'ദുഃഖമാവുക സുഖം ഓളപ്പമണ്ണയുടെ കാവ്യ സപര്യയുടെ സംപൂർത്തിയാണ് .അനന്തമായ മനുഷ്യഭാവങ്ങളുടെ തീക്ഷ്ണവും സൂക്ഷ്‌മവുമായ ആവിഷ്കാരം ഇതിൽ കാണാം അതിസാധാരണമായ ജീവിതചുറ്റുപാടുകളിൽ നിന്നുകൊണ്ട് നിന്നുകൊണ്ട് ജീവിതത്തിന്റെ സാകല്യദര്ശനവും തജ്ജന്യമായ ദാര്ശനികവിഷാദവുമാണ് ഇതിൽ മുഖ്യമായും കൈകാര്യം ചെയ്യുന്ന പ്രമേയം' (ഈ പേരിലുള്ള കവിതാസമാഹാരത്തിന്റെ അവതാരികയിൽ പി എ വാസുദേവൻ എഴുതുന്നു ) )
ഒറ്റപ്പാലം, വെള്ളിനേഴി, ഒളപ്പമണ്ണ മനയില്‍ 1923 ജനുവരി 10ന് നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റേയും ദേവസേന അന്തര്‍ജനത്തിന്റേയും മകനായി ജനിച്ചു. കുട്ടിക്കാലത്ത് അച്ഛന്റെ കീഴില്‍ വേദവും സംസ്‌കൃത അധ്യയനവും നടത്തി. ചരിത്രം ഐച്ഛിക വിഷയമായെടുത്തു പാലക്കാട്ടു വിക്ടോറിയ കോളേജില്‍ ഇന്റമീഡിയറ്റിനു ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഡയറക്ടറായും കേരള കലാമണ്ഡലം ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1966),കഥാ കവിതകള്‍
കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്(1989), ഓടക്കുഴല്‍ അവാര്‍ഡ് നിഴലാനയ്ക്ക്
എന്‍.വി സ്മാരക അവാര്‍ഡ്(1993)ജാലകപക്ഷി
ഉള്ളൂര്‍ അവാര്‍ഡ് ( 1994) വരിനെല്ല്
സമഗ്രസംഭാവനയ്ക്ക് ആശാന്‍ പുരസ്‌കാരം(1998)
കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ്(1998) .
2000 ഏപ്രിൽ 10നു ഒളപ്പമണ്ണ അന്തരിച്ചു .
എട്ടുവര്‍ഷമെടുത്താണ് അദ്ദേഹം നങ്ങേമക്കുട്ടി പൂര്‍ത്തിയാക്കിയത്. ‘നങ്ങേമക്കുട്ടി’ യഥാര്‍ഥത്തില്‍ ഒരു സാമുദായിക രചനയാണ്. ഗായത്രംവൃത്തത്തില്‍ സ്വാഭാവികമായ വള്ളുവനാടന്‍ ഭാഷയില്‍ നമ്പൂതിരിസംസ്കാരത്തിന്‍െറ ആധാരത്തില്‍നിന്നുകൊണ്ടാണ് ഒളപ്പമണ്ണ നങ്ങേമക്കുട്ടി എഴുതിയത്.
......
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...