അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label കാവ്യശ്രീ /KAVYASREE. Show all posts
Showing posts with label കാവ്യശ്രീ /KAVYASREE. Show all posts

Friday, October 31, 2025

ക്ലാസ്-6 | അടുക്കള| Adukkala|ടി.പി. രാജീവൻ|T.P. Rajeevan|മലയാളപാഠാവലി| കാവ്യം സുഗേയം| Kavyam sugeyam

ക്ലാസ് -8| പനിനീർപ്പൂവ്| മലയാളപാഠാവലി| ഉള്ളൂർ എസ്. പരമേശ്വരയ്യർ| കാവ്യംസുഗേയം

പനിനീർപ്പൂവ്. ഞാനൊരു മാൺപെഴും ചെമ്പനീർപ്പൂവിനെ- ക്കാണവേ ചോദിച്ചേനിപ്രകാരം : "പുഞ്ചിരിക്കൊള്ളുന്നതെന്തിന്നുപൂവേ, നീ ? നിൻ ചെറുജീവിതമെത്ര മോശം ! മാണിക്കക്കല്ലോ നീ ? ബാലാർക്കബിംബമോ ? ശോണമാം ദുർഗ്ഗതൻ വിഗ്രഹമോ ? യാതൊന്നുമല്ലല്ലോ ! പിന്നെയെന്തിങ്ങനെ മോദിപ്പാൻ ഹേതു ? നിൻ മുഗ്ദ്ധതയോ ? പാഴുറ്റ മണ്ണിൽനീ വീഴുവാൻ പോകുന്നു താഴത്തു നാളെയെന്നോർമ്മയില്ലേ ? നീയിത്തരത്തിലിന്നാടി ഞെളിയുവാൻ ന്യായമെന്തെന്നെന്നോടോതിടാമോ ? 12 II ഓതിയില്ലുത്തരമൊന്നുമച്ചോദ്യത്തി- ന്നാതങ്കമേശാത്തോരാപ്രസൂനം. എൻ തെറ്റു കാട്ടുവാൻ മേന്മേൽ വിലങ്ങനെ- ത്തൻ തലയാട്ടുക മാത്രം ചെയ്തു. എന്തതിൻ താല്പര്യമെന്നു ഞാൻ ചിന്തിച്ചേൻ ; ബന്ധം മനസ്സിലായല്പമപ്പോൾ. തെറ്റെന്നു വീണ്ടുമപ്പൂവിനോടോതിനേൻ : "തെറ്റിപ്പോയ് ഞാനൊരു ബുദ്ധിഹീനൻ ; നിന്നുടെ ജീവിതം മോശമെന്നല്ലീ ഞാൻ ചൊന്നതെന്നോമനേ ? മാപ്പുനൽകൂ ! പൂക്കളേ, പൂക്കളേ, പാരിതിൽ നിങ്ങൾക്കു പാർക്കുകിലെന്തോന്നു മീതേ ചൊൽ വാൻ ? ഏതൊരു പാഴ് മണൽക്കാടുതാൻ നിങ്ങളാൽ- പ്പൂതമാം നന്ദനമാകുന്നീല ! ഏതൊരു മാലിൽത്താൻ മർത്ത്യർക്കു നിങ്ങളാൽ സ്ഫീതമാമാനന്ദം വായ്ക്കുന്നീല ! മുറ്റത്തു നിങ്ങൾക്കു കോലകത്തിങ്കലും ചെറ്റപ്പുരയിലുമുല്ലസിക്കാം. ആരെയുമസ്പൃശ്യരാക്കുകയില്ലെന്ന- ല്ലാരിലു പുഞ്ചിരി തൂകുംതാനും. അശ്മമാം ചിത്തവും നിങ്ങളെക്കാണുമ്പോ- ളശ്രമം നിങ്ങളെപ്പോലെയാകും. പാടുന്ന വണ്ടുകൾക്കൊപ്പമായ്ത്തെന്നലി- ലാടുന്ന നിങ്ങളെയാർ മറക്കും ? ഘ്രാണേന്ദ്രിയത്തിന്നു സാഫല്യം നേടുന്നു മാനവർ നിങ്ങൾതന്നന്തികത്തിൽ. തൻ നറും തേൻ നിങ്ങളേകുന്നു ലോകത്തി- ന്നന്നപൂർണ്ണേശ്വരിമാർ കണക്കേ പാണിയാൽ സ്പർശിച്ചാലെന്തൊരു മാർദ്ദവം ! വേണിയിൽ ച്ചൂടിയാലെന്തു ഭംഗി ! ദേവനെപ്പൂജിക്കാം ; വീരനെച്ചാർത്തിക്കാം ; പാവത്തിൻ മൗലിക്കും ഭൂഷയാക്കാം ; കല്യാണകർമ്മത്തിന്നാവശ്യമേവർക്കും കല്യാണധാമങ്ങളായ നിങ്ങൾ മന്നിനീ മാഹാത്മ്യം നൽകുന്ന നിങ്ങളോ വിണ്ണിലേപ്പൈതങ്ങൾ ? ആരറിഞ്ഞു ? അത്രയ്ക്കു നന്മകൾ കാണ്മൂ ഞാൻ നിങ്ങളിൽ, സിദ്ധർക്കുമീമന്നിൽ ദുഷ്പ്രാപങ്ങൾ. നിങ്ങളാം കാവ്യങ്ങൾ മൂലമായ്ക്കാണ്മൂ ഞാ- നങ്ങെഴുമാനന്ദപാരമ്യത്തെ. നിങ്ങളില്ലാത്തോരു മേദിനിയെങ്ങനെ മംഗലമുൾക്കൊള്ളും ? മാൺപു പൂണും ? ആ മഹാവിഷ്ണുവിൻ പ്രേയസിക്കെങ്ങനെ പൂമകളെന്നൊരു പേരു വന്നു ആ വൻപൻ ശൃംഗാരയോനിയെയെങ്ങനെ പൂവമ്പനെന്നാരും വാഴ്ത്തിടുന്നു ? പൂക്കളേ, പൂക്കളേ, നിങ്ങൾക്കെൻ കൂപ്പുകൈ പാർക്കുകിൽ നിങ്ങളെൻ ദേവതമാർ. 60 III പുഞ്ചിരിക്കൊള്ളുക ചെമ്പനിനീർപ്പൂവേ, പുഞ്ചിരിക്കൊള്ളുവാനർഹം താൻ നീ-- ആനന്ദരൂപൻ തൻ വൈഭവമോർത്താലും, മാനവൻ തൻ മൗഢ്യം ചിന്തിച്ചാലും. താഴത്തു നീളെ നീ താങ്ങൊന്നുമെന്നിയേ വീഴുമെന്നോതിയോ വിഡ്ഢിയാം ഞാൻ ? കാലത്തിൻ പാച്ച്ലിലേതുണ്ടു വീഴാതെ നാളെയോ നാലഞ്ചു നാൾ കഴിഞ്ഞോ ? ഇന്നു നീ മിന്നുന്നുണ്ടെന്നതു പോരയോ സുന്ദര,മേവർക്കും സ്തോത്രപാത്രം ? വായുവിൽപ്പാട്ടു ലയിച്ചുപോമെന്നോർത്തു വായടച്ചീടുന്നോ വാനം പാടി ? വന്നീടും പെട്ടെന്നു തന്നന്തമെന്നോർത്തു മിന്നാതിരിക്കുന്നോ മിന്നലെങ്ങാൻ ? തീരും തൻ ജീവിതമെന്നോർത്തു നിൽക്കുന്നോ മാരിപൊഴിക്കാതെ കാളമേഘം ? പാഥസ്സിൽ വീഴണമന്തിയിലെന്നോർത്തു പാതയിൽത്തങ്ങുന്നോ ഭാനുദേവൻ ? എന്നോ പുഴയിലിറങ്ങുവാൻ മുണ്ടു നാ- മിന്നേ തെറുക്കണമെന്നതുണ്ടോ ? "ഏതു നിമേഷവുമീശ്വരൻ നൽകുന്നു മോദിപ്പാൻ ജീവിക്കു--മോദമേകാൻ ; ആയതു ജീവിതം ; അല്ലാത്തതൊക്കയു- മാത്മവിനാശത്തിൻ രൂപഭേദം. ആനനം വീർപ്പിച്ചു നാൾകഴിക്കൊല്ലേ നാ- മാ നീരു കൊല്ലാതെ കൊല്ലും രോഗം." എന്നു നീയോതുന്നു നിന്നുടെ ചര്യയാൽ ; നിൻ നില കൈവന്നാൽ ധന്യനായ് ഞാൻ. ഞാനൊരു കല്പാന്തം പാറയായ് നിൽക്കേണ്ട ; സൂനമായൊറ്റനാൾ വാണാൽപ്പോരും, എൻ കുലഗുൽമത്തിൻ ദുർഗ്ഗുണകണ്ടക- മെങ്കൽ നിന്നാവതും താഴ്ത്തി നിർത്തി

ക്ലാസ് 9|സുകൃതഹാരങ്ങൾ |മലയാളപാഠാവലി|ചണ്ഡാലഭിക്ഷുകി |കുമാരനാശാൻ |

ക്ലാസ് 10|കഥകളതിമോഹനം|മലയാളപാഠാവലി|മഹാഭാരതം കിളിപ്പാട്ട് |ദ്രോണപർവം||kathakalathimohanam

ക്ലാസ് 5 മലയാളപാഠാവലി|മണ്ണിൻറെ കിനാവുകൾ|പി .മധുസൂദനൻ|അഞ്ചാം ക്‌ളാസിലെ കവിതകൾ |Manninte Kinavukal |

 

Sunday, September 15, 2019

ടി പി രാജീവൻ -മത്സ്യം (പതിനൊന്നാം തരം മലയാളപാഠാവലിയിലെ പാഠഭാഗം 2019 )

തച്ചം പൊയിൽ രാജീവൻ(1959 -)  കവി ,നോവലിസ്റ്റ് ,നിരൂപകൻ . 1959ൽ കോഴിക്കോട് പലേരിയിൽ ജനനം, , മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' വിൽ സാഹിത്യ നിരൂപണം നടത്തി വരുന്നു. മൂന്നു സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്. പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥ കെടിഎൻ കോട്ടൂർ എന്നിവയാണ് നോവലുകൾ ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നിന്ന് എം.എ.ബിരുദം നേടി. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു. യതി ബുക്സ് എന്ന ഇംഗ്ലീഷ് പ്രസാധക സ്ഥാപനത്തിന്റെ ഓണററി എഡിറ്റർ ആണ്. വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. യുവകവികൾക്ക് നല്കുന്ന വി.ടി.കുമാരൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കവിതകൾക്കു പുറമെ ലേഖനങ്ങളും എഴുതാറുണ്ട്. പാലേരി മാണിക്കം കൊലക്കേസ് എന്ന നോവൽ പാലേരിമാണിക്യം ഒരു 'പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന പേരിലും . "കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും" എന്ന നോവൽ 'ഞാൻ' എന്ന പേരിലും ചലച്ചിത്രാവിഷ്കാരങ്ങളായി .

 കൃതികൾ 

കവിതകൾ- വാതിൽ ,രാഷ്ട്രതന്ത്രം ,കോരിത്തരിച്ച നാൾ ,വയൽക്കരെ ഇപ്പോഴില്ലാത്ത,പ്രണയശതകം 
യാത്രാവിവരണം- പുറപ്പെട്ടു പോകുന്ന വാക്ക്, 
ലേഖനസമാഹാരം-അതേ ആകാശം അതേ ഭൂമി 
നോവൽ- പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ,കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും ,ക്രിയാശേഷം
കവിതകൾ-ഇംഗ്ലീഷ് =ഹി ഹു വാസ് ഗോൺ ദസ് (He Who Was Gone Thus; Yeti Books,India], കണ്ണകി (Kannaki; Crux publishing,USA),തേഡ് വേൾഡ് (പോസ്റ്റ് സോഷ്യലിസ്റ്റ് പോയട്രി) 

കവിതകൾ ഇംഗ്ലീഷ്, മാസിഡോണിയൻ, ഇറ്റാലിയൻ, പോളിഷ്, ക്രൊയേഷ്യൻ, ബൾഗേറിയൻ,ഹീബ്രു, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാഠി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

 പുരസ്കാരങ്ങൾ 2008-ലെ ലെടിഗ് ഹൌസ്‌ ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു. കേരള സാഹിത്യ അക്കാദമി പുരസ്കാരം - കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും 2014

കവിതയെക്കുറിച്ചൊരു  ലിങ്ക് 
അവലംബം വിക്കിപീഡിയ https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%80%E0%B4%B5%E0%B5%BB


Saturday, July 27, 2019

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- IX

ഇടശ്ശേരി ഗോവിന്ദൻ നായർ- അതേ പ്രാർത്ഥന



എൻ എൻ കക്കാട്- സഫലമീയാത്ര



ചങ്ങമ്പുഴ കൃഷ്ണപിള്ള - സൗന്ദര്യലഹരി 



ആറ്റൂർ രവിവർമ്മ -നഗരത്തിൽ ഒരു യക്ഷൻ 




ഉള്ളൂർ  എസ് പരമേശ്വരയ്യർ -വിശ്വം ദീപമയം(നവായുഗോദയം)

കാവ്യശ്രീ -പത്താം തരം പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X-(2019)


തുഞ്ചത്തെഴുത്തച്ഛൻ ലക്ഷ്‌മണസാന്ത്വനം (അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -അയോധ്യാകാണ്ഡം)



കുമാരനാശാൻ-നളിനി (പ്രിയദർശനം)



അമ്മത്തൊട്ടിൽ -റഫീഖ് അഹമ്മദ്


ഓണമുറ്റത്ത്- വൈലോപ്പിള്ളി ശ്രീധരമേനോൻ



വി മധുസൂദനൻ നായർ-അമ്മയുടെ എഴുത്തുകൾ

Tuesday, July 23, 2019

നാലാം തരം കേരളപാഠാവലി(2019)യിലെ കവിതകൾ

വെണ്ണക്കണ്ണൻ(കൃഷ്ണഗാഥ )- ചെറുശ്ശേരി


കുടയില്ലാത്തവർ- ഓ എൻ വി കുറുപ്പ്  

എൻറെ  പനിനീർച്ചെടി -മേരി ജോൺ  കൂത്താട്ടുകുളം



ഓമനയുടെ ഓണം -ഏറ്റുമാനൂർ സോമദാസൻ 


ഊണിന്റെ മേളം (രുഗ്മിണീ സ്വയംവരം) കുഞ്ചൻ നമ്പ്യാർ  







(ബാക്കി കവിതകൾ ഇവിടെ പിന്നീട് ചേർക്കുന്നതാണ് )

Saturday, July 20, 2019

കുമാരനാശാൻ-നളിനി (പ്രിയദർശനം- പത്താം തരം കേരളപാഠാവലി(2019 )യിലെ പാഠഭാഗം)



എൻ  കുമാരനാശാൻ (1873-1924)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മലയാളകവിത സഞ്ചരിച്ച പരിവര്‍ത്തനത്തിന്റെ വിപ്ലവവപഥം തെളിയിച്ചെടുക്കുന്നതില്‍ കുമാരനാശാന്റെ കവിതകള്‍‌ വഹിച്ച പങ്ക് നിസ്തുലമാണ്‌. ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വവും മദ്രാസ് കൊല്‍‌കത്ത, ബാംഗ്ലൂര്‍‌ എന്നിവിടങ്ങളില്‍‌ നിന്നായി ലഭിച്ച വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഭാഷയേയും ആശയങ്ങളേയും ആവിഷ്കരണപാടവത്തേയും പുഷ്ടിപ്പെടുത്തി. പുതിയൊരു വീക്ഷണകോണിലൂടെ മലയാളത്തിന്റെ ആത്മാവിനെ കണ്ടെത്താനും അറിയാനും കവിതയിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍‌ക്ക് പ്രചോദകമായിരുന്നത് കേരളത്തിനു വെളിയില്‍‌ അദ്ദേഹം ചിലവഴിച്ച മൂന്നരവര്‍‌ഷങ്ങളായിരുന്നു എന്നു പറയാം. ആത്മീയവും സദാചാരനിരതവും ആയ ആശയങ്ങളെ സുന്ദരമായും ഭാവതീവ്രമായും അതേസമയം ലളിതമായും ആവിഷ്കരിയ്ക്കുക എന്നതായിരുന്നു ആശാന്റെ രചനാരീതി. സ്തോത്രങ്ങളൂം കീര്‍‌ത്തനങ്ങളും രചിച്ച് കാവ്യലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച ശേഷമാണ്‌ കാല്പനികഭംഗി തുളുമ്പുന്ന തന്റെ പ്രശസ്തകൃതികള്‍‌ അദ്ദേഹം രചിക്കുന്നത്. മലയാളകാവ്യചരിത്രത്തില്‍ 'ഒരു വീണപുവ്‌‌" തുടങ്ങിയ കവിതകളുടെ സ്ഥാനം അദ്വിതീയമാണ്‌.‌ ജനനം ,തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലെ തൊമ്മന്‍‌വിളാകം എന്ന കടലോരഗ്രാമം. മാതാവ്‌ കാളിയമ്മ ,പിതാവ്‌ നാരായണന്‍ . എസ്.എന്‍ ഡി.പി യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 'പ്രതിഭ' എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു. പ്രധാന കൃതികള്‍‌: വീണ‍പൂവ്‌, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി 1924 ജനുവരി 26 ന്‌ പല്ലനയാറ്റില്‍‌വെച്ചുണ്ടായ റെഡിമര്‍‌ ബോട്ടപകടത്തില്‍‌ മൃതിയടഞ്ഞു 

 N. Kumaran Asan (1873-1924)

 Asan is the poet who most clearly symbolizes the poetic revolution in Malayalam inthe first quarter of 20th century. His discipleship of Narayana Guru and the Sanskrit studies at Bangalore, Madras and Calcutta influenced the development of his poetic vision. The three and a half years he spent outside Kerala provided him with a broad outlook and deep sensibility unknown to a malayalee soul. A deep moral and spiritual commitment became part of Asan's poetic personality. He started handling secular themes in poetry after a short span of composing devotional songs. These poetries proved to be an inauguration of an age, sensibility and vision. Oru veenapoovu is a landmark in the poetical history of Malayalam. With its lyrical and elegiac mood, the poetry was producing an stream of new feelings

Thursday, July 18, 2019

വി മധുസൂദനൻ നായർ-അമ്മയുടെ എഴുത്തുകൾ (പത്താം തരം പാഠഭാഗം 2019 )



വി മധുസൂദനൻ നായർ (1950 -)

ജനനം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട്  . തോറ്റം പാട്ടു കലാകാരനായിരുന്ന  അച്ഛൻ കെ. വേലായുധൻ പിള്ള യിൽ നിന്നും  പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു.  1980കളിൽ  കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടി  . കുറച്ചുകാലം വീക്ഷണം, കേരള ദേശം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. പിന്നീട്  തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാള അദ്ധ്യാപകനായി .. 27 വർഷം ഇവിടെ അദ്ധ്യാപനജീവിതത്തിൽ  പതിനേഴു വർഷത്തോളം മലയാള വിഭാഗത്തിലെ പ്രധാനാധ്യാപകനായിരുന്നു. കേരള സർവകലാശാലയിലും ഇന്ധിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലും സന്ദർശക അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. അദ്ധ്യാപകവൃത്തിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചശേഷവും ഭാഷാപഠനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
രചനകൾ
1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്‌. മധുസൂദനൻ‌ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം.

ഭാരതീയം ,അഗസ്ത്യഹൃദയം ,ഗാന്ധി ,അമ്മയുടെ എഴുത്തുകൾ ,നടരാജ സ്മൃതി ,പുണ്യപുരാണം രാമകഥ ,സീതായനം ,വാക്ക് ,അകത്താര് പുറത്താര് ,ഗംഗ ,സാക്ഷി ,സന്താനഗോപാലം ,പുരുഷമേധം ,അച്ഛൻ പിറന്ന വീട് ,എന്റെ രക്ഷകൻ {കവിതകൾ )
സ്വന്തം കവിതകൾ ആലപിച്ച ഓഡിയോ കസെറ്റുകൾ പുറത്തിറക്കി 1990കളുടെ തുടക്കത്തിൽ ഒരു പരീക്ഷണം നടത്തി. നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തിൽ ആലപിച്ചു പുറത്തിറക്കിയത്. മലയാളികളുടെ കവിതാസ്വാദനത്തിനു മറ്റൊരു മാനം കൊണ്ടുവരാൻ ഈ ആലാപനങ്ങൾ കാരണമായി. ചൊൽക്കാഴ്ചകൾക്കുശേഷം മധുരവും സംഗീതാത്മകവുമായ കവിതകളുടെ  ആലാപനം അദ്ദേഹത്തിന്റെ കവിതകൾക്ക് കൂടുതൽ ജനപ്രിയത കൊണ്ടുവന്നു.
പുരസ്കാരങ്ങൾ
കുഞ്ഞുപിള്ള കവിതാ പുരസ്കാരം, ('നാറാണത്തുഭ്രാന്തൻ' 1986) .കേരള സാഹിത്യ അക്കാദമി പുരസ്കാരം ( നാറാണത്തുഭ്രാന്തൻ',1993- ) , കെ. ബാലകൃഷ്ണൻ പുരസ്കാരം ( ഭാരതീയം','1991)
പത്മപ്രഭാ പുരസ്കാരം(2016-)

വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ 

Tuesday, July 16, 2019

വിഷ്ണു നാരായണൻ നമ്പൂതിരി-ബഷീർ എന്ന ബല്യ ഒന്ന് (എട്ടാം തരം അടിസ്‌ഥാന പാഠാവലിയിലെ പാഠഭാഗം)



വിഷ്ണു നാരായണൻ നമ്പൂതിരി  (ജൂൺ 2 1939-). 

കവി,ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ .
തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു . കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചു . 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌.

കൃതികൾ
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958),പ്രണയ ഗീതങ്ങൾ (1971), ഭൂമിഗീതങ്ങൾ (1978), ഇന്ത്യയെന്ന വികാരം (1979),മുഖമെവിടെ (1982),അപരാജിത (1984), ആരണ്യകം (1987),ഉജ്ജയിനിയിലെ രാപ്പകലുകൾ (1988), ചാരുലത (2000)
ദളങ്ങൾ,എന്റെ കവിത (കവിതാ സമാഹാരം ) 
പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ  അസാഹിതീയം, കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും ( നിരൂപണം )
 ഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം, ഋതുസംഹാരം ( വിവർത്തനം ) .കൂടാതെ പുതുമുദ്രകൾ,ദേശഭക്തികവിതകൾ,വനപർവ്വം,സ്വാതന്ത്ര്യസമര ഗീതങ്ങൾ ( സമ്പാദനം ) കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം)

പുരസ്കാരങ്ങൾ
എഴുത്തച്ഛൻ പുരസ്‌കാരം (2014), പത്മശ്രീ (2014), കേരളസാഹിത്യഅക്കാദമി അവാർഡ് (1979‌), കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് (199‌4), മാതൃഭൂമി സാഹിത്യപുരസ്കാരം 2010, വയലാർ പുരസ്കാരം - 2010 [3]
വള്ളത്തോൾ പുരസ്കാരം - 2010 [, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, പി സ്മാരക കവിതാ പുരസ്കാരം - 2009 ,ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ), 

വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ 

Monday, July 15, 2019

ഇടശ്ശേരി ഗോവിന്ദൻ നായർ- അതേ പ്രാർത്ഥന (ഒൻപതാം തരം പാഠഭാഗം 2019 )




ഇടശ്ശേരി ഗോവിന്ദൻ നായർ 


1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത്‌ ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ് മാതാവ് കുഞ്ഞുകുട്ടിയമ്മ .കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929 ല്‍ കോഴിക്കോടും പിന്നീട്‌ പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു. . സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി .
മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച അദ്ദേഹം പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു. സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലും സജീവമായിത്തന്നെ ഇടപെട്ടിരുന്ന എഴുത്തുകാരനായിരുന്നു . ഗാന്ധിസത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ ചെറിയ പങ്കുവഹിക്കുകയും ചെയ്തു സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.
കേരള സാഹിത്യ അക്കാദമി ,സംഗീത നാടക അക്കാദമി ,സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു

1974 ഒക്ടോബര്‍ 16-നു ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ദിവംഗതനായി.

പ്രധാന കൃതികള്‍ :
കവിതകള്‍:
പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്‌, പൂതപ്പാട്ട്‌, കറുത്ത ചെട്ടിച്ചികള്‍ , ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ , ഒരു പിടി നെല്ലിക്ക , അന്തിത്തിരി, അമ്പാടിയിലേക്ക് വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പില്‍ , ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ,അളകാവലി, ലഘുഗാനങ്ങള്‍ ,തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ ,കുങ്കുമ പ്രഭാതം

നാടകം
കൂട്ടുകൃഷി, കളിയും ചിരിയും , എണ്ണിച്ചുട്ട അപ്പം,തൊടിയില്‍ പടരാത്ത മുല്ല, നൂലാമാല ,ചാലിയത്തി

പുരസ്കാരങ്ങള്‍ :
കറുത്ത ചെട്ടിച്ചികള്‍ക്ക് ഉത്തമ കവിതാഗ്രന്ഥത്തിനുള്ള മദ്രാസ്‌ ഗവണ്മെന്റിന്റെ അവാര്‍ഡു ലഭിച്ചു. കാവിലെ പാട്ട്‌ എന്ന ഗ്രന്ഥത്തിന്‌ 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന്‌ 1971 ല്‍ കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ്‌ ലഭിച്ചു. അന്തിത്തിരി'ക്ക്‌ 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന്‍ പ്രൈസ് ലഭിച്ചു

Sunday, July 14, 2019

ഓണമുറ്റത്ത്- വൈലോപ്പിള്ളി ശ്രീധരമേനോൻ (പത്താം തരം പാഠഭാഗം 2019 )



വൈലോപ്പിള്ളി ശ്രീധര മേനോന്‍: (1911-1985)

ജനനം: 11 മെയ്‌ 1911, കലൂരില്‍. മരണം: 22 ഡിസംബര്‍ 1985. ശ്രീ എന്ന തൂലികാനാമത്തില്‍ എഴുതി തുടങ്ങി. കന്നിക്കൊയ്ത്ത് ആദ്യ സമാഹാരം. മലയാള കവിതാലോകത്ത് ഭാവുകത്വ പരിണാമങ്ങള്‍ കൊണ്ട് വന്ന കൃതിയാണിത്. വിദ്യുത്ഭാവനയുടെ തേജോമയസ്പര്‍ശങ്ങള്‍ മലയാള കവിതാ ലോകം അറിയുകയായിരുന്നു കന്നിക്കൊയ്ത്തിലൂടെ. അതിനു ശേഷമുള്ള കവിതാസമാഹാരങ്ങള്‍ മലയാളിയുടെ കാവ്യ സങ്കല്പങ്ങളെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ കെല്‍പ്പു കാട്ടിയവയായിരുന്നു. കുടിയൊഴിക്കലും മകരക്കൊയ്ത്തും ഓണപ്പാട്ടുകാരും വിടയും ശ്രീരേഖയും ആലക്തികപ്രവാഹങ്ങളുടെ മഹാശേഷികള്‍ പ്രദര്‍ശിപ്പിച്ച കാവ്യസമാഹാരങ്ങളാണ്. ഇടശ്ശേരി, പി, ബാലാമണിയമ്മ തുടങ്ങിയവര്‍ക്കൊപ്പം മലയാളകവിതയില്‍ ആധുനിക ജീവിതപരിസരങ്ങളെ ആഴത്തിലും പരപ്പിലും കണ്ടെത്താന്‍ വൈലോപ്പിള്ളിയുമുണ്ടായിരുന്നു. മുന കൂര്‍ത്ത ഭാഷ കൊണ്ട് പ്രപഞ്ചത്തെയും സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും പിടിച്ചെടുക്കാന്‍ അദ്ദേഹം കാണിച്ച വാഗ്പാടവം ചെറുതല്ല. അനന്തതയെ ഒരു ബിന്ദുവിലേക്ക് കൊണ്ട് വരാനും ഒരു ബിന്ദുവേ പ്രപഞ്ചത്തോളം വിടര്‍ത്താനും അദ്ദേഹം വിരുതു കാണിച്ചു. ഒരു വാക്കില്‍ ഒരു ഋതുവേ തളയ്ക്കാന്‍ മാത്രം വാക്കുകളുടെ ആഴവും പരപ്പും പൊരുളും അദ്ദേഹം കണ്ടെടുത്തു. ഓരോ വാക്ക് കൊണ്ടും അധിനിവേശം തളര്‍ത്തിയ മഹാശേഷികളെ അദ്ദേഹം തൊട്ടറിഞ്ഞു. വാക്ക് വിടുര്‍ത്തിയ പൊരുളിലൂടെ ഒരുപാട് തവണ ഓണത്തിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങളിലൂടെ അദ്ദേഹം അലഞ്ഞു.

പുരസ്കാരങ്ങള്‍:
മദിരാശി സര്‍ക്കാര്‍ പുരസ്കാരം,കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1965),കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1972),വയലാര്‍ അവാര്‍ഡ്‌ (1981),ഓടക്കുഴല്‍ അവാര്‍ഡ്‌
പ്രധാന കൃതികള്‍ :
കന്നിക്കൊയ്ത്ത് ,ശ്രീരേഖ ,ഓണപ്പാട്ടുകാര്‍,മകരക്കൊയ്ത്ത്,വിത്തും കൈക്കോട്ടും ,വിട ,കയ്പ്പ വല്ലരി , കടല്‍ക്കാക്കകള്‍,കുരുവികള്‍,കുടിയൊഴിക്കല്‍ ചരിത്രത്തിലെ ചാരുദൃശ്യം ,അന്തി ചായുന്നു,കുന്നിമണികള്‍,കാവ്യലോകസ്മരണകള്‍