കവിതേ.!
-
തള്ളുന്നു ചിലർ
തല്ലു കൊടുപ്പോർ
വാങ്ങി മടിക്കുത്തിൽ
സൂക്ഷിപ്പോർ
പള്ളു പറഞ്ഞു നടപ്പവർ
വെറുതെ തുള്ളിപ്പിച്ചും
തുള്ളിയുമങ്ങനെ
ചെണ്ടക്കാരും ശണ്ഠക്കാരും...
2 months ago
ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ തിരുവനന്തപുരം കൊല്ലൂർ
എന്ന ഗ്രാമത്തിൽ 1853 ഓഗസ്റ്റ് 25നാണ് ജനിച്ചു .അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്ങേമ്മപ്പിള്ള. അയ്യപ്പൻ
എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ്
കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമികൾ. ഹിന്ദുമതത്തിലെ
ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്.
വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക
വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം
ചർച്ചചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു.
മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ
സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.