Tuesday, January 8, 2008

ഉള്ളൂര്‍ എസ്‌ പരമേശ്വരയ്യര്‍ - പ്രേമസംഗീതം.







 
ULLOOR S PARAMESWARA IYER(1877-1949)

Ulloor was the first in the 20th century to open up a historical sensibility in Malayalam poetry. He started his poetic career under the influence of Kerala Varma Valiya Koyithampuran. He was the one to write a mahakavya in Malayalam choosing a theme from the history of Travancore. Apart from Umakeralam, the mahakavya, he has written several short narratives or khandakavyas. Karnabhooshanam and Pingala are the most famous among these. A classicist approach to the themes can be seen in his poems. Although he had a deep rooted classicist poetic vision, he has also written poems having the character of lullabies. Rich in ornamentation, his poems reflect a deep philosophical inner tone. He was highly educated and was a scholar who produced valuable knowledge in the field of history, art and language. His Kerala Sahitya Charitram in 7 volumes is regarded as the best in its genre in Malayalam language. His books include, Vancheesageethi, Oru Nercha, Mangalamanjari, Karnabhooshanam, Pingala, Chitrasala, Chitrodayam, Kavyachandrika, Kiranavali, Manimanjusha, Ratnamala, Amruthadhara etc. Premasangeetham is from the collection, Manimanjusha.

ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി-
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്
മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ്

II
പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ
പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിയ്ക്കമരാൻ പഴുതില്ലൊരിടത്തും
പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ
പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്വാകാശങ്ങൾ
പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ
വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ
മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ
മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ
പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ
ചൂടാൻ മലരും ഘനമായ്ത്തോന്നിന  ദോഹദകാലത്തിൽ
ച്ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി
പിതാവു, മാതാവു,ടപ്പിറന്നോർ, ബാന്ധവ,രിഷ്ടന്മാർ
പ്രേയസി, മക്കൾ,ഭുജിഷ്യർ തുടങ്ങി പ്രേമപരാധീനർ
പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതർ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്

III
പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ
പ്രപഞ്ചമസ്മദ്വചനാമ്രേഡന പണ്ഡിതമാം കീരം
പ്രപഞ്ചമസ്മൽഭാവവിഡംബനപാടവമാർന്ന നടൻ
പ്രപഞ്ചഭൂമിയിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്‌വൂ
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനു പകരം

വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാ;-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ
പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമതിലുപകാരോപനിഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേൾക്കാം
ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-
ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ ! ജയിപ്പൂ ജഗദാധാരമൊരദ്ഭുതദിവ്യമഹ-
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ്വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യൻപുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുണ്ടണ്ടതിൻ പരിസ്ഫുരണം
അരചർക്കരചനുമടിമയ്ക്കടിമയുമഭിന്നർ, ഉള്ളില-
ർക്കതിൽക്കൊളുത്തിന തിരിതാൻ കത്തുവതന്തഃകരണാഖ്യം

IV
നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മൻ!
നരാഖ്യമങ്ങേ നർത്തനഗണമിതിൽ ഞാനുമൊരല്പാംഗം
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെൻ കൃത്യം
അരങ്ങുലയ്ക്കാനരചൻ മതിയാ,മതിനുകൊഴുപ്പേകാ-
നനുചരനാവാ,മണിയാടകളല്ലഭിനയ,മതുസിദ്ധം.
അകമേ നിലകൊണ്ടതാതു ചുവടുകളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷം മുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതിചതുരൻ,

പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും

പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !

62 comments:

  1. കേട്ടല്ലോ.
    ഇമ്പമാര്‍ന്ന ആലാപനം. ഈ കവിതകളുടെയെല്ലാം പുസ്തകങ്ങള്‍ വാങ്ങി വായിക്കണം, സൂക്ഷിക്കണം എന്നു തോന്നുന്നു കേള്‍ക്കുമ്പോള്‍.

    നന്ദി.

    ReplyDelete
  2. കേട്ടു. നല്ല ഇമ്പമാര്‍ന്ന ശബ്ദത്തിലെ ആലാപനം ഹൃദ്യമായി. വരികള്‍ കൂടി എഴുതിയിട്ടിരുന്നെങ്കില്‍‍ കുറേക്കൂടി ആസ്വദിക്കാന്‍‍ കഴിയുമെന്നും തോന്നുന്നു. ആശംസകള്‍‍.:)

    ReplyDelete
  3. വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു.ഉച്ചാരണ ശുദ്ധിയാണ്‌ മലയാളത്തിന്റെ ആത്മാവ്‌. അത്‌ വളരെ നന്നായിട്ടുണ്ട്‌.

    ReplyDelete
  4. i,never heard someone singing this poem,very good,very refreshing,who sung this, jyothi itself?congrats!

    ReplyDelete
  5. ചേച്ചി....

    മനോഹരമായി ആലപിച്ചിരിക്കുന്നു
    കേള്‍ക്കാന്‍ സുഖമുള്ള ശബ്ദം....പിന്നെ ഇന്നാണ്‌
    ഇവിടുത്തെ പോസ്റ്റുകളില്‍ ഒരു കവിത പ്ലേയറില്‍ കേട്ടത്‌
    ചില സമയങ്ങളില്‍...കേള്‍ക്കാന്‍ കഴിയാറില്ല...
    രാവിലെ പോസ്റ്റ്‌ കണ്ടു...ഒപ്പം മനസ്സില്‍
    നന്‍മയുളവാക്കുന്ന വരികളും

    പത്താം ക്ലാസ്സില്‍ ഞാന്‍ പഠിച്ച പദ്യം...

    ഒരൊറ്റ മതമുണ്ടുലകിനുയരാം
    പ്രേമമതൊന്നല്ലോ...
    പരക്കെ നമ്മെ പാലമ്രുതൂട്ടും
    പാര്‍വണ ശശിബിബം

    നന്‍മകള്‍ നേരുന്നു

    ReplyDelete
  6. ഇതുപോലുള്ള കവിതകള്‍ സാധാരണ വായിച്ചു ആസ്വദിക്കുകയയിരുന്നല്ലോ പതിവ്. എന്നാല്‍ അതിന്റെ ആലാപനം ആസ്വദിക്കുമ്പോല്‍, കവിതള്‍ കൂടുതല്‍ അര്‍ത്ഥവത്തും, മനോഹരവുമായി സാധാരണ ആസ്വാധകനായ(വെറും പാമാരന്‍ ആയ)എനിക്കു തോന്നുന്നതു.

    തങ്കളുടെ ഈ ഉദ്യമത്തിനു ഒരു സേവനത്തിന്റെ ച്ഛായ കൂടി ഉണ്ട്ന്നണു എന്റെ മതം,

    തുടരുക... ആശംസകള്‍

    ReplyDelete
  7. congrads...!!!very nice,very refreshing,who sung this, jyothi itself?

    ReplyDelete
  8. വളരെ നല്ല ഒരുദ്യമം. ഇതെന്താ ഈ പോസ്റ്റ് ഇംഗ്ലീഷിലാക്കിയത്?

    ആ വീണപൂവ് ഒന്നൂടെ പോസ്റ്റ് ചെയ്യുമോ?

    ReplyDelete
  9. ആലാപനം ആര്‍ദ്രം.പക്ഷെ ഏകതാനത ഒഴിവാക്കുക

    ReplyDelete
  10. വായിച്ച് മാത്രമറിവുള്ള കവിതകള്‍, പഠിച്ച് മാത്രം പരിചയമുള്ള വാക്കുകള്‍ സുന്ദരമായ ആലാപനത്തിലൂടെ വാക്കുകളുടെ കൃത്യത കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.

    പുതിയ സംരംഭത്തിന് അഭിനന്ദനങ്ങള്‍.

    വീണ്ടും മനോഹര ശബ്ദവും ഭാവ തീവ്രതയുമായി കവിതകള്‍ പ്രതീക്ഷിക്കുന്നു
    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    ReplyDelete
  11. ജ്യോതിയുടെ ഈ ബ്ലൊഗിനെപറ്റി ഞാന്‍ ചിലരൊടു പറഞ്ഞു..എല്ലാവര്‍ക്കും ഇഷ്ടമായി.

    ആഴ്ചയില്‍ ഒരു കവിതയെങ്കിലും പോസ്റ്റുചെയ്യണേ..

    വീണ്ടും എല്ലാ ഭാവുകങ്ങളും.

    ReplyDelete
  12. പണ്ട് വായിച്ച് പഠിച്ച കവിത ചൊല്ലിക്കേട്ടപ്പൊ എന്താ പറയാ.....ഒരു വല്ലാത്ത സുഖം......

    നന്ദി ജ്യോതി.....

    ReplyDelete
  13. “വിളക്കുകൈവശമുള്ളവനെങ്ങും വിശ്വം ദീപമയം“
    ഓര്‍മ്മപ്പെടുത്തിയതിനു നന്ദി ജ്യോതി.

    ReplyDelete
  14. നല്ല ഒരു കാര്യമാണ് ജ്യോതി ചെയ്യുന്നത്. എല്ലാ ഭാവുകങ്ങളും.
    ചിന്താവിഷ്ടയായ സീത കൂടെ ഒന്നു ചൊല്ലിക്കേട്ടാല്‍ കൊള്ളാമെന്നുണ്ട്.

    ReplyDelete
  15. Very Nice Poem.. Very Nicely Sung..

    ReplyDelete
  16. comments in jyothiss

    6 പിന്മൊഴികള്‍:

    samayamonline said...

    nice blog

    by
    http://www.samayamonline.in
    January 9, 2008 10:59 PM
    vijayakumar said...

    fine enlightening.
    January 10, 2008 2:04 AM
    bala said...

    i ve never found anything this much heartening
    January 10, 2008 2:07 AM
    ബിനീഷ്‌തവനൂര്‍ said...

    can you help me to learn embed music into blogs please? i like to create a site on carnatic music.
    i m hopefully waiting for your reply.
    bineeshtvr@rediff.com
    www.thiruvaathira.blogspot.com
    January 10, 2008 12:14 PM
    അനാഗതശ്മശ്രു said...

    Good effort..Jyothi..
    Greeting on New year 2008
    January 10, 2008 10:22 PM
    കൃഷ്‌ | krish said...

    കേട്ടു, ആസ്വദിച്ചു, നന്നായിട്ടുണ്ട്.
    നന്ദി.
    January 10, 2008 11:16 PM

    ReplyDelete
  17. onnum manassilaayilla.mathramallaq eeth chekuthananu eee kavitha cholliyath.aaa kavithayude swaroopam kalanhu

    ReplyDelete
  18. Thank You Very Much.........Kavitha padi kettapol Santhosham Ayyi tto.......

    ReplyDelete
  19. Thank You ...... Kavitha Padikettapol Santhoshamayyi.....

    ReplyDelete
  20. Good attempt. Why don't you give permission to users to download the audio under Creative Commons License? If then the community will get a direct benefit from your work. Here is the url to get more info about the licensing terms. [http://creativecommons.org/choose/]

    ReplyDelete
  21. Good effort. Why don't you provide a link to download the audio file under each posts under Creative Commons Licensing ? If then the entire community can get benefit from your work. For more info about the licensing, here is the url: [http://creativecommons.org/choose/]

    ReplyDelete
  22. Your current license is Standard YouTube License. [People cannot download your video straight. Or downloading will be illegal as per the youtube terms.] Please switch it to creative commons license just as done by www.khanacademy.org. Then a download link will appear under your video. Please watch this youtube url and find how the download link looks like:
    http://www.youtube.com/watch?v=a5uNoOnEy_A&feature=player_embedded
    [and click show more]

    If you switch it to creative commons licence users can download your video and they can make use of it even if they are offline.

    ReplyDelete
  23. Your current license is Standard YouTube License. [People cannot download your video straight away. Or downloading is illegal as per the youtube terms. So please switch it to creative commons license just as done by www.khanacademy.org. Then a download link will appear under your video. Please watch this youtube url and find how the download link looks like:
    http://www.youtube.com/watch?v=a5uNoOnEy_A&feature=player_embedded
    [and click show more]

    If you switch it to creative commons licence users can download your video and they can make use of it even if they are offline.

    ReplyDelete
  24. ആസ്വാദ്യകരം....
    കുഹരം - എന്ന വാക്കിന്റെ അർഥം എന്താണ്??

    ReplyDelete
  25. വേദാന്തസാരം മുഴുവൻ ഒരു കവിതയിൽ എത്ര ഭംഗിയായി വിവരിച്ചിരിക്കുന്നു !!!
    ആസ്വാദ്യകരം....
    കുഹാരം എന്ന വാക്കിന്റെ അർഥം അറിവുള്ളവർ പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു..

    ReplyDelete
    Replies
    1. കുഹരം എന്നാൽ 'ഗുഹ' ,'ഗഹ്വരം ','പൊത്ത് ",' പോത് . എന്നൊക്കെ അർഥം പറയാം .

      Delete
  26. Truely my eyes were wet hearing this "Kavitha" What a wonderful creation..The way it was read absolutly chilling..Great people, respect you a lot

    ReplyDelete
  27. bhangiyayi.......... nalla swaram....... thanks

    ReplyDelete

  28. പ്രിയ സഹോദരി,

    നല്ല ശബ്ദത്തില്‍ ഇങ്ങിനെ കുറെ കവിതകള്‍ ഇട്ടത് വളരെ നല്ല ഒരു കാര്യം. ഇതിന് പിന്നിലെ അധ്വാനത്തെ നമിക്കുന്നു. പല പണ്ട് കേട്ട മറന്ന കവിതകളും ഇന്നലെയും ഇന്നും ഇരുന്ന് കേട്ടു. ഭാഷയ്ക്ക്‌ നിങ്ങള്‍ കൊടുത്ത സംഭാവന കാണേണ്ടവര്‍ ഇനിയും കാണട്ടെ. ഈ സപര്യ തുടരുക.

    ഭാവുകങ്ങള്‍

    രാജീവ്‌
    +91-9620160004

    ReplyDelete
  29. I have just listened to Premasangeetam by Ulloor in Jyothibai's voice. It is a poem that I would have read/ recited / heard a thousand times. A great poem! But this was a greater experience. Thanks & congrats to Jyothibai. I recommend everybody to listen to the recital.
    -Unnikrishnan

    ReplyDelete
  30. I have just listened to Premasangeetam by Ulloor in Jyothibai's voice. It is a poem that I would have read/ recited / heard a thousand times. A great poem! But this was a greater experience. Thanks & congrats to Jyothibai. I recommend everybody to listen to the recital.
    -Unnikrishnan

    ReplyDelete
  31. Can anyone upload the text form of this golden words

    ReplyDelete
  32. can anyone put the text form of the golden words

    ReplyDelete
  33. പ്രേമ സംഗീതം മനോഹരം

    ReplyDelete
  34. ഞാൻ ഇതൊന്ന് ചൊല്ലാൻ നോക്കീട്ട് നാവ് വഴങ്ങിയിരുന്നില്ല, അതുകൊണ്ട് തന്നെ ഇത് കേട്ടപ്പോൾ അൽഭുതപ്പെട്ടു പോയി... ആശംസകൾ

    ReplyDelete
  35. പ്രിയ ജ്യോതി, "കന്യാകുമാരി ക്ഷിതിയാദിയായ് ഗോകർണ്ണാന്തമായ് തെക്കുവടക്കു നീളെ ..." എന്നു തുടങ്ങുന്ന ഒരു പദ്യമുണ്ട്. കവി ആരെന്നറിയുമോ? അതിൻറെ വരികളെവിടെക്കിട്ടും ? സഹായിക്കുമോ? Pls. Prathapkc@gmail.com

    ReplyDelete
    Replies
    1. കവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.കവിത കേരളം.ഒരുഭാഗം അയച്ചിട്ടുണ്ട്.

      Delete
    2. കവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.കവിത കേരളം.ഒരുഭാഗം അയച്ചിട്ടുണ്ട്.

      Delete
  36. Enikku oru malayalm dictionary suggest . or oru appu or pdf suggest paranu tharamo?

    ReplyDelete
  37. A great poem worthy of even Nobel Prize. Jyothibhai has done justice to the poem by her wonderful recital.

    ReplyDelete
  38. ഉള്ളൂര്ന്റെ കര്ണഭൂഷണം പോസ്റ്റ് ചെയ്യാമോ ?

    ReplyDelete
  39. Hai mam asmath, aamredanam, keeram., mughuram, peshalam ennee vaakkugalude artham onnu paranju tharuo

    ReplyDelete