(കവിത കേൾക്കാം )
(കവിത വായിക്കുക)
ടി .ഉബൈദ് (1908- 1972)
കാസർകോട് ജില്ലയിൽ ജനനം. മാപ്പിളപ്പാട്ടുശാഖയിൽ ഗവേഷണം നടത്തിയിട്ടുണ്ട്. തൂലികാനാമാണ് ഉബൈദ് (വിനീതദാസൻ). യഥാർത്ഥനാമം അബ്ദുൾ റഹിമാൻ. കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത് തുടങ്ങിയവയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാളശബ്ദം വാരികയുടെ പത്രാധിപരായിരുന്നു. സ്വത്വബലമുള്ള ഒരു സൃഷ്‌ടി പ്രതിഭയുടെ ഉടമയാണ് ടി ഉബൈദ്. മാപ്പിളപ്പാട്ടുകള്‍ കേരളീയ ഭാഷയുടെയും സംസ്‌കൃതിയുടെ ഭാഗമാക്കിയതാണ് ഉബൈദിന്റെ ഏറ്റവുംവലിയ സംഭാവന. അടങ്ങാത്ത സാഹിത്യവാസന, മലയാളത്തിലും കന്നടയിലും നല്ല അവഗാഹം, ഇരുസാഹിത്യങ്ങളെയും തമ്മില്‍ അടുപ്പിക്കുന്നതിനുള്ള നിരന്തര പരിശ്രമവും താത്‌പര്യവും , മലയാളസാഹിത്യത്തില്‍ മുസ്‌ലിം സമുദായത്തിന്റെ വിലയേറിയ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കാനുള്ള കഴിവ് - ഇതെല്ലാമായിരുന്നു സാഹിത്യ വിമര്‍ശകര്‍ക്കുപോലും ഉബൈദില്‍ കാണാന്‍ കഴിഞ്ഞ പ്രത്യേക കഴിവുകള്‍ ..
1972 ഒക്ടോബർ 3നു അന്തരിച്ചു
(അവലംബം :http://malayalam.webdunia.com/miscellaneous/literature/articles/0810/07/1081007083_1.ഹറം)
കൃതികൾ: നവരത്നമാലിക,ബാഷ്പധാര,സമുദായദുന്ദുഭി, ചന്ദ്രക്കല, ഗാനവീചി,തിരുമുൽക്കാഴ്ച്ച, ഹസ്രത്ത്മാലിക് ദീനാർ, ഖാസിമർഹും, അബ്ദുല്ലാഹാജി, മുഹമ്മദ്ഗെറൂൽ സാഹെബ്, ശിവരാമ കാറന്തിന്റെ കന്നടനോവൽവിവർത്തനം ( 'മണ്ണിലേയ്ക്കുമടങ്ങി' )