അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Saturday, September 20, 2008

കാളിനാടകം - ശ്രീനാരായണഗുരു - ആലാപനം




ശ്രീനാരായണഗുരു
(1856-1928)

സംസ്കൃതത്തിലും തമിഴിലും കൃതികള്‍ രചിച്ചിട്ടുള്ള ശ്രീനാരായണഗുരു ശിവസ്തവം,ഷണ്‍മുഖദശകം, ഇന്ദ്രിയവൈരാഗ്യം, അറിവ്‌, ജാതിലക്ഷണം, ദേവീസ്തവം, കാളിനാടകം, ദത്താപഹാരം ,സദാചാരം തുടങ്ങി നാല്‍പ്പത്താറ്‌ പ്രശസ്ത രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്‌. കാളിനാടകം ദണ്ഡകത്തില്‍ സൃഷ്ടി സ്ഥിതി സംഹാരകാരിണിയായി അവതരിപ്പിക്കപ്പെടുന്ന ദേവിയുടെ അമേയമഹിമ അനാവരണം ചെയ്യപ്പെടുന്നു. താളാത്മകഗദ്യമായി ധരിച്ചുപോന്നതും എന്നാല്‍ ദ്രാവിഡവൃത്തവിരചിതവുമായ കൃതിയാണ്‌ കാളിനാടകം. ആശയങ്ങള്‍ അവിച്ഛിന്നമായി പ്രവഹിക്കുന്നതോടൊപ്പം ഇതില്‍ ഭാഷയും കൌതുകകരമായി വാര്‍ന്നുവീഴുന്നുണ്ട്‌ . ലളിതവും സൌമ്യവും അതേസമയം കരാളവും ഉഗ്രവുമായ ദേവീഭാവങ്ങള്‍ ഇതില്‍ അതീവസുന്ദരമായി ആവിഷകരിച്ചിരിക്കുന്നു . നാദബിന്ദു സ്വരൂപമായും നാശരഹിതമായും വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിസ്വരൂപിണിയായ സ്ത്രീതന്നെയാണ്‌ ശ്രീനാരായണഗുരുവിന്റെ കാളി.. ശക്തിചൈതന്യസ്വരൂപമെന്ന നിലയില്‍ സ്ത്രീയുടെ ഉദാത്തഭാവങ്ങളുടെ മൂര്‍ത്തിമദ്‌രൂപം തന്നെയാണവള്‍ .