അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Monday, December 31, 2007

ആമുഖം

മലയാള കവിത ഇരുപതാം നൂറ്റാണ്ടില്‍ വലിയൊരു പരിവര്‍ത്തനത്തിനു സാക്‌ഷ്യം വഹിച്ചു.ആശാനും വള്ളത്തോളും ഉള്ളൂരും തുടങ്ങിവെച്ച നവഭാവുകത്വത്തിന്റെ പണി, ഒരു സ്വത്തായി മലയാളകവിതയില്‍. അധിനിവേശ ആധുനികതയും അതു തീര്‍ത്ത ലോകബോധവും മലയാളിയുടെ കാവ്യ സങ്കല്‍പത്തെ മൊത്തത്തില്‍ ഉടച്ചുവാര്‍ത്തു. അതു രൂപപരവും സത്താപരവുമായ ഉടച്ചുവാര്‍പ്പായിരുന്നു. അതു പിന്നെ പടര്‍ന്നു. പരന്നു.വെണ്ണിക്കുളത്തില്‍, വി.സി ബാലകൃഷ്ണപ്പണിക്കരില്‍, ചങ്ങമ്പുഴയില്‍, ഇടപ്പള്ളിയില്‍, പിയില്‍, ഇടശ്ശേരിയില്‍, വൈലോപ്പിള്ളിയില്‍, ബാലാമണിയമ്മയില്‍, ജി യില്‍ അതിന്റെ മുഴക്കങ്ങള്‍ കേള്‍ക്കാം. അധിനിവേശത്തോടും അതിന്റെ ഭാവുകത്വത്തോടും ആധുനികതയുടെ ആവേഗങ്ങളോടും പ്രതികരിക്കുന്ന ഒരു കാലം നമുക്കിവരില്‍ കാണാം. ആ വഴി പലതായി പിരിഞ്ഞു, പടര്‍ന്നു. എന്‍. വി കൃഷ്ണവാര്യരും എം. ഗോവിന്ദനും അയ്യപ്പപ്പണിക്കരും, കക്കാടും അക്കിത്തവും ഒളപ്പമണ്ണയും പാലൂരും വയലാറും, പി ഭാസ്കരനും ഓ.എന്‍.വി യും അയ്യപ്പത്തും ,സുഗതകുമാരിയും ആര്‍.രാമചന്ദ്രനും കടമ്മനിട്ടയും പുതിയ കാലത്തെ കവിതയിലേക്കു കൊണ്ടുവന്നു. കുരുക്ഷേത്രവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും നഗരകവിതകളും ആ ഭാവുകത്വമാറ്റത്തെ അടയാളപ്പെടുത്തി. എഴുപതുകള്‍ പുതിയൊരു ആവേഗത്തെ, സൂക്ഷ്മബോധത്തിന്റെ സ്ഥൂലസ്ഥലികളെ നമുക്കു മുന്നില്‍ കൊണ്ടുവന്നു. ബഹുഭാഷണത്തിന്റെയും ബഹുസ്വരതയുടേയും തെളിവടയാളങ്ങളായി കവിതകള്‍. കെ ജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ആറ്റൂരും ബാലചന്ദ്രന്‍ ചുള്ളിക്കാടും വിനയചന്ദ്രനും ആ കാലത്തെ സൂക്ഷ്മമായി തന്നെ അനുഭവിച്ചിട്ടുണ്ട്‌. അവയെ അവര്‍ കടന്നു പോയിട്ടുണ്ട്‌.എണ്‍പതുകളില്‍ , കെ.ജി ശങ്കരപ്പിള്ളയുടെയും സച്ചിദാനന്ദന്റേയും ആറ്റൂരിന്റെയും കവിതകള്‍ പുതിയ അന്വേഷണങ്ങളുമായി മുന്നോട്ടു വന്നു. നിരധിനിവേശപ്രക്രിയയുടെ പല പകര്‍ന്നാട്ടങ്ങള്‍ മലയാള കവിതയില്‍ സജീവമായി. സംസ്കാരത്തെ അഭിമുഖീകരിക്കാനും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും മലയാള കവിത മുതിര്‍ന്നു. വിജയലക്ഷ്മി, സാവിത്രി രാജീവന്‍ തുടങ്ങിയവരുടെ രചനകള്‍ പുതിയ ഇടങ്ങളിലേക്കു മലയാള കവിതയെ കൊണ്ടു പോയി. മധുസൂദനന്‍നായരും ജയശീലനും പി.പി. രാമചന്ദ്രനും ഗിരിജയും റഫീക്കും ഗോപീകൃഷ്ണനും രാമനും ടോണിയും അന്‍വര്‍ അലിയും അനിതാതമ്പിയും(പ്രതിഭാധനരായ പുതുമുറക്കാര്‍‌ ഇനിയുമേറെ..) ഈ കാവ്യ ചരിത്രത്തിലേക്കു പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്തു. കവിതയുടെ ആ വഴികളെ തിരയാനുള്ള ഒരു ചൊല്‍ശ്രമമാണ്‌ കാവ്യം സുഗേയം. ഇരുപതാം നൂറ്റാണ്ടിന്റെ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനുള്ള ഒരു ശ്രമം. വിലയിരുത്തുകയും വിമര്‍ശിക്കുകയുമാവാം..


54 comments:

  1. ചേച്ചി ഈ നല്ല ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും ........

    ReplyDelete
  2. chechi ,malayalam bloginu puthiya arthathalam nalkiya chechiye ethara prashamsichalum athikamavilla

    ReplyDelete
  3. വളരെ ഇഷ്ടപ്പെട്ടു.നന്ദി

    ReplyDelete
  4. ഒരു നല്ല ശ്രമം
    എല്ലാ ആശംസകളും!

    ReplyDelete
  5. all the best dear butterfly....
    roads are straight and clear
    trees awaits poetic glance...
    just walk barefoot and walk alone...

    ReplyDelete
  6. enikoru parathiyund. kavithakal ketirunnu work cheyunna seelamund enik. ith minimize cheythal kelkan patunillallo. ath patumayirunnenkil...

    ReplyDelete
  7. നന്ദി ഒരുപാട് നന്ദി ...വളരെ നന്നായിടുണ്ട് മനസില്‍ നിന്ന്‍ മായന്‍ തുടങ്ങിയ ഓര്‍മകളെ തിരിച്ചുതന്നതിന് ഒരായിരം നന്ദി ..............

    ReplyDelete
  8. "Maambhazham" enna paripadiyude vidhikarthavu enna nilayilanu thangale kanunnathu.kurachudivasangalku munpu "Verita kazhchakal" enna paripadi "kavyam sugeyam" enna udhyamathe kurichu chila puthiya arivukal thannu.ee nalla udhyamathinu ella aasamsakalum nerunnu.......

    ReplyDelete
  9. വളരെ ഇഷ്ടപ്പെട്ടു.നന്ദി ഒരായിരം നന്ദി
    എല്ലാ ആശംസകളും!

    ReplyDelete
  10. സുന്ദരം...മനോഹരം..

    ReplyDelete
  11. Sri.Chemmanam Chako yude oru kavithayum illathathu kashtamanu, "Mummy" enna kavitha ittal nannayirunnu....

    ReplyDelete
  12. Swajeevitham anyanuthaki jeevikkunna punyavathi.Enthu parayanam ennariyilla. Ellabhavukanaglum.Iniyumere prathekshikku.Thrukkalkkal ente pranamam.

    ReplyDelete
  13. thanks amma
    sadharanakkaranu apprapyamaya kavithakal ariyan edayakkiayathinu !!!!!!!

    ReplyDelete
  14. sadharanakkarkku apprapyamaya kavithakalude soudharyam aaswathikkan edayakkithannathinu thalamurakal janmajanmandharam kadppettirikkunnu?

    ReplyDelete
  15. മാതൃഭൂമിയിലൂടെയാണ് ആദ്യമായി അറിയുന്നത്.
    രാമായണ പാരായണം കേട്ടു. കുറച്ചു വര്‍ഷങ്ങളായി രാമായണം വായിക്കുന്ന എനിക്ക് ഇതേവരെ ലഭ്യമാകാത്ത അനുഭൂതിയായി, നന്ദി, നന്ദി. നല്ല ഉദ്യമം. അവനവനത്മസുഖതിനായാച്ചരിക്കും കര്‍മ്മങ്ങള്‍ അപരന് സുഖത്തിനായ് വരേണം. ചേച്ചി അത് അര്‍ദ്ധപൂര്‍ണമാക്കി. ഒരിക്കല്‍ക്കൂടി നന്ദി

    ReplyDelete

  16. വളരെ നല്ലത് , എല്ലാവിധ ഭാവുകങ്ങളും . ആലാപനം‌ എല്ലാം മികച്ചത് . തുടരുക ഇനിയും . ദൈവം അനുഗ്രഹിക്കട്ടെ !!

    ReplyDelete
  17. ടീച്ചര്‍,
    വള്ളത്തോളിന്റെ താഴെ പറയുന്ന വരികള്‍ ഏതു കവിതയില്‍ നിന്നാണ്?
    വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍ സങ്കല്പ
    വായുവിമാനത്തിലേറിയാലും
    പ്രീതരായ് സഞ്ചാരം ചെയ്യാം നമുക്കിപ്പോള്‍
    ഭൂതകാലാകാശ വീഥിയിങ്കല്‍

    ഈ കവിത ടീച്ചര്‍ ആലപിച്ചിട്ടുണ്ടോ

    ReplyDelete
    Replies
    1. Jyothi Vellanur ,
      വള്ളത്തോളിന്റെ ഈ വരികൾ കിളിക്കൊഞ്ചൽ എന്ന കവിതയിലേതാണ് .ഞാൻ ചൊല്ലിയത് ബ്ലോഗിൽ ചേർത്തിട്ടില്ല .

      Delete
  18. This comment has been removed by a blog administrator.

    ReplyDelete
  19. ടീച്ചര്‍, ചൊല്ലിയ വള്ളത്തോളിന്റെ കിളിക്കൊഞ്ചൽ എന്ന കവിത ബ്ലോഗിൽ ചേർക്കാമോ?

    ReplyDelete
  20. മലയാ കവിതകൾ ഇത്ര തനിമയോടെയും ഭാവത്തോടെയും ചൊല്ലിത്തന്ന് ഇത് എനിക്കും ഒരായിരം ആസ്വാദകർക്കും ഒരു റഫറൻസ് ബ്ലോഗ് ആക്കി തീർത്ത ചേച്ചിയുടെ പ്രയത്നങ്ങൾക്ക് ഒരായിം നന്ദി...

    ReplyDelete
  21. ഈ ബ്ലോഗ് കാണാന്‍ വൈകിപ്പോയല്ലോ എന്ന കുണ്ഠിതം ബാക്കി; അഭിനന്ദനങ്ങൾ, ആശംസകൾ!

    ReplyDelete
  22. I was collecting CDs of poems, but then there are only a few of them. Very recently I came to know of this site.What a tremendous work!This should get much more publicity and recognition. I think there will be many thousands to appreciate this work if they come to know about it.

    ReplyDelete
  23. രാവിലിരുട്ടത്തു രീരിരീ രീരീരി ചീവീടു മൂളുന്നതെന്തിനമ്മേ? - ഈ വരികൾ ഏതു കവിതയിലുള്ളതാണെന്ന് പറഞ്ഞു തരാമോ?

    ReplyDelete
  24. ജ്യോതിച്ചേച്ചീ, വള്ളത്തോളിന്റെ കിളിക്കൊഞ്ചൽ ചൊല്ലിയത് അയച്ചു തരാമോ... 9447624899

    ReplyDelete
  25. Madam chollunnad kettal ethu kavithayeyum pranayichu pokum. Kavithayude bhavam valare nannayi pakarthunnu. Athimadhuram

    ReplyDelete