നേരായിത്തീർന്ന കിനാവുകൾ -കൃഷ്ണഗാഥ -ചെറുശ്ശേരി
(കവിത വായിക്കാം ) (കവിത കേൾക്കാം )
വിഷുക്കണി-വൈലോപ്പിള്ളി ശ്രീധരമേനോൻ
ഗജേന്ദ്രമോക്ഷം-സുഗതകുമാരി
(കവിത വായിക്കാം ) (കവിത കേൾക്കാം)
പഥികന്റെ പാട്ട്- ജി ശങ്കരക്കുറുപ്പ്
(കവിത വായിക്കാം ) (കവിത കേൾക്കാം )
ഗാന്ധിയും കവിതയും-സച്ചിദാനന്ദൻ
(കവിത വായിക്കാം) (കവിത കേൾക്കാം )
മേഘരൂപൻ-ആറ്റൂർ രവിവർമ്മ
(കവിത വായിക്കാം) (കവിത കേൾക്കാം )
പ്രലോഭനം- ആർ രാമചന്ദ്രൻ
(കവിത വായിക്കാം) (കവിത കേൾക്കാം )
വെണ്ണക്കല്ലിന്റെ കഥ-അക്കിത്തം അച്യുതൻ നമ്പൂതിരി
ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു
ഗാതാവു വന്നു പിറന്നുവത്രേ
കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ
ബാലന്‍ യുവാവായ കാലത്തു ചന്തവും
ശീലഗുണവും മനോബലവും
ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു
മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ
നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍
നിര്‍വൃതി കോരിക്കുടിച്ചുവത്രേ
ഗാതാവു വന്നു പിറന്നുവത്രേ
കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ
ബാലന്‍ യുവാവായ കാലത്തു ചന്തവും
ശീലഗുണവും മനോബലവും
ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു
മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ
നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍
നിര്‍വൃതി കോരിക്കുടിച്ചുവത്രേ
പെട്ടെന്നൊരുദിനം ഗായകശ്രേഷ്‌ഠന്നു
കിട്ടുന്നു രാജനിദേശമേവം:
"നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-
നാളം കൊളുത്തണം ഗായകന്‍ നീ"
അന്നം വിളിച്ച വിളിക്കവ'നുത്തര'-
വെന്നേ മറുപടി ചൊല്ലിയുള്ളു
വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍
പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം
മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന
മൂകനാം ഗായകന്‍ കണ്ടുവത്രേ
വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍
വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍
ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത
വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.
കിട്ടുന്നു രാജനിദേശമേവം:
"നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-
നാളം കൊളുത്തണം ഗായകന്‍ നീ"
അന്നം വിളിച്ച വിളിക്കവ'നുത്തര'-
വെന്നേ മറുപടി ചൊല്ലിയുള്ളു
വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍
പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം
മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന
മൂകനാം ഗായകന്‍ കണ്ടുവത്രേ
വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍
വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍
ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത
വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.
ഉന്നതശീര്‍ഷനാം മന്നന്റെ കോടീര-
പ്പൊന്നില്‍ മുത്തായവന്‍ വാണകാലം
നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം
കൊത്തുന്ന കാളഫണികള്‍ പോലെ
പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍
പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ
പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-
ന്നൂറുമലിവും വരണ്ടുപോകെ,
ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍
പാടിത്തനിക്കുമദമ്യനാകേ
പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ
ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,
ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി
നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,
മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-
ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.
പ്പൊന്നില്‍ മുത്തായവന്‍ വാണകാലം
നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം
കൊത്തുന്ന കാളഫണികള്‍ പോലെ
പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍
പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ
പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-
ന്നൂറുമലിവും വരണ്ടുപോകെ,
ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍
പാടിത്തനിക്കുമദമ്യനാകേ
പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ
ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,
ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി
നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,
മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-
ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.
യാമങ്ങള്‍ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങ-
ളാ മനുഷ്യന്നു മുകളിലൂടെ
പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന
പൊങ്ങുതടിപോല്‍ക്കടന്നുപോയി
രാജസദസ്സല്ല, നര്‍ത്തകിമാരല്ല
രാജാവും മണ്ണിലുറക്കമായി
എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല
പിന്നീടൊരിക്കലും പാട്ടുകാരന്‍
മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍
മണ്ണായി ജീവിച്ചിരിക്കയത്രേ
കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍
കല്ലായുറച്ചു വളര്‍ന്നുവന്നു,
മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-
ല്ലെന്നു വിളിപ്പതതിനെയത്രേ.
ളാ മനുഷ്യന്നു മുകളിലൂടെ
പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന
പൊങ്ങുതടിപോല്‍ക്കടന്നുപോയി
രാജസദസ്സല്ല, നര്‍ത്തകിമാരല്ല
രാജാവും മണ്ണിലുറക്കമായി
എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല
പിന്നീടൊരിക്കലും പാട്ടുകാരന്‍
മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍
മണ്ണായി ജീവിച്ചിരിക്കയത്രേ
കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍
കല്ലായുറച്ചു വളര്‍ന്നുവന്നു,
മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-
ല്ലെന്നു വിളിപ്പതതിനെയത്രേ.
പിമ്പുപിമ്പുണ്ടായ മന്നവരിശ്ശോക-
ഗംഭീരസത്യമറിഞ്ഞിടാതെ,
ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-
ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്
മൂഢതയെക്കാളുപരിയൊന്നില്ലല്ലോ
മൂവുലകത്തിലും നിര്‍ഘൃണത്വം
വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍
കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!
എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-
ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!
ഗംഭീരസത്യമറിഞ്ഞിടാതെ,
ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-
ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്
മൂഢതയെക്കാളുപരിയൊന്നില്ലല്ലോ
മൂവുലകത്തിലും നിര്‍ഘൃണത്വം
വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍
കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!
എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-
ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!
ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-
ന്നാവില്ലെനിക്കു വിശദമാക്കാന്‍
സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,
ഹൃത്തൊഴിച്ചില്ലല്ലോ വിഗ്രഹവും.
ന്നാവില്ലെനിക്കു വിശദമാക്കാന്‍
സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,
ഹൃത്തൊഴിച്ചില്ലല്ലോ വിഗ്രഹവും.
ഓര്‍മ്മയുടെ മാധുര്യം( നളിനി )കുമാരനാശാന്‍
(കവിത വായിക്കാം ) (കവിത കേൾക്കാം )
പശ്ചാത്താപമേ പ്രായശ്ചിത്തം(മഗ്ദലനമറിയം)-വള്ളത്തോള്‍ നാരായണമേനോന്‍.
(കവിത വായിക്കാം..) (കവിത കേൾക്കാം )
"അക്കിത്തം അച്യുതൻ നമ്പുതിരി- വെണ്ണക്കല്ലിന്റെ കഥ"
ReplyDelete2 Comments - Show Original Post Collapse comments
Blogger പാവപ്പെട്ടവന്‍ said...
ഈ ശ്രമാങ്ങളെല്ലാം അഭിനന്ദനാര്‍ഹം പഠിച്ച പാഠങ്ങളിലേക്ക് ഒരു മടങ്ങിപോക്ക് ആശംസകള്‍
September 20, 2009 11:53 AM
Blogger പള്ളിക്കുളം.. said...
ഈ ബ്ലോഗ് വേണമെങ്കിൽ മലയാളം ഹൈസ്കൂൾ അദ്ധ്യാപർക്ക് ഉപയോഗപ്പെടുത്താവുന്നതാണല്ലോ.
excellent works!
September 21, 2009 12:35 PM
"ആറ്റൂര്‍ രവിവര്‍മ്മ -മേഘരൂപന്‍"
ReplyDelete8 Comments - Show Original Post Collapse comments
Blogger MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ said...
സുന്ദരമായ ആലാപനം
November 26, 2009 10:18 PM
Blogger ഭൂതത്താന്‍ said...
ആലാപനം നന്നായി ചേച്ചി ..നല്ല ശ്രവണസുഖം ...ചേച്ചി ഈ കവിത ഡൌണ്‍ലോഡ് ചെയ്യാന്‍ എന്താ വഴി ..കഴിയുമെങ്കില്‍ ഒന്നു മെയില് ചെയ്തു തരുമോ
November 27, 2009 11:43 AM
Blogger S.V.Ramanunni said...
അനുഷ്ടുപ്പ് വൃത്തം. നന്നായി ചൊല്ലിയിരിക്കുന്നു. രണ്ടു ചെറിയ തെറ്റുകൾ.
1. പട്ടണി പൊന്നുഷസ്സുകൾ/ പട്ടിണി അല്ല
2. ചിത്രം ആറ്റൂരിന്റെ അല്ല/ ആർ രാമചന്ദ്രന്റെ.
തിരുത്തുമല്ലോ.
ശ്രമം തുടരുക
December 2, 2009 6:00 AM
Blogger ജ്യോതീബായ് പരിയാടത്ത് said...
നന്ദി രാമനുണ്ണിമാഷേ..
ചിത്രം മാറ്റി.
കവിതയിലെ തെറ്റുതിരുത്തി വീണ്ടും ചൊല്ലിയിട്ടുണ്ട്
December 2, 2009 6:39 PM
Blogger ശ്രീകുമാര്‍ കരിയാട് said...
മേഘസ്വരൂപനായ
കുഞ്ഞിരാമൻ നായരുടെ
ശബ്ദചിത്രം
ഗജരൂപം
പ്രാപിച്ചു
അതാ
ബോധാബോധതലങ്ങളിൽ
തിണ്ടുകുത്തിക്കളിക്കുന്നു.
ശബ്ദത്തിൽ
ആ വന്യമായ കാൽപ്പനികത
മസ്തകം പൊക്കിനിൽക്കുന്നുണ്ട്.
ആലാപനതിൽ ഗരിമയും തിടമ്പേറ്റുന്നു.
നന്നായിരിക്കുന്നു.
December 4, 2009 2:11 AM
Blogger Sureshkumar Punjhayil said...
Nannayittundu...! Ashamsakal...!!!
December 5, 2009 7:13 AM
Blogger Jithendrakumar/ജിതേന്ദ്രകുമാര്‍ said...
വളരെ മനോഹരമായ ആലാപനം. (കേട്ടപ്പോള്‍ ഒരിക്കല്‍ കൂടെ ഒരു കുട്ടിയായി ആനയുടെ പിന്നിലെത്തി, ഒരു മോതിരം മനസില്‍ കണ്ട്)
"ഇരുമ്പു കൂച്ചാല്‍ ബന്ധിക്കപ്പെട്ടീലല്ലോ പാദങ്ങളും" ഒന്നു കൂടെ ശരിയാക്കാമോ"
`കൂ'ച്ച് (വിലങ്ങ്) അതുപോലെ `പാ'ദങ്ങള്‍ (പദങ്ങള്‍ അല്ല)
കൊച്ചു തെറ്റുകള്‍ പോലും അറിയുന്നത് അതില്‍ ലയിച്ചു പോകുന്നതുകൊണ്ടാണ്. വളരെ നന്ദി ഈ ആലാപനത്തിനു, തിരഞ്ഞെടുക്കലിനു.
December 5, 2009 7:17 AM
Blogger ജെ പി വെട്ടിയാട്ടില്‍ said...
വളരെ നന്ദായിരിക്കുന്നു കേള്‍ക്കാന്‍ ഈ കവിത ജ്യോതീ.
ഞാന്‍ ആദ്യമായാണ് ബ്ലോഗില്‍ കൂടി ഒരു കവിത കേള്‍ക്കുന്നത്. തികച്ചും ഹൃദ്യം തന്നെ.
എല്ലാ ഭാവുകങ്ങളും.
കൂടെ കൂടെ കേള്‍ക്കാന്‍ ഡൌണ്‍ ലോഡ് ചെയ്യാനുള്ള സൂത്രങ്ങളൊന്നും കണ്ടില്ല.
നിറഞ്ഞ സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍ - തൃശ്ശൂര്‍
December 6, 2009 7:31 AM
"കാവ്യശ്രീ-നേരായിത്തീര്‍ന്ന കിനാവുകള്‍ -കൃഷ്ണഗാഥ -ചെറുശ്ശേരി"
ReplyDelete12 Comments -
Blogger മുസാഫിര്‍ said...
കേൾക്കാൻ പറ്റിയില്ല,ജ്യോതി ഭായ്
August 9, 2009 12:45 AM
Blogger kaithamullu : കൈതമുള്ള് said...
ഒരു പത്താം ക്ലാസുകാരി പദ്യം ചൊല്ലിപ്പഠിക്കുന്നു!
;-))
August 9, 2009 4:28 AM
Blogger S.V.Ramanunni said...
assal.....congrats.
August 9, 2009 4:45 AM
Blogger gigi said...
മനസ്സ് അറിയാതെ പഴയ പത്താം ക്ലാസ്സില്‍ എത്തിപ്പെട്ടതുപോലെ.
August 9, 2009 7:03 AM
Blogger SAJAN said...
Hi, Chechi......
Nice...
August 9, 2009 7:18 AM
Blogger സജി said...
ഇപ്പോഴാ കെട്ടത്!
പത്തില്‍ ഞങ്ങള്‍ക്കും നന്നായി പാടുന്ന സാര്‍ ഉണ്ടായിരുന്നു.
ഇതുകേക്കുമ്പോള്‍, പഴയ പള്ളിക്കൂടവും, കൂട്ടുകാരെയും,ഒക്കെ ഓര്‍മ്മ വരുന്നു..
August 9, 2009 8:35 AM
Blogger ശ്രീ..jith said...
nannayirikkunnu chechi
August 9, 2009 10:44 AM
Blogger Jyothibai Pariyadath said...
എല്ലാര്‍ക്കും നന്ദി. മുസാഫിര്‍ ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ടാവണം . ശരിയാക്കിയിട്ടുണ്ട്. ശശി പത്താം ക്ലാസ്സില്‍ ഒന്നാം ഭാഷ സംസ്കൃതമായിരുന്നു. മലയാളകവിത അന്നു ചൊല്ലിപ്പഠിക്കാത്തതിന്റെ നഷ്ടം ഇപ്പോള്‍ നികത്തുന്നു. സാജനും രാമനുണ്ണിമാഷിനും ജിജിയ്ക്കും ശ്രീജിത്തിനും നന്ദി. സജി ,'ഇപ്പോഴാ കെട്ടത്!' (ദൈവമേ അക്ഷരപ്പിശകായിരിക്കണേ!)..
August 9, 2009 8:05 PM
Blogger Sureshkumar Punjhayil said...
Pazaya kalathilekku....!
Manoharam Chechy....! Ashamsakal...!!!
August 10, 2009 12:18 AM
Blogger sreenadhan said...
nalla oru samrambham. kuttikal bhaashaute saundraryam ariyatte.
It would be very nice if jyothi sings all text book poems and our schools make use of them.
August 11, 2009 5:10 PM
Blogger സജി said...
ഹാ... ഹാ..
ഇപ്പോഴാ കണ്ടത്!
അതെ, അക്ഷരപ്പിശകുമൂലമുണ്ടാകാവുന്ന അര്‍ത്ഥവ്യത്യാസത്തിന്റെ അങ്ങേയറ്റം!
തമാശയ്ക്കു പോലും അങ്ങിനെ ഉദ്ദേശിച്ചിട്ടില്ലെന്നു അറിയാമെന്ന് കരുതുന്നു
August 15, 2009 1:38 PM
Blogger ghss said...
Das chalissery
Hai Cheechi
Very good singing , Thanks
September 22, 2009 9:06 PM
"ജി. ശങ്കരക്കുറുപ്പ്-പഥികന്റെ പാട്ട്"
ReplyDelete3 Comments - Show Original Post Collapse comments
Blogger മീര അനിരുദ്ധൻ said...
നന്നായി ആലപിച്ചിരിക്കുന്നു.
August 17, 2009 8:20 AM
Blogger Sureshkumar Punjhayil said...
Ithum nannayi.... Ashamsakal...!!!
August 19, 2009 12:30 AM
Blogger ശശികിഴിയേടം said...
നന്നായിരിക്കുന്നു
September 15, 2009 1:29 AM
"സച്ചിദാനന്ദന്‍ - ഗാന്ധിയും കവിതയും"
ReplyDelete7 Comments - Show Original Post Collapse comments
Blogger നിലാവുപോലെ.. said...
നന്നായി ജ്യോതിയേച്ചി.....എക്കാലത്തേയും പോല്‍...പ്രത്യേകിച്ച് ഞാന്‍ ഇഷ്ടപ്പെടുന്ന കവിയാകുമ്പോള്‍........
November 26, 2009 5:36 AM
Blogger MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ said...
ഈണത്തിനു വഴങ്ങാത്ത കവിതകളാണ്
സച്ചിദാന്ദന്റേത്.അപ്പോള്‍ ആലാപനം ഒരു വെല്ലുവിളിയാകുക സ്വാഭാവികം.
ഈ വെല്ലുവിളിയെ അതിജീവിച്ചിരിക്കുന്നു ജ്യോതിബായിയുടെ ആലാപനം.നന്നായി.
November 26, 2009 10:09 PM
Blogger ഭൂതത്താന്‍ said...
നല്ല കവിത ...ആലാപനവും നന്നായി ചേച്ചി
November 27, 2009 11:39 AM
Blogger Sreedevi said...
കവിതയെ കൂടുതല്‍ മനോഹരമാക്കിയ ആലാപന ശൈലി ..
November 27, 2009 10:29 PM
Blogger S.V.Ramanunni said...
good.recited in full depth.
December 2, 2009 5:47 AM
Blogger S.V.Ramanunni said...
try to read a shortdtory for LP UP level classes.
December 2, 2009 5:48 AM
Blogger Sureshkumar Punjhayil said...
Ithum Adipoli... Ashamsakal...!!!
December 5, 2009 7:13 AM
"കുമാരനാശാന്റെ നളിനി (ഒരു ഭാഗം)"
ReplyDelete4 Comments - Show Original Post Collapse comments
Blogger വയനാടന്‍ said...
സത്യം; മലയാള പാഠാവലിയിനിയൊന്നു കൂടി പഠിക്കാൻ അവസ്സരം കിട്ടിയിരുന്നെങ്കിൽ എന്നു കൊതിച്ചു പോകുകയാണു.
September 13, 2009 10:57 AM
Blogger പാവപ്പെട്ടവന്‍ said...
വീണ്ടും ഓര്‍മയിലേക്ക് ആ ജാലകം തുറക്കുന്നു ആശംസകള്‍
September 13, 2009 2:35 PM
Blogger Sureshkumar Punjhayil said...
Thanks & Best wishes Chechy...!!!
September 20, 2009 10:50 AM
Blogger kavyam said...
നന്ദി...വയനാടന്‍ ,പാവപ്പെട്ടവന്‍ ,Sureshkumar Punjhayil
June 3, 2010 6:35 AM
"വിഷുക്കണി-വൈലോപ്പിള്ളി ശ്രീധരമേനോൻ"
ReplyDelete10 Comments - Show Original Post Collapse comments
Blogger ശ്രീ said...
വിഷു ആശംസകള്‍!
April 13, 2009 6:04 AM
Blogger നിരക്ഷരന്‍ said...
കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ ടീച്ചറേ. ഒന്നുകൂടെ ശ്രമിച്ച് നോക്കിയിട്ട് ഇവിടെത്തന്നെ അറിയിക്കുമോ ?
വിഷു ആശംസകള്‍ നേരുന്നു.
April 13, 2009 6:38 AM
Blogger നിരക്ഷരന്‍ said...
ഞാന്‍ മറ്റ് കവിതകളില്‍ ചിലത് കേട്ടുനോക്കി. അതൊക്കെ കേള്‍ക്കാം. അപ്പോള്‍ നെറ്റിന്റേയും , എന്റെ യന്ത്രത്തിന്റേയും കുഴപ്പമപ്പെന്ന് ഉറപ്പായി. ശരിയാക്കിയിട്ട് അറിയിക്കണേ ?
April 13, 2009 6:42 AM
Blogger പാവപ്പെട്ടവന്‍ said...
കേള്‍ക്കാനുള്ള ശ്രമം പരാചയ പെട്ടത് കാരണം അറിയില്ല .
എങ്കിലും വിഷു ഈസ്റ്റര്‍ ആശംസകള്‍
April 13, 2009 7:33 AM
Blogger നിരക്ഷരന്‍ said...
ഇപ്പോള്‍ കേള്‍ക്കാം ടീച്ചര്‍,ശരിയായിട്ടുണ്ട് .
ഇവിടെ വിദേശത്ത്, ജനലിലൂടെ പുറത്തെ അപരിചിതമായ കാഴ്‌ച്ചകള്‍ കണ്ട് ഈ വരികള്‍ കേട്ടിരുന്നപ്പോള്‍ പെട്ടെന്ന് കാഴ്ച്ച മങ്ങി. കണ്ണൂനിറഞ്ഞതു തന്നെ കാരണം:(
ഒരു വിഷുകൂടെ മറുനാട്ടിലിതാ കടന്നുപോകുന്നു.
ടീച്ചറിന്റെ ശബ്ദം എനിക്കിപ്പോള്‍ എന്റെ വീട്ടിലൊരാളുടെയെന്ന പോലെ പരിചിതമാണ്.
നന്ദി ഈ ആലാപനത്തിന്.
-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)
April 13, 2009 8:20 AM
Blogger gigi said...
വിഷു ദിനത്തിലെ ‘വിഷുക്കണി’ നന്നായി.
എല്ലാവര്‍ക്കും ആശിക്കാം, ആഗ്രഹിക്കാം..
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും..
വിഷുദിനാശംസകളോടെ..
ജിജി
April 13, 2009 8:51 PM
Blogger മയ്യഴി said...
മനോഹരമായിട്ടുണ്ടു് ആലാപനം. നന്ദി.
April 13, 2009 10:34 PM
Blogger മിന്നാമിനുങ്ങ് said...
ആസ്വദിച്ചു കേട്ടു.
ഹൃദ്യം..മനോഹരം.
വൈലോപ്പിള്ളിയുടെ വിഷുക്കണിയുടെ വരികള്‍ക്ക് ജ്യോതിയുടെ ശബ്ദം ജീവന്‍ നല്‍കിയത് ഈ വിഷുദിനത്തില്‍ തന്നെ കേള്‍ക്കാനായതില്‍ സന്തോഷം.
April 14, 2009 2:18 AM
Blogger sreenadhan said...
മനോഹരമായി ആലപിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.
April 15, 2009 4:21 PM
Blogger Sureshkumar Punjhayil said...
Manoharam Chechy... Ashamsakal...!!!
September 20, 2009 10:52 AM
"വള്ളത്തോള്‍ നാരായണമേനോന്‍ - മഗ്ദലനമറിയം"
ReplyDelete4 Comments - Show Original Post Collapse comments
Blogger പള്ളിക്കുളം.. said...
അയ്യോടാ..
“അന്യാദൃശാമോദ തൈലാഭിഷേക....“
ശേഷം കേൾക്കാന്മേലാലോ സഹോദരീ..
ഒന്നു നോക്കൂ.. ചിലപ്പൊ പ്രശ്നം ഇവിടുത്തെയാകാം.
- ഒരു കാവ്യം സുഗേയം ഫാൻ.
September 18, 2009 9:05 AM
Blogger Jyothibai Pariyadath said...
ഉണ്ടല്ലോ. ഒന്നു റീലോഡ് ചെയ്തു നോക്കു
September 18, 2009 9:08 AM
Blogger പള്ളിക്കുളം.. said...
ഇപ്പൊ ഓക്കെ..
നന്നായിരിക്കുന്നു ആലാപനം.
ഇതിന്റെ വരികൾ കൂടി ചേർക്കാമായിരുന്നു.
September 19, 2009 6:05 AM
Blogger Sureshkumar Punjhayil said...
Nannayi Chechy...!!!
September 20, 2009 10:51 AM
"ആര്‍ രാമചന്ദ്രന്‍ -പ്രലോഭനം"
ReplyDelete2 Comments - Show Original Post Collapse comments
Blogger ബാലചന്ദ്രൻ ചുള്ളിക്കാട് said...
ഭാവം നിറഞ്ഞുനിൽക്കുന്ന ആലാപനം.
September 27, 2009 9:26 AM
Blogger kilithattu said...
njangaLkkishttapettu.enturasamayittanu chechi padiyirikkunnathu.
November 28, 2009 9:48 PM
"സുഗതകുമാരി- ഗജേന്ദ്രമോക്ഷം"
ReplyDelete6 Comments - Show Original Post Collapse comments
Blogger വികടശിരോമണി said...
ഈ ആലാപനത്തിനു നന്ദി പറയാതെ പോകാനാവുന്നില്ല.
ശരിക്കും,മനോഹരമായിരിക്കുന്നു.
August 18, 2009 11:03 PM
Blogger മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം said...
മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ പ്രണാമം........
മൂന്ന് കൂട്ടം പായസം കൂട്ടിയുണ്ട സുഖം ...... പറഞ്ഞറിയിക്കാതെ തരമില്ല.....
വിദ്യാലയങ്ങള്‍ക്ക് ഇതോരു റിസോഴ്സ് ബ്ലോഗാവും ... തീര്‍ച്ച....
എല്ലാവിധ ഭാവുകങ്ങളും നേരുന്നു......
ഒപ്പം www.ghsmanjoor.blogspot.com ലേക്ക് സ്വാഗതം.....
August 21, 2009 8:03 AM
Blogger മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം said...
6-)ം ക്ലാസിലെ യാത്രാമംഗളം കൂടി ഒന്നു പാടാമോ...?
August 21, 2009 8:08 AM
Blogger Jyothibai Pariyadath said...
സന്തോഷം. അടുത്ത കവിത യാത്രാമംഗളം തന്നെ.
August 21, 2009 8:13 AM
Blogger sreenadhan said...
വളരെ നന്നായിചൊല്ലിയിട്ടുണ്ട്.അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരുന്നതില്‍ ജ്യോതിക്ക് അഭിമാനിക്കാം.
August 21, 2009 5:08 PM
Blogger Sureshkumar Punjhayil said...
Manoharam.. As usual... Best wishes...!!!
September 2, 2009 10:42 AM
ഈ ശ്രമങ്ങൾക്ക് വളരെ നന്ദി. ഇതങ്ങനെ തുടർന്നു കൊണ്ടിരിക്കട്ടെ എന്നാശംസിക്കുന്നു. കൂടെ ഒരഭ്യർത്ഥനയും. നമ്മുടെ പ്രിയപ്പെട്ട മലയാളത്തിലെ പ്രശസ്തമായ വൃത്തങ്ങളോരോന്നും എങ്ങനെ ആലപിക്കുമെന്ന് ഉദാഹരണ സഹിതം പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു. ആ പഴയ ശൈലിയിൽ തന്നെ പാടിത്തന്നാൽ ഞങ്ങളെപ്പോലെയുള്ള ചെറിയ കവികൾക്ക് കവിതകളെഴുതാൻ അതു വളരെ ഉപകരിക്കുമായിരുന്നു. വളയത്തിലൂടെ ചാടിപ്പഠിച്ചാലേ വളയമില്ലാതെയും ചാടാൻ കഴിയൂ എന്ന് ഓ.എൻ.വി. സാർ പറഞ്ഞത് ഓർത്തു പോകുന്നു.
ReplyDeletelinuxil kelkkan kazhiyathath,enthukond?
ReplyDeleteFlash player work cheyyaththathu kondavanam.
Deletemadam, valare ishttamayi parayan vakkukal illa athimanoharam aaya blog pranamam
ReplyDeleteTHanks Dr Khan
Deleteനന്ദി പറയണമോ, അനുഗ്രഹിക്കണമോ (അനുഗ്രഹിക്കാന്‍ ഞാനാര്?) അസൂയപ്പെടണമോ എന്നറിയില്ല. ജയദേവന്‍
ReplyDeletevery nice
ReplyDeleteThanks vijayan
Delete
ReplyDeleteവളരെ നന്നായി.ഇതങ്ങനെ തുടർന്നു കൊണ്ടിരിക്കട്ടെ എന്നാശംസിക്കുന്നു.
THanks Anitha Sreejith
Deleteall of them are nice wish you a good and comfortable feature
ReplyDeleteThanks
Deleteമകനേ എന്റെ സ്നേഹമുളള മകനേ...
ReplyDeleteഏത് കുരുടന്‍ ദൈവത്തിന് വേണ്ടിയാണ് നീ ബലിയായത്...
പരദേവതയുടെ കാവില്‍ ഞാന്‍ പാട്ടും കുരുതിയും കഴിച്ചല്ലോ
മകനേ എന്റെ കരുണയുളള മകനേ...
ഏത് മാന്ത്രിക വൃക്ഷം കായ്ക്കുവാനാണ്
നീ നിന്റെ ചോര കൊണ്ട് ഭൂമി നനച്ചത്...?
(ഇങ്ങനെ തുടങ്ങുന്ന സച്ചിദാനന്ദന്റെ കവിതയുടെ പേര്, ഏത് സമാഹാരത്തിലുളളതാണ് എന്ന് കണ്ടുപിടിയ്ക്കാന്‍ സഹായിയ്ക്കാമോ? സച്ചിദാനന്ദന്റെ കവിതാ സമാഹാരം മുഴുവന്‍ പരതിയെങ്കിലും കിട്ടിയില്ല. ടീച്ചര് സഹായിക്കുമോ?
Delete' ഒഴിഞ്ഞ മുറി 'എന്ന കവിതയിലെ മൂന്നാമത്തെയോ നാലാമത്തെയോ ഖണ്ഡം ആയി ഈ കവിത അമ്മ എന്ന പേരിൽ കൊടുത്തിട്ടുണ്ട് എന്നോർക്കുന്നു . സമാഹാരം ഏതെന്ന് ഓർക്കുന്നില്ല
ഒഴിഞ്ഞ മുറി എന്ന കവിതയിലെ ഒരു ഖണ്ഡം ആണ് ഇത്. സമാഹൃതകവിതകളിലെ "പുറം' (ഡീസി)എന്ന ഭാഗത്തില്‍ ഉണ്ട്
Deleteഒഴിഞ്ഞ മുറി എന്ന കവിതയിലെ ഒരു ഖണ്ഡം ആണ് ഇത്. സമാഹൃതകവിതകളിലെ "പുറം' (ഡീസി)എന്ന ഭാഗത്തില്‍ ഉണ്ട്
Deleteചില കവിതകള്‍ കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ.
ReplyDeleteEthellam kavithakalanu?
DeleteEthellam kavithakalanu?
Deleteഗജേന്ദ്രമോക്ഷം,പഥികന്‍റെ പാട്ട്,ഗാന്ധിയും കവിതയും, മേഘരൂപന്‍,വെണ്ണക്കല്ലിന്റെ കഥ,ഓര്‍മയുടെ മാധുര്യം. ഇവ കേള്‍ക്കാന്‍ കഴിയുന്നില്ല.
ReplyDelete