അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label G.KUMARAPILLAI. Show all posts
Showing posts with label G.KUMARAPILLAI. Show all posts

Wednesday, July 22, 2015

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VI (പുതിയ സിലബസ് 2015)


1. ഒരു ചിത്രം -വള്ളത്തോൾ നാരായണ മേനോൻ



2.മയന്റെ മായാജാലം(സഭാപ്രവേശം ) -കുഞ്ചൻ നമ്പ്യാർ (കവിത കേൾക്കാം )





4.മഞ്ഞുതുള്ളികൾ -ഉള്ളൂർ എസ് പരമേശ്വരയ്യർ 



5.സാദ്ധ്യമെന്ത് ?-മാധവൻ  അയ്യപ്പത്ത് 



6.ഊഞ്ഞാൽപ്പാട്ട് -കടമ്മനിട്ട 



7.വേഗമുറങ്ങൂ -സച്ചിദാനന്ദൻ




8.കേരളഗാനം -ബോധേശ്വരൻ (പാഠത്തിലെ കവിത കേൾക്കാം ).  (
മുഴുവൻ കവിത കേൾക്കം )



9.പുഞ്ച കൊയ്തേ കളം നിറഞ്ഞേ -നാടൻപാട്ട്
((കവിത കേൾക്കാം ) 



10.ബാലലീല ബാലാമണിയമ്മ


Friday, June 20, 2014

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VII (പുതിയ സിലബസ് 2014)

1. സ്നേഹത്തിന്റെ  വർത്തമാനം -ജി. കുമാരപിള്ള
കവിത അതിന്റെ പൂർണ്ണതയിൽ വായിക്കുക , കേൾക്കുക
പുസ്തകതിലെ 'ജീവൽസ്പന്ദങ്ങൾ' എന്ന കവിതാഭാഗം ഇവിടെ കേൾക്കാം



2.കൊച്ചനുജൻ- ഇടശ്ശേരി ഗോവിന്ദൻ നായർ 



3.വെള്ളപ്പൊക്കം -എൻ.വി. കൃഷ്ണവാരിയർ


4.പൂക്കാതിരിക്കാനെനിയ്ക്കാവതില്ലേ..  അയ്യപ്പപ്പണിക്കർ


5.വീണപൂവ്-കുമാരനാശാന്‍


6.ഞാറ്റുവേലപ്പൂക്കൾ- പി ഭാസ്കരൻ

7,ഗാനം കേട്ട നേരം (കൃഷ്ണഗാഥ)-ചെറുശ്ശേരി


8.എഴുത്തച്ഛനെഴുതുമ്പോൾ ._കെ സച്ചിദാനന്ദൻ  

9.മായപ്പൊന്മാൻ (എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആരണ്യ കാണ്ഡത്തിൽ നിന്നുള്ള വരികൾ)

ബഹുമാനപ്പെട്ട പാഠപുസ്തകക്കമ്മിറ്റി അറിയാൻ .

ഈ അദ്ധ്യയനവർഷം 1, 3, 5 ,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകം മാറിയിട്ടുണ്ട് എന്ന് കണ്ടു. കാവ്യം  സുഗേയം (http://kavyamsugeyam.blogspot.in/) എന്ന ബ്ലോഗിൽ ഞാൻ പാഠപുസ്തകത്തിലെ കവിതളുടെ ആഡിയോ പോസ്റ്റ്‌ ചെയ്യാറുണ്ട്. ആദ്യം കൈയിലെത്തിയ പുസ്തകം ഏഴാം ക്ലാസ്സിലെ മലയാളം II ആയിരുന്നു. അതിൽ മൂന്നു കവിതകളാണ് കണ്ടത്. ജി കുമാരപിള്ളയുടെ 'സ്നേഹത്തിന്റെ വര്ത്തമാനം. എന്ന കവിതയിലെ പത്തു വരികൾ ( 56 വരികളുള്ള കവിതായാണത് ), ഇടശ്ശേരിയുടെ കൊച്ചനുജൻ , എൻ വി കൃഷ്ണവാര്യരുടെ വെള്ളപ്പൊക്കം എന്നീ കവിതകൾ. നല്ല തിരഞ്ഞെടുപ്പ് . കവിതകൾ ചൊല്ലാനെടുത്തപ്പോൾ കൈവശം ഉള്ള പുസ്തകങ്ങളിലെ അതെ കവിതകളുമായി ഒന്ന് ഒത്തു നോക്കി , വെള്ളപ്പൊക്കം എന്ന കവിതയിൽ രണ്ടു വാക്കുകളിൽ മാറ്റം കണ്ടു. പാഠപുസ്തകത്തിലെ വരികൾ ഇങ്ങനെ .
'പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കരകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തു മേറിയെത്തും'

എൻ വി സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിച്ച എൻ വിയുടെ കവിതകൾ എന സമാഹാരത്തിൽ അത് ഇങ്ങനെ -
പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കഴകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തുമേറി മെത്തും'

പുഴവന്നു കഴ കവിഞ്ഞു വയൽ നിറയുന്ന കാഴ്ച അന്യമാവുന്ന ഇന്നത്തെ തലമുറ 'കഴ' എന്ന സംഭവം എന്താണെന്നെങ്കിലും അറിയാനുള്ള അവസരം ആണ് ഈ അവധാനത കൊണ്ട് നഷ്ടമാവുന്നത് . അത് പോലെ മെത്തുക എന്ന വാക്കിനു വര്ദ്ധിക്കുക ,ഉയരുക , നിറയുക എന്നൊക്കെയാണ് അർത്ഥം . സുന്ദരമായ ആ വാക്കിനെയും സന്ദർഭോചിതമായ അതിന്റെ പ്രയോഗത്തെയും മനസ്സിലാക്കാതെ തികച്ചും സാധാരണമായ മറ്റൊരു വാക്ക് അവിടെ തിരുകിക്കയറ്റുന്നത് കുട്ടികളോടും കവിതയോടും കവിയോടും ഭാഷയോട് തന്നെയും ചെയ്യുന്ന അപരാധമാണ് . ഇത്തരം അബദ്ധങ്ങൾ സംഭവിക്കാൻ പാടിലാത്തതാണ്. സംഭവിച്ച സ്ഥിതിയ്ക്ക് അത് തിരുത്താനുള്ള ശ്രമം ഉണ്ടാവും എന്ന് കരുതുന്നു. പാഠഭാഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുറേക്കൂടി ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു
ഇത് ഇനി അബദ്ധമല്ല, ആ വാക്കുകള്‍ പഴയ ഭാഷയിലെയാണ്, കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മനസ്സിലാവാതെ പോകും, അല്ലെങ്കില്‍ അത് അവരുടെ ഇന്നത്തെ ജീവിത യാഥാർത്ഥ്യത്തിന്റെ ഭാഷ അല്ല എന്നൊക്കെ കടുപ്പിച്ചു ചിന്തിച്ചു ബോധപൂര്‍വ്വം ആണു ഇത് ചെയ്തതെങ്കില്‍, അതെ കുറിച്ച് പരസ്യമായ സംവാദങ്ങള്‍ നടത്താതെ നിങ്ങൾക്ക് ഇങ്ങനെ ചെയ്യാന്‍ അവകാശമില്ല എന്ന് തന്നെയാണ് ഒരു പൌരി എന്ന നിലയില്‍ ഉള്ള എന്റെ വിനീതമായ അഭിപ്രായം. എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.


ജ്യോതീബായ് പരിയാടത്ത്




Friday, August 23, 2013

Thursday, July 1, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-V (OldSyllabus)



 പാലൈസ് -മോഹനകൃഷ്ണൻകാലടി(കവിത കേൾക്കാം )
(കവിത വായിക്കാം )










കുഞ്ഞേട്ടന്മാരുടെ ലോകം -കുരീപ്പുഴശ്രീകുമാർ(കവിത കേൾക്കാം )
(കവിത വായിക്കാം )






  



മഴയെന്തുനാശം! -ജി കുമാരപിള്ള(കവിത കേൾക്കാം )
(കവിത വായിക്കാം )









മലയാളം -ഒ എൻ വി കുറുപ്പ്(കവിത കേൾക്കാം )
(കവിത വായിക്കാം )









ഞങ്ങളുടെ മുത്തശ്ശി-വയലാർ രാമവർമ്മ(കവിത കേൾക്കാം )
(കവിത വായിക്കാം )








വാഹനങ്ങൾ- വൈലോപ്പിള്ളി ശ്രീധരമേനോൻ(കവിത കേൾക്കാം )
(കവിത വായിക്കാം )



 





പൊന്നോമനയ്ക്കായി- (പൂതപ്പാട്ട്)-ഇടശ്ശേരി ഗോവിന്ദൻ നായർ(കവിത കേൾക്കാം )
(കവിത വായിക്കാം )
(പൂതത്തിന്റെ കഥ മുഴുവൻ കേൾക്കണോ? ഇവിടെ ക്ലിക്കൂ)










പുതുമഴ-വെണ്ണിക്കുളം ഗോപാലക്കുറുപ്പ്(കവിത കേൾക്കാം )

(കവിത വായിക്കാം )









പൂമ്പാറ്റയോട്-ഉള്ളൂർ എസ് പരമേശ്വരയ്യർ(കവിത കേൾക്കാം )
(കവിത വായിക്കാം )










പൂക്കാലം- കുമാരനാശാൻ(കവിത കേൾക്കാം )
(കവിത വായിക്കാം )
 









Friday, January 29, 2010

നമസ്തേ ഗതതർഷ !


എന്റെ ഗുരുനാഥൻ-വള്ളത്തോൾ നാരായണമേനോൻ 
(കവിത കേള്‍ക്കാം )
 

(കവിതകൾ- ഇവിടെ വായിക്കാം)

ഏകനായ്‌ നടന്നു നീ- ജി കുമാരപിള്ള
(കവിത കേള്‍ക്കാം )
ജി കുമാരപിള്ള
(1923 - 2000)


കോട്ടയത്തിനടുത്തുള്ള വെണ്ണിമലയില്‍ 1923 ആഗസ്ത് 22 ന് ജനനം. മതാപിതാക്കള്‍ പെരിങ്ങര പി ഗോപാലപിള്ള , പി ജി പാര്‍വതിയമ്മ റിട്ട.കോളേജ് പ്രൊഫസര്‍ ലീലയാണ് ഭാര്യ. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ ബിരുദം നേടിയതിനുശേഷം മുപ്പതു വര്‍ഷത്തോളം വിവിധ കോളേജുകളില്‍ അദ്ധ്യാപകനായി ജോലി നോക്കി .കേരളത്തിലെ മദ്യനിരോധനപ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ സജീവമായി ഇടപെ ട്ടിരുന്നു. നല്ലൊരു പ്രഭാഷകനായിരുന്നു .വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്ത കുമാരപിള്ള 1944-46 കാലഘട്ടത്തില്‍ കൊച്ചി പ്രജാമണ്ഡലവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കേരള സര്‍വോദയ മണ്ഡലം ,കേരള പി യു സി എല്‍ , മാനസി മുതലായവയുടെ പ്രസിഡണ്ടായിയിരുന്നു .
മദ്യനിരോധനപ്രസ്ഥാനത്തിന്റെ സംസ്ഥാനപ്രസിഡണ്ടായിരിക്കെ അദ്ദേഹം കേരളത്തിലെ മദ്യലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിലേര്‍പ്പെട്ടു.

1961മുതല്‍ 1969 വരെ കേരളാസര്‍വകലാശാല സെനറ്റ് അംഗമായിരുന്നു.ചെറുപ്പത്തിലേ കവിതയെഴുതിത്തുടങ്ങിയ കുമാരപിള്ളയുടെ ആദ്യസമാഹാരം അരളിപ്പൂക്കള്‍ 1951ല്‍ പ്രസിദ്ധീകരിച്ചു.

പ്രധാന കൃതികള്‍ : അരളിപ്പൂക്കള്‍ ,മരുഭൂമിയുടെ കിനാവുകള്‍ ,ഓര്‍മ്മയുടെ സുഗന്ധം ,സപ്തസ്വരം ,ഇരുപത്തിയഞ്ച് കവിതകള്‍ (പദ്യം) മൌലാന അബ്ദുല്‍ കാലം ആസാദ് ,ലോകചരിത്ര സംഗ്രഹം ,തിരഞ്ഞെടുത്ത ലേഖനങ്ങള്‍ , ആചാര്യ നരേന്ദ്രദേവ്, മനുഷ്യത്വത്തിന്റെ മാര്‍ഗങ്ങള്‍ (ഗദ്യം) ആന്റിഗണി (പരിഭാഷ, സി ജെ തോമസ്സിനോടൊപ്പം) ഗാന്ധിസാഹിത്യം, സാമൂഹ്യജീവിതം,മദ്യനിരോധനം ,കുമാരനാസാന്റെ തിരഞ്ഞെടുത്ത കവിതകള്‍ എം പി മന്മഥന്‍ എന്ന മനുഷ്യന്‍, മഹാത്മാഗാന്ധിയുടെ തിരഞ്ഞെടുത്ത കൃതികള്‍


പുരസ്കാരങ്ങള്‍ : കവിതയ്ക്ക് ആശാന്‍ ,ഓടക്കുഴല്‍ ,സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സാമൂഹ്യസേവനത്തിനു രാമാശ്രമ പുരസ്‌കാരം എം കെ കെ നായര്‍ പുരസ്കാരം കെ കുഞ്ഞിരാമക്കുറുപ്പ് പുരസ്‌കാരം എന്നിവയും അദ്ധ്യാപനത്തിന് ഹൃദയകുമാരി പുരസ്കാരവും ലഭിച്ചു .

2000 സെപ്തബാര്‍ 16 നു അന്തരിച്ചു
വള്ളത്തോള്‍ നാരായണ മേനോന്‍. (1878- 1958)
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ്‌ വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അലകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കണാവുന്നതാണ്‌. മലയാളിയുടെ കലാവബോധത്തിലും കലാചരിത്രത്തിലും അദ്ദേഹം നടത്തിയ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് കലാമണ്ഡലത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌. തൊണ്ണൂറോളം കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്‌. ബധിരവിലാപം, ശിഷ്യനും മകനും, ബധിരവിലപം, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ജരി, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും എന്നിവ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയും ജനകീയത നേടിയവയുമാണ്‌. വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മികവു കാട്ടിയിട്ടുണ്ട്‌. വാല്മീകി രാമായണം, ഋഗ്വേദം എന്നിവയ്ക്ക്‌ അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍ ശ്രദ്ധേയമാണ്‌.