ. എന്റെ യന്ത്രത്തിന്റെ തകരാറോ അതോ...
    പിന്നെ തുടങ്ങാനെളുപ്പമാണ്. തുടരലാണ് വെല്ലുവിളി. ഹരിതകത്തിന്റെ എല്ലാ പിന്തുണയും.
    സ്നേഹത്തോടെ,
    പി പി രാമചന്ദ്രന്‍

    ReplyDelete
  2. ജ്യോതി ചേച്ചി...

    ഒന്നും കേള്‍ക്കാന്‍ സാധിച്ചില്ല..ചിലപ്പോ നെറ്റിന്റെ പ്രോബ്ലമാവും
    ഞാന്‍ ശ്രമിച്ചു നോക്കട്ടെ

    എന്തായാലും....ഇത്തരമൊരു പോസ്റ്റിലൂടെ എന്നെ പോലെയുള്ളവര്‍ക്ക്‌ കവിതയെ കുറിച്ചു ഒത്തിരി പഠിക്കാന്‍ സഹായകമാക്കും നന്ദി

    പുതുവല്‍സരാശംസകള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete
  3. 2008 അഭിമാന ബ്ലോഗായിരിക്കട്ടെ ഇത്.

    ReplyDelete
  4. നന്നായിരിക്കുന്നു ആലാപനം. നവവത്സരാശംസകള്‍!

    ReplyDelete
  5. മികച്ച തുടക്കം..
    നല്ല ശബ്ദം...

    ReplyDelete
  6. ആലാപനം വളരെ നന്നായി

    ReplyDelete
  7. നന്നായി.എനിക്കു തോന്നുന്നത് കവിതയുടെ ഭാവങ്ങള്‍ക്കനുസരിച്ച് ആലാപനത്തില്‍ ചില മാറ്റങ്ങളാകാം എന്നാണ്.ഉദാഹരണത്തിന് ‘ഞെട്ടറ്റു‘ എന്നു തുടങ്ങി കവിത മറ്റൊരു ദിശയിലാണ്. അത് ആലാപനം കൊണ്ട് കാണിക്കാം

    ReplyDelete
  8. വളരെ നല്ല ഉദ്യമം. എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  9. കവിത കേട്ടു , സന്തോഷം.
    കവിതകള്‍ തിരെഞ്ഞെടുക്കുന്നത്‌ സൂക്ഷിച്ചുവേണം.

    ReplyDelete
  10. നല്ല തുടക്കം ചേച്ചീ...

    ആശംസകള്‍!
    :)

    ReplyDelete
  11. നല്ല ഉദ്യമം.പുതുവത്സരാശംസകള്‍:)

    ReplyDelete
  12. ആലാപനം നന്നായിട്ടുണ്ട്.

    (13.20 മിനിട്ട് ഉണ്ടല്ലോ.)

    ReplyDelete
  13. ജ്യോതീ,
    കവിത കേട്ടു..നല്ല ശബ്ദവും ഭാവവും.
    റെക്കോറ്ഡിംഗിലെ അപാകതകള്‍ കാരണമാകാം ഒരു മുഴക്കം..അതുകൊണ്ട് ചിലപദങ്ങളൊക്കെ അവ്യക്തം.

    പുതുവര്‍ഷത്തില്‍ ജ്യോതിയുടെ പുതുമയുക്കള്ള ഈ ബ്ലോഗ് എന്തുകോണ്ടും നന്നായി. ഇതു തീര്‍ച്ചയായും ശ്രദ്ധിയ്ക്കപ്പെടും.

    മലയാളകവിതയെ ഇഷ്ടപ്പെടുന്നവര്‍ക്കും അടുത്തറിയേണ്ടവര്‍ക്കും വളരെയേറെ സന്തോഷമാകും.

    വ്വയലാറിന്റെ
    ‘ആരണ്യാന്തര ഗഹ്വരോ താപസ്ഥനങ്ങളില്‍, സൈന്ധവോദാര ശ്യാമ മനോഭിരാമ പുളിനപ്രദേശങ്ങളില്‍..‘,
    പിന്നെ ജിയുടെ
    ‘വന്ദനം സനാതനാനുക്ഷണ വികസ്വര സുന്ദരപ്രപഞ്ചാദികന്ദമാം പ്രഭാവമേ’..

    ഈ വരികളൊക്കെ ഒന്നു പാടിക്കേട്ടാല്‍ കൊള്ളമെന്നുണ്ട്..വഴിയെ മതി.
    ജ്യോതിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  14. വയലാറിന്റെ സര്‍ഗ്ഗസംഗീതം..ഞാന്‍ കുറിച്ച വരികള്‍ അല്പം തെറ്റി..
    അതിങ്ങനെയല്ലേ?
    ‘ആരണ്യാന്തര ഗഹ്വരോദര താപസ്ഥനങ്ങളില്‍, സൈന്ധവോദാര ശ്യാമ മനോഭിരാമ പുളിനോ പ്രാന്തപ്രദേശങ്ങളില്‍..‘,

    ReplyDelete
  15. excellent jyothi,all the best&happy newyear.please add A.Ayyappan's poem also. thanks.

    ReplyDelete
  16. ജ്യോതിച്ചേച്ചീ..

    നന്നായി ആലപിച്ചിരിക്കുന്നു കവിതകള്‍, ഇപ്പോളാ കേള്‍ക്കാന്‍ പറ്റിയത്‌..

    ആശംസകള്‍...

    ReplyDelete
  17. വളരെ നല്ല ആശയാ‍മണു ഈ തുടക്കം. ആലാപനം അര്‍ത്ഥ സ്പുടതകൂടി സ്പുരിക്കുന്ന തരത്തില്‍ ചെയ്തിട്ടുണ്ടു...........തുടരണം!

    സ്നേഹാശിര്‍വാദങ്ങള്‍!

    ReplyDelete
  18. ഈ സദുദ്യമത്തിനു എല്ലാ ഭവുകങ്ങളും നേരുന്നു.
    കുറച്ചുകൂടി ഭാവത്മകമായല്‍ ഉത്തമം.
    സ്നേഹപൂര്‍വ്വം.

    ReplyDelete
  19. Chechi,

    Simply Great..
    Vaallathoolineeyum, Ulloorineeyum, Kumaarnaashaaneyum saadhaaranakkaranileekk athikyaan ihee parishramathinu kazhiyum...
    Urapp...
    Nalla shabdam..
    Kavithaye akatti nirthunnavar poolum athilekyu athi cheerumennullathil, oru samshayavum illa.
    Ihee linku kittiyappool thanne ithu keelkkathathil ippool alpam vishamam thoonnunnu.
    Congartes...
    All the best wishes..
    Veendum kavithakal pratheekshikyunnu...

    Regards
    K.G.Suraj

    ReplyDelete
  20. thank you very much. excellent voice clarity and pronounciation. rendition conveys the feel of the poem very well. keep up the good work. expecting more poems from you. all the best
    anil

    ReplyDelete
  21. കവിത ഇന്നും ചിലപ്പോള്‍ പലര്‍ക്കും ദഹിക്കാത്ത വലിയ എന്തോ ഒരു സംഭവം പോലെ ആണ് ഞങ്ങള്‍ റൂമില്‍ ൩ പേര്‍ ആണ് താമസം എനിക്ക് മാത്രമേ കവിത ഇഷ്ടമുള്ളു പക്ഷെ ഇന്ന് ഇതുപോലുള്ള പഴയ കവിതകള്‍ ശ്രവ്യ രൂപത്തില്‍ കേള്‍ക്കാന്‍ അവരും എന്റെ കൂടെ തയ്യാറാവുന്നു അതു തന്നെ വലിയ നേട്ടമാണ് സാദാരണകാരനിലെക് കവിത എത്തിക്കുവാന്‍ മധുസൂതനന്‍ സാറും ഓ എന്‍ വി സാറും നടത്തിയ ശ്രമം കാസെറ്റ് കവിതകളിലൂടെ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് ഇന്ന് അതു മുരുഗന്‍ കട്ടാക്കടയെ പോലുള്ളവര്‍ തുടരുകയും ചെയ്യുന്നു.പലര്‍ക്കും കേള്‍ക്കാന്‍ പ്രശന്മുണ്ട് എന്ന് കണ്ടു പക്ഷെ എനിക്ക് വളരെ വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചു.നല്ല ഉദ്യമം മനോഹരമായ ശബ്ദം നല്ല ആലാപന ശൈലി ഇനിയും തുടരുക ....

    ReplyDelete
  22. ജ്യോതീ, നന്നായിരിക്കുന്നു.ഇത് വളരെ നല്ല ഒരു കാര്യമാണ് ചെയ്തത്...!പിന്നെ ആലാപനവും, ശബ്ദവും നല്ലതായിട്ടുണ്‍ട്.കവിത ഇഷ്ടമുലള്ളവര്‍ക്ക് ഇതൊരു അനുഗ്രഹമായി...!തുടരുക ഇനിയും...

    ReplyDelete
  23. ഒന്നും കേൾക്കാനായില്ലല്ലോ ചേച്ചി. എല്ലാവരും കേട്ട സ്ഥിതിക്ക് പ്രോബ്ലം ഈ ഭാഗത്താവാം

    ReplyDelete
  24. Blogger മുസാഫിര്‍ said...

    കേള്‍ക്കാന്‍ പറ്റിയില്ല :(


    Blogger lakshmy said...

    ഒന്നും കേൾക്കാനായില്ലല്ലോ ചേച്ചി. എല്ലാവരും കേട്ട സ്ഥിതിക്ക് പ്രോബ്ലം ഈ ഭാഗത്താവാം


    Blogger ജ്യോതീബായ്‌ പരിയാടത്ത്‌ said...

    കാരണങ്ങള്‍ ഇവയാവാം മുസാഫിര്‍ ,ലക്ഷ്മി

    1.Flash player ആണൂപയോഗിച്ചിരിക്കുന്നത്‌. അതു തങ്കളുടെ സിസ്റ്റത്തില്‍ ശരിയായി work ചെയ്യുന്നുണ്ടവില്ല 2. play button രണ്ടുതവണ click ചെയ്തിരിക്കില്ല
    കാവ്യം സുഗേയം ബ്ളോഗില്‍ pLayaR കാണാന്‍ പറ്റുന്നുണ്ടോ?

    ReplyDelete
  25. ജ്യോതീ,..
    വളരെ നന്നായിരിക്കുന്നു. ശബ്ദവും, പാരായണവും. നല്ല സ്പുടതയോടെ കേള്‍ക്കുമ്പോള്‍ ഓരോ വാക്കുകളും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.കവിതകള്‍ ഇഷ്ടമുള്ളവര്‍ക്കെല്ലാം കേട്ട് ആസ്വദിക്കാമല്ലോ?
    എല്ലാ നന്മകളും നേരുന്നു.
    ഇന്ദിരേച്ചി...

    ReplyDelete
  26. comments in jyothiss
    2 പിന്മൊഴികള്‍:

    നിരക്ഷരന്‍ said...

    കവിത വായന വളരെ കുറവാണ് . പലപ്പോഴും കവി ഉദ്ദേശിച്ചതുമുഴുവന്‍ മനസ്സിലാകാറില്ല. ഭാഷാപരിജ്ഞാനം കുറവായതുകൊണ്ടായിരിക്കാം . ഈയടുത്ത് ചില ബൂലോക കവിതകള്‍‌ വായിച്ചുതുടങ്ങി. അതിനുചിലതിന് കമന്റടിച്ച് കുഴപ്പത്തിലാകുകയും ചെയ്തു. എന്തായാലും ഇനി കുറച്ച് കാര്യമായി കവിതകള്‍‌ വായിക്കണമെന്ന് കരുതിയിരിക്കുമ്പോളാണ് ഈ പോസ്റ്റ് കണ്ടത്. കുറെ കാര്യങ്ങള്‍‌ മനസ്സിലാക്കിത്തന്നതിന് ഒരുപാട് നന്ദി.
    January 4, 2008 9:02 PM
    ബിനീഷ്‌തവനൂര്‍ said...

    i think this is the first of this kind in malayalam blogging

    ReplyDelete
  27. ആശംസകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. തുടർന്നും സഹകരണം വേണം. കവിതകളുടെ തിരഞ്ഞെടുപ്പിനും തെറ്റുകൾ- തിരുത്താനും ഒക്കെ . കേൾക്കുന്നില്ല എന്ന പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കും എന്നു കരുതുന്നു

    ReplyDelete
  28. ozhukatte kavitha vennilavupole ee jagaththil parannozhukatte

    ReplyDelete
  29. എല്ലാഭാവുകങ്ങളുംനേരുന്നു,

    ReplyDelete
  30. വായിയ്ക്കുമ്പോള്‍ കിട്ടാത്തതു പലതും കേള്‍ക്കുമ്പോള്‍ കിട്ടുന്നു. നന്ദി.

    ReplyDelete