അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Monday, April 12, 2010

വിഷുആശംസകൾ !!- കൈനേട്ടം- ജി. ശങ്കരക്കുറുപ്പ്




(കവിത വായിക്കാം)
ജി. ശങ്കരക്കുറുപ്പ്(1901- 1978)
എറണാകുളം ജില്ലയിലെ കാലടിയില്‍ ജനനം. അച്ഛമമ്മമാര്‍ നെല്ലിക്കാപ്പുള്ളി ശങ്കരവാര്യരും വടക്കിനിവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയും. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും സ്കൂള്‍ വിദ്യാഭ്യാസം. പണ്ഡിത, മലയാള വിദ്വാന്‍ പരീക്ഷകള്‍ ജയിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിലും ത്രിശ്ശൂര്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായി ജോലിനോക്കി. രാജ്യസഭാംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യ പരിഷത്ത്‌ എന്നിവയുടെ പ്രസിഡണ്റ്റ്‌ ആയിരുന്നു

പുരസ്കാരങ്ങള്‍
ജ്ഞാനപീഠം( 1966)
സോവിയറ്റ്‌ ലാന്‍ഡ്‌ അവാര്‍ഡ്‌(1967)
ഓടക്കുഴല്‍ പുരസ്കാരം അദ്ദേഹം ഏര്‍പ്പെടൂത്തിയതാണ്‌.

പ്രധാന കൃതികള്‍:
സാഹിത്യകൌതുകം(നാലുഭാഗം)
ഓടക്കുഴല്‍, സൂര്യകാന്തി, പൂജാപുഷ്പം, പാഥേയം,
സന്ധ്യ, മുത്തും ചിപ്പിയും, ഓലപ്പീപ്പി, മേഘച്ഛായ(വിവര്‍ത്തനം)

Tuesday, April 6, 2010

പൂതപ്പാട്ട്- ഇടശ്ശേരി ഗോവിന്ദന്‍ നായര്‍




(കവിത വായിക്കാം)

1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത്‌ ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ് മാതാവ് കുഞ്ഞുകുട്ടിയമ്മ .കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929 ല്‍ കോഴിക്കോടും പിന്നീട്‌ പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു. . സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി .
മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച അദ്ദേഹം പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു. സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലും സജീവമായിത്തന്നെ ഇടപെട്ടിരുന്ന എഴുത്തുകാരനായിരുന്നു . ഗാന്ധിസത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ ചെറിയ പങ്കുവഹിക്കുകയും ചെയ്തു സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.
കേരള സാഹിത്യ അക്കാദമി ,സംഗീത നാടക അക്കാദമി ,സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു

1974 ഒക്ടോബര്‍ 16-നു
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ദിവംഗതനായി.

പ്രധാന കൃതികള്‍ :
കവിതകള്‍
:
പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്‌, പൂതപ്പാട്ട്‌, കറുത്ത ചെട്ടിച്ചികള്‍ , ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ , ഒരു പിടി നെല്ലിക്ക , അന്തിത്തിരി, അമ്പാടിയിലേക്ക് വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പില്‍ , ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ,അളകാവലി, ലഘുഗാനങ്ങള്‍ ,തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ ,കുങ്കുമ പ്രഭാതം

നാടകം
കൂട്ടുകൃഷി, കളിയും ചിരിയും , എണ്ണിച്ചുട്ട അപ്പം,തൊടിയില്‍ പടരാത്ത മുല്ല, നൂലാമാല ,ചാലിയത്തി
പുരസ്കാരങ്ങള്‍ :
കറുത്ത ചെട്ടിച്ചികള്‍ക്ക് ഉത്തമ കവിതാഗ്രന്ഥത്തിനുള്ള മദ്രാസ്‌ ഗവണ്മെന്റിന്റെ അവാര്‍ഡു ലഭിച്ചു. കാവിലെ പാട്ട്‌ എന്ന ഗ്രന്ഥത്തിന്‌ 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന്‌ 1971 ല്‍ കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ്‌ ലഭിച്ചു. അന്തിത്തിരി'ക്ക്‌ 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന്‍ പ്രൈസ് ലഭിച്ചു

Saturday, March 20, 2010

പണ്ടത്തെ മേശ്ശാന്തി- അക്കിത്തം അച്യുതൻ നമ്പൂതിരി

 
(കവിത വായിക്കാം)
' പൊള്ളോ പൊരുളൊ പറഞ്ഞു ഞാനെന്നൊരു
ഭള്ളെനിക്കിപ്പൊഴുമില്ലൊരു ലേശവും
കാണായതപ്പടി കണ്ണുനീരെങ്കിലും
ഞാനുയിർക്കൊള്ളുന്നു വിശ്വാസശക്തിയാൽ' '


ശതാഭിഷിക്തനാവുന്ന മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്‌ കാവ്യം സുഗേയത്തിന്റെ പ്രണാമം.



അക്കിത്തം അച്യുതൻ നമ്പൂതിരി


1926 മാർച്ചിൽ പാലക്കാട്ജില്ലയിലെ കുമരനെല്ലൂർ അക്കിത്തത്ത്‌ മനയ്ക്കൽ ജനനം. മാതാപിതാക്കൾ അക്കിത്തം വാസുദേവൻ നമ്പൂതിരി,ചേകൂർ പാർവതി അന്തർജ്ജനം.ഇന്റർമീഡിയറ്റ്‌ വിദ്യാഭ്യാസത്തിനു ശേഷം ആകാശവാണിയിൽ(കോഴിക്കോട്‌) സ്ക്രിപ്റ്റ്‌ റൈറ്റർ, എഡിറ്റർ (തൃശ്ശൂർ)പൊന്നാനി കേന്ദ്രകലാസമിതി സെക്രട്ടറി, അദ്ധ്യക്ഷൻ നമ്പൂതിരിയോഗക്ഷേമസഭാപ്രവർത്തകൻ, ഉണ്ണിനമ്പൂതിരി മാസിക യുടെ പബ്ലിഷർ, യോഗക്ഷേമം,മംഗളോദയം ന്നിവയുടെ പത്രാധിപർ തുടങ്ങി വിവിധ സാഹിത്യ മേഖലകളിലെ സജീവപ്രവർത്തനം.

കൃതികൾ:

അരങ്ങേറ്റം, മധുവിധുവിനുശേഷം, പഞ്ചവർണ്ണക്കിളീ, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, മനസ്സാക്ഷിയുടെ പൂക്കൾ-, ബലിദർശനം,നിമിഷക്ഷേത്രം, ഉപനയനം, ശ്രീമദ്ഭാഗവതവിവർത്തനം തുടങ്ങി നാലു വിവർത്തനങ്ങൾ, ഈ ഏട്ടത്തി നൊണേ പറയൂ (നാടകം),വിവിധ ഗദ്യലേഖനങ്ങള്‍, സമാവർത്തനം ,പൊന്നാനിക്കളരി, ശ്രൗതപാരമ്പര്യം(ഉപന്യാസം‌) )

പുരസ്കാരങ്ങൾ:

കേന്ദ്ര കേരളസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻപുരസ്കാരം