അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, December 21, 2008

സച്ചിദാനന്ദന്റെ 'അക്ക മൊഴിയുന്നു'

>

(കവിത വായിക്കാം) (കവിത കേൾക്കാം )


കെ സച്ചിദാനന്ദൻ

ആധുനിക മലയാളകവിതാരംഗത്തെ ശ്രദ്ധേയനായ കവിയാണ്‌
ഡോ: കെ . സച്ചിദാനന്ദൻ 1946 മെയ്‌ 28 നു ത്രിശ്ശൂർ ജില്ലയിലെ പുല്ലൂറ്റിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളെജിൽ നിന്നും ഇംഗ്ളീഷ്‌ എം എ ബിരുദം .ഘടനാവാദാനന്തര സൗന്ദര്യ മീമാംസയിൽ ഡോക്ടർ ബിരുദം. ഇരുപത്തഞ്ചു വർഷത്തെ കോളേജ്‌ അദ്ധ്യാപനത്തിനു ശേഷം കേന്ദ്ര സാഹിത്യ അക്കാദമിയുടേ `ഇന്ത്യൻ ലിറ്ററേച്ചർ` ദ്വൈമാസികയുടെ ഗസ്റ്റ്‌ എഡിറ്ററായി(2008-).പിന്നീട്‌ അക്കാദമി സെക്രട്ടറി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ടു നാല്പത്തഞ്ചോളം പദവികൾ വഹിച്ചിട്ടുണ്ട്‌. എഴുത്തുകാരനെന്ന നിലയിൽ സോവിയറ്റ്‌ യൂണിയൻ,. യുഗോസ്ളാവിയ,ചൈന, അമേരിക്ക, നെതർലൻഡ്സ്‌, ഫ്രാൻസ്‌, സ്വീഡൻ എന്നിടങ്ങളില്‍ തുടങ്ങി തൊണ്ണൂറോളം ദേശീയ അന്തർദ്ദേശീയ സെമിനാറുകളിൽ സംഘാടകനായും ഭാരതത്തിന്റെ പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്‌
ആസ്വാദനത്തിന്റെ പുതിയമേഖലകളിലേയ്ക്ക്‌ കവിതാ വായനക്കാരെ എത്തിച്ച അദ്ദേഹം എഴുതിയ കവിതകളോളം തന്നെ ,ചരിത്രപരവും ലാവണ്യപരവുമായ മൂല്യമുള്ളവയാണ്‌ കവിതാവിവർത്തനങ്ങളും. എല്ലാ പ്രധാന ഭാരതീയഭാഷകളിലേയ്ക്കും കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ജ്വാല ,ഉത്തരം എന്നീ മാസികകളുടേ എഡിറ്ററായിരുന്നു. ഇംഗ്ളീഷ്‌ ,ഹിന്ദി, മലയാളം ഭാഷകളിലായി പത്തോളം പുസ്തകങ്ങൾ എഡിറ്റുചെയ്തിട്ടുണ്ട്‌.

പ്രധാന കൃതികൾ: അഞ്ചു സൂര്യൻ ,എഴുത്തച്ഛനെഴുതുമ്പോൾ, പീഡനകാലം, വേനൽമഴ , സോക്രട്ടീസും കോഴിയും, ഇവനെക്കൂടി,വീടുമാറ്റം,കയറ്റം,കവിബുദ്ധൻ, ദേശാടനം, മലയാളം, അപൂർണ്ണം, സംഭാഷണത്തിന്‌ ഒരു ശ്രമം, തിരഞ്ഞെടുത്തകവിതകൾ

പുരസ്കാരങ്ങളും ബഹുമതികളും : കവിതയ്ക്കും നാടകത്തിനുമുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾ മദ്ധ്യപ്രദേശ്‌ ഭാരത്‌ ഭവന്റെ ശ്രീകാന്ത്‌ വർമ്മ ഫെല്ലോഷിപ്പ്‌, ഉള്ളൂർപുരസ്കാരം, പി.കുഞ്ഞിരാമൻനായർ പുരസ്കാരം, ഭാരത സർക്കാർ സാംസ്കാരിക വകുപ്പിന്റെ സീനിയർഫെല്ലോഷിപ്പ്‌ തുടങ്ങി 2009 ലെ പത്മപ്രഭാ പുരസ്കാരമടക്കം മുപ്പതോളം അവാര്‍ഡുകള്‍

(പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ )
നന്ദി .സച്ചിദാനന്ദൻ മാഷിന്‌.

(photo courtesy google)
ടെക്സ്റ്റ്‌:NBS ന്റെ കവിതയുടെ നൂറ്റാണ്ട്

12 comments:

  1. സച്ചിദാനന്ദന്‍ മാഷിന്റെ കവിതയോട് നീതി പുലര്‍ത്തിയിരിക്കുന്ന പാ‍രായണം.നല്ല സംരഭം.

    ReplyDelete
  2. 4 Comments - Show Original Post Collapse comments

    Anonymous Anonymous said...

    Try this

    In poet's voice...

    http://www.loc.gov/acq/ovop/delhi/salrp/ksatchidanandan.html

    Dont miss chullikaadu and Vairamuthu in same site...

    Sunil
    Gurgaon

    November 30, 2008 5:21 PM
    Delete
    Blogger ജ്യോതീബായ്‌ പരിയാടത്ത്‌ said...

    Thanks sunil. kekkunnu kavithakal.

    November 30, 2008 10:06 PM
    Delete
    Blogger മുസാഫിര്‍ said...

    നന്നായിരിക്കുന്നു.തുടക്കത്തില്‍ ശബ്ദം കുറഞ്ഞു പോയ ഒരു തോന്നലൊഴിച്ചാല്‍.

    December 4, 2008 2:59 AM
    Delete
    Blogger gigi said...

    ജ്യോതിസ്
    അക്കമഹാദേവീ.. 10-ം നൂററാണ്ടില്‍ കര്‍ണാടകത്തില്‍ ജീവിച്ച ഭക്തകവിയത്രി.
    ‘മല്ലികാര്‍ജുനനില്‍’ സര്‍വം സമര്‍പ്പിച്ച്, അക്ഷരാര്ത്തില്‍ തന്നെ ‘കൈലാസത്തിലെ പുലര്‍കാലം’ ഉടയാടയാക്കിയ മഹാദേവി.

    അക്ക ശിവനെ ആവഹിച്ച്തുപോലെ, അനുഗ്രഹീത കവി സച്ചിതാനദന് മഹാദേവിയെ ‘അക്കമൊഴിയുന്നു’ എന്ന കവിതയില് ‍കുടിയിരുത്തി.
    ഇവിടെ.. ഈ ആലാപനം ശ്രവിച്ചപ്പൊള്‍ മഹാദേവി വീണ്ടും പുനര്‍ജനിച്ചതുപോലെ..
    ‘ചെമ്പക ചെറുമൊട്ടില് ‍മണമുറങ്ങും പോലെ’..
    Best Regards
    gigi

    December 12, 2008 5:44 AM
    Delete

    ReplyDelete
  3. നന്ദി .അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും.

    ReplyDelete
  4. എത്ര മനോഹരമായ കവിത ! അത്രമേല്‍ മനോഹരമായി ആലാപനം. ആശംസകള്‍ .

    ReplyDelete
  5. താങ്ക്സ് ജ്യോതി

    ReplyDelete
  6. Athimanoharam
    Kavithayile theekshnatha muzuvan aalaapantthil anubhavappedunnu

    Aashamsakal

    ReplyDelete
  7. ആലാപനം പഞ്ചാരക്കുന്നില്‍ തേന്മഴ പെയ്തപോലെ.മനോഹരം.

    ReplyDelete
  8. Chechi Nannayirikkunnuuu............... :)

    ReplyDelete