അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label SREE NARAYANGURU. Show all posts
Showing posts with label SREE NARAYANGURU. Show all posts

Monday, November 6, 2023

ശ്രീനാരായണഗുരുവിന്റെ ജാതിനിർണ്ണയം| Jathinirnayam|Sree Narayana Guru|ഒരുജാതി ഒരുമതം(കേന്ദ്രസാഹിത്യ അക്കാദമിയും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും സംയുക്തമായി പാലക്കാട് വെച്ച് 22,23/09/2923 ന് നടത്തിയ ശ്രീനാരായണഗുരു മഹോത്സവത്തിൽ നിന്ന് )

കേന്ദ്രസാഹിത്യ അക്കാദമിയും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും സംയുക്തമായി പാലക്കാട് വെച്ച് 22,23/09/2923 ന് നടത്തിയ ശ്രീനാരായണഗുരു മഹോത്സവത്തിൽ ഗുരുവിൻ്റെ ' ചിജ്ജഡചിന്തന ' ത്തിൻ്റെ പ്രസക്തഭാഗങ്ങളുടെ ആലാപനം .

 

Tuesday, September 5, 2017

അനുകമ്പാദശകം-ശ്രീനാരായണഗുരു

Wednesday, September 2, 2015

തേവാരപ്പതികങ്കൾ -ഭാഗം 1-ശ്രീനാരായണ ഗുരു

കവി എന്ന നിലയിൽ ഭാഷയ്ക്കും സാഹിത്യത്തിനും ശ്രീനാരായണഗുരു നല്കിയ സംഭാവനകൾ വിലയിരുത്തുന്നത് മറ്റുകവികളുടെ എഴുത്തിനെ വിലയിരുത്തുന്ന മാനദണ്ഡം വെച്ചാവരുത് എന്ന് തോന്നുന്നു.തന്റെ ദർശനങ്ങളെയും മനുഷ്യ- ദൈവ -സത്യസങ്കല്പങ്ങളെയും കൃത്യമായും വ്യക്തമായും സമൂഹത്തിലേയ്ക്ക് എത്തിയ്ക്കുന്ന കാര്യത്തിൽ കവിത എന്ന മാധ്യമം അങ്ങേയറ്റം സാർത്ഥകമായി ഉപയോഗിച്ച ദാർശനികൻ എന്ന് വേണം അദ്ദേഹത്തെ കാവ്യചരിത്രത്തിൽ അടയാളപ്പെടുത്താൻ. അന്യാദൃശമായ പദസ്വാധീനവും ആശയഗരിമയും ഒഴുക്കും അപൂർവവൃത്തങ്ങൾ ഏറെ ഉപയോഗിച്ചുള്ള കാവ്യരചാനാശൈലിയും ഒക്കെക്കൊണ്ട് ഏറ്റവും മൌലികത കൈവരിച്ച കവിതകൾ തന്നെയാണ് അദേഹത്തിന്റെ കവിതകൾ എന്ന് നിസ്സംശയം പറയാം . മലയാളം സംസ്കൃതം തമിഴ് എന്നീ മൂന്നുഭാഷകളിലും ഒരു പോലെ നാരായണഗുരു തന്റെ കാവ്യ വ്യുല്പത്തി തെളിയിച്ചിട്ടുണ്ട് . ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് എകത്വദർശനത്തെ ഏറ്റവും ലളിതമായി നിർവചിക്കുക വഴി അദ്വൈതത്തിന്റെ അനുഭാവാധിഷ്ഠിതമാർഗ്ഗത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആധുനിക സമൂഹത്തിന്റെ ജനാധിപത്യ സംസ്കാരങ്ങളെ ഖണ്ഡിക്കുന്ന തരത്തിൽ മതം ഈശ്വരൻ എന്നീ കല്പനകൾ ശ്രേണീഘടനകൾ സൃഷിക്കുന്നതിനെ ചെറുക്കുന്ന ഏകതാസങ്കല്പം ആയിരുന്നു അദ്ദേഹത്തിന്റേത് . മൂന്നുഭാഷകളിലായി മൗലികവും വിവർത്തിതവുമായി അറുപതോളം കവിതകൾ ഗുരു രചിച്ചിട്ടുണ്ട് . ,പത്തു ശ്ലോകങ്ങൾ വീതമുള്ള അഞ്ചു ഖണ്ഡങ്ങൾ അടങ്ങിയ തേവാരപ്പതികങ്ങൾ ഗുരുവിന്റെ വളരെ പ്രധാനപ്പെട്ട തമിഴ് കൃതിയാണ് .തമിഴ് ഭാഷയിൽ തേവാരം എന്നറിയപ്പെടുന്ന ശിവസ്തുതിഗീതങ്ങളെപ്പോലെ ശിവസ്തുതിപരമായ കീർത്തനങ്ങളാണ് തേവാരപ്പതികങ്കൾ .നെയ്യാറ്റിൻകരയിലെ അരുമാനൂർ എന്ന സ്ഥലത്തുള്ള നയിനാർ പ്രതിഷ്ഠയെ പ്രകീർത്തിക്കുന്ന ഒന്നാം പതികം കേൾക്കുക



(Text :ശ്രീ നാരായണ ഗുരുദേവ കൃതികൾ  ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ,ശിവഗിരി    
ശ്രീ നാരായണ ഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം -പ്രൊഫ; ജി ബാലകൃഷ്ണൻ നായർ)

Saturday, November 15, 2014

ചിജ്ജഡചിന്തനം ശ്രീനാരായണ ഗുരു




ഈ കൃതിയെക്കുറിച്ച് കൂടുതൽ അറിയാൻ . ഈ ലിങ്ക് കാണുക

http://gurudevacharithram.blogspot.in/2012/12/blog-post_17.html

Sunday, November 9, 2014

Saturday, September 20, 2008

കാളിനാടകം - ശ്രീനാരായണഗുരു - ആലാപനം




ശ്രീനാരായണഗുരു
(1856-1928)

സംസ്കൃതത്തിലും തമിഴിലും കൃതികള്‍ രചിച്ചിട്ടുള്ള ശ്രീനാരായണഗുരു ശിവസ്തവം,ഷണ്‍മുഖദശകം, ഇന്ദ്രിയവൈരാഗ്യം, അറിവ്‌, ജാതിലക്ഷണം, ദേവീസ്തവം, കാളിനാടകം, ദത്താപഹാരം ,സദാചാരം തുടങ്ങി നാല്‍പ്പത്താറ്‌ പ്രശസ്ത രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്‌. കാളിനാടകം ദണ്ഡകത്തില്‍ സൃഷ്ടി സ്ഥിതി സംഹാരകാരിണിയായി അവതരിപ്പിക്കപ്പെടുന്ന ദേവിയുടെ അമേയമഹിമ അനാവരണം ചെയ്യപ്പെടുന്നു. താളാത്മകഗദ്യമായി ധരിച്ചുപോന്നതും എന്നാല്‍ ദ്രാവിഡവൃത്തവിരചിതവുമായ കൃതിയാണ്‌ കാളിനാടകം. ആശയങ്ങള്‍ അവിച്ഛിന്നമായി പ്രവഹിക്കുന്നതോടൊപ്പം ഇതില്‍ ഭാഷയും കൌതുകകരമായി വാര്‍ന്നുവീഴുന്നുണ്ട്‌ . ലളിതവും സൌമ്യവും അതേസമയം കരാളവും ഉഗ്രവുമായ ദേവീഭാവങ്ങള്‍ ഇതില്‍ അതീവസുന്ദരമായി ആവിഷകരിച്ചിരിക്കുന്നു . നാദബിന്ദു സ്വരൂപമായും നാശരഹിതമായും വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിസ്വരൂപിണിയായ സ്ത്രീതന്നെയാണ്‌ ശ്രീനാരായണഗുരുവിന്റെ കാളി.. ശക്തിചൈതന്യസ്വരൂപമെന്ന നിലയില്‍ സ്ത്രീയുടെ ഉദാത്തഭാവങ്ങളുടെ മൂര്‍ത്തിമദ്‌രൂപം തന്നെയാണവള്‍ .