Saturday, January 19, 2008

വള്ളത്തോള്‍ നാരായണ മേനോന്‍- ശിഷ്യനും മകനും





(കവിത വായിക്കുക)




  ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ്‌ വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അലകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കണാവുന്നതാണ്‌. മലയാളിയുടെ കലാവബോധത്തിലും കലാചരിത്രത്തിലും അദ്ദേഹം നടത്തിയ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് കലാമണ്ഡലത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌. തൊണ്ണൂറോളം കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്‌. ബധിരവിലാപം, ശിഷ്യനും മകനും, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ജരി, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും എന്നിവ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയും ജനകീയത നേടിയവയുമാണ്‌. വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മികവു കാട്ടിയിട്ടുണ്ട്‌. വാല്മീകി രാമായണം, ഋഗ്വേദം എന്നിവയ്ക്ക്‌ അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍ ശ്രദ്ധേയമാണ്‌.
Vallathol gave a new direction for the Malayalam Poetry during the early decades of 20th century. A flow of national sentiments and spirit of freedom is seen in his poems. Greatest contribution he did was the part he played in establishing the Kerala Kalamandalam. He has published around 90 works of which Bandhanasthanaaya Aniruddhan, Badhiravilapam, Sishyanum Makanum, Badhiravilapam, Ganapathi, Chitrayogam, Sahityamanjari, Magdalana Mariyam, kochuseetha, Achanum Makalum etc are outstanding. He has also translated Rg veda and Valmiki Ramayana. Sishyanum Makanum is set in a puranic background but well knit to reflect the mood of freedom movement.

28 comments:

  1. പണ്ട് പഠിച്ച കാവ്യമാണു. ഇഷ്ടമായി. ഇനി സ്വസ്തമായി വീണ്ടുമൊരിക്കല്‍ വിസ്തരിച്ചു കേള്‍ക്കുന്നുണ്ട്..

    ReplyDelete
  2. പ്രതീക്ഷിച്ചിരിക്കുകയായിരുന്നു - നന്ദി! ....

    ReplyDelete
  3. കവിതാലാപനം വളരെ നന്നായി..
    പണ്ടു വായിച്ച ഈ കവിത വീണ്ടും കേട്ടപ്പോള്‍ ഒരു സന്തോഷം.ഈ പോസ്ടിനു നന്ദി..

    ReplyDelete
  4. നല്ല ആലാപനം...

    നന്നായിരിയ്കുന്നു...

    തുടരുക ഈ സംരംഭം....

    ReplyDelete
  5. വളരെ മനോഹരമായിട്ടുണ്ട് ആലാപനം. നല്ല ഉച്ചാരണശുദ്ധിയും..ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. നന്നായിരിക്കുന്നു. ഹരിതകത്തില്‍നിന്ന് ലിങ്ക് കൊടുക്കാം.
    അഭിനന്ദനങ്ങള്‍.
    സ്നേഹത്തോടെ,
    പി പി രാമചന്ദ്രന്‍

    ReplyDelete
  7. ഹൃദ്യമായ ആലാപനം.കവിതയിലെ നാടകം ചോര്‍ന്നുപോകാതെ സൂക്ഷ്മതയോടെ..
    അഭിനന്ദനങ്ങള്‍

    ReplyDelete
  8. നന്നായി പതിവു പോലെ. തുടരൂ :)

    ReplyDelete
  9. നന്ദി. ഈ കവിതകളെല്ലാം ചൊല്ലിക്കേള്‍ക്കുമ്പോള്‍ സന്തോഷം..

    സ്കൂളില്‍ എന്നെ പഠിപ്പിച്ചിരുന്ന മിക്ക അദ്ധ്യാപകരും പദ്യങ്ങള്‍ വായിച്ചാണു പഠിപ്പിച്ചിരുന്നത്. ചിലപ്പോള്‍ പദ്യം പഠിക്കാനുള്ള താല്പര്യം തന്നെ ഇല്ലാതാക്കിയിരുന്നു ഇത് എന്നു തോന്നുന്നു. എട്ടാം ക്ലാസിലെ ടീച്ചര്‍ പദ്യങ്ങള്‍ ഈണത്തില്‍ ചൊല്ലിപ്പഠിപ്പിച്ചിരുന്നു. അതിനാലായിരിക്കണം അതില്‍ പലതും ഇന്നും ഓര്‍മ്മയുണ്ട്.

    ReplyDelete
    Replies
    1. ക്ഷമിക്കു സോദരാ,............. ഈണത്തില്‍ പാടാന്‍ എല്ലാര്ക്കും പറ്റുമോ

      Delete
  10. അക്ഷര ശുദ്ധി കവിത ചൊല്ലുമ്പോള്‍ വളരെ പ്രധാനമാണല്ലോ ഒരു പക്ഷെ അതു തന്നെയാണീ കവിത കേള്‍ക്കുമ്പോള്‍ ഇഷ്ടം ജനിക്കുന്നത്. വളരെ നല്ല ശബ്ദവും ഒപ്പം കൃത്യതയുള്ള വാക്കുകളും.
    ഓരോ വരി ചൊല്ലിക്കേള്‍ക്കുമ്പോഴും അടുത്ത വരികേള്‍ക്കാന്‍ കാത്തിരിക്കുന്ന കുട്ടിയുടെ കൌതുകം ഇവിടേ ഓരോ ശ്രോതാവിനും അനുഭവിക്കാന്‍ കഴിയുന്നു. അഭിനന്ദനങ്ങള്‍. വരും കാല കുട്ടികള്‍ക്ക് ഇതൊരു വലീയ അനുഗ്രഹമായിരിക്കും എന്നതില്‍ അഭിമാനിക്കാവുന്നതാണ്.

    ചില വരികളും പാരഗ്രാഫുകളും ആവര്‍ത്തിച്ച് ചൊല്ലുന്നുവെങ്കില്‍ കുറച്ചു കൂടി വൈകാരിക തീവ്രത ഉണ്ടാകും എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. yes enikkum athu thonni chila varikal aavarthichal onnoode hridhyam aayene

      Delete
  11. comments in jyothiss

    1 പിന്മൊഴികള്‍:

    ഹരിശ്രീ said...

    നല്ല ആലാപനം...

    ആശംസകള്‍

    ReplyDelete
  12. മനോഹരം,അതി ഗംഭീരം

    ReplyDelete
  13. മനോഹരം,അതി ഗംഭീരം

    ReplyDelete
  14. നന്നായിട്ടുണ്ട് ...എല്ലാ വിധ ആശംസകളും ..

    ReplyDelete
  15. ശാന്തസുന്ദരം.

    ReplyDelete
  16. "urukkidunnu mizhineerilittu mukkunnu muttam bhuvanaika shilpi. manushya hrutham kanakathe yetho panaitharanni nupayukthamakkan" ee kavitha aarude yanu?

    ReplyDelete
  17. Please sent summery of this poem..

    ReplyDelete
  18. കേട്ടവർ കേട്ടവർ വരവു തുടങ്ങി
    .........................................
    .......................................
    നാല് മണിക്ക് തുടങ്ങിയ കശപിശ
    തീർന്നിലൊമ്പതു മണിയായിട്ടും


    വള്ളം കളിയെപ്പറ്റി മൂന്നാം ക്‌ളാസിൽ പഠിച്ചതാണ് 1983 ...... വരികൾ അറിയുമോ
    rajaramvasudev@gmail.com

    ReplyDelete
  19. കുഞ്ചന്‍ നമ്പ്യാരുടെ ആണെന്നാണ്‌ എന്റെ ഓര്‍മ്മ. ആദ്യത്തെ കൊര്‍ച്ച്‌ വരികള്‍ തോന്നും. അതിങ്ങനെ ആണെന്നാണ്‌ ഞാന്‍ ധരിച്ചിരിക്കുന്നത്‌:

    കേട്ടവര്‍ കേട്ടവര്‍ വരവ് തുടങ്ങി
    ബോട്ടുകളിപ്പതിനഴകിലൊരുങ്ങി
    ആറു മണിക്ക് തുടങ്ങിയ കശപിശ
    മാറിയൊരോന്പതു മണിയായപ്പോള്‍
    ആറതിലോടി ബോട്ടുകളിതുകളി
    ആരെന്നില്ലഥ കണ്ടു തുടങ്ങി

    ബാക്കി എത്ര ആലോയ്ച്ചിട്ടും ഒരു പിടീം കിട്ടണില്ല്യ..

    ReplyDelete
  20. ഇപ്പോഴാണ്‌ ചെങ്ങമ്പുഴയുടെ ദേവഗീത കേട്ടത്..മുൻപ് വായിച്ചപ്പോൾ പൂർണ്ണമായും കിട്ടി എന്നു പറയാനാവാത്ത അനുഭൂതി..നന്ദി..പ്രയത്നങ്ങൾ തുടരുക.. ഡോ.പിഷാരടി

    ReplyDelete