അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Tuesday, April 6, 2010

പൂതപ്പാട്ട്- ഇടശ്ശേരി ഗോവിന്ദന്‍ നായര്‍




(കവിത വായിക്കാം)

1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത്‌ ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ് മാതാവ് കുഞ്ഞുകുട്ടിയമ്മ .കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929 ല്‍ കോഴിക്കോടും പിന്നീട്‌ പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു. . സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി .
മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച അദ്ദേഹം പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു. സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലും സജീവമായിത്തന്നെ ഇടപെട്ടിരുന്ന എഴുത്തുകാരനായിരുന്നു . ഗാന്ധിസത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ ചെറിയ പങ്കുവഹിക്കുകയും ചെയ്തു സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.
കേരള സാഹിത്യ അക്കാദമി ,സംഗീത നാടക അക്കാദമി ,സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു

1974 ഒക്ടോബര്‍ 16-നു
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ദിവംഗതനായി.

പ്രധാന കൃതികള്‍ :
കവിതകള്‍
:
പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്‌, പൂതപ്പാട്ട്‌, കറുത്ത ചെട്ടിച്ചികള്‍ , ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ , ഒരു പിടി നെല്ലിക്ക , അന്തിത്തിരി, അമ്പാടിയിലേക്ക് വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പില്‍ , ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ,അളകാവലി, ലഘുഗാനങ്ങള്‍ ,തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ ,കുങ്കുമ പ്രഭാതം

നാടകം
കൂട്ടുകൃഷി, കളിയും ചിരിയും , എണ്ണിച്ചുട്ട അപ്പം,തൊടിയില്‍ പടരാത്ത മുല്ല, നൂലാമാല ,ചാലിയത്തി
പുരസ്കാരങ്ങള്‍ :
കറുത്ത ചെട്ടിച്ചികള്‍ക്ക് ഉത്തമ കവിതാഗ്രന്ഥത്തിനുള്ള മദ്രാസ്‌ ഗവണ്മെന്റിന്റെ അവാര്‍ഡു ലഭിച്ചു. കാവിലെ പാട്ട്‌ എന്ന ഗ്രന്ഥത്തിന്‌ 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന്‌ 1971 ല്‍ കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ്‌ ലഭിച്ചു. അന്തിത്തിരി'ക്ക്‌ 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന്‍ പ്രൈസ് ലഭിച്ചു

50 comments:

  1. ആലാപനം വളരെ നന്നായി. പക്ഷേ കവിതക്കു അതിണ്റ്റെ ഭാവം കിട്ടിയോന്നു സംശയം. (ഒരു പക്ഷേ ജ്യോതിയില്‍ നിന്നുള്ള ഞങ്ങളുടെ എക്സ്പെറ്റേഷന്‍ കൂടിയതുകൊണ്ടുമാവാം). കവിതയുടെ തുടക്കത്തിലെ "കേട്ടിട്ടില്ലേ" കേട്ടാല്‍ തോന്നണം പൂതത്തിണ്റ്റെ ആ പഴം കഥ ഒന്നുകൂടെ കേള്‍ക്കാന്‍.

    ReplyDelete
  2. ആലാപനം നന്നായിട്ടുണ്ട്. എങ്കിലും പണ്ടൊക്കെ പരിഷത്ത് ക്യാമ്പുകളില്‍ ചേട്ടന്‍മാര്‍ പാടികേട്ടിരുന്ന പഴയ ഈണത്തോടും രീതീകളോടും തന്നെ ഇന്നും പ്രിയം.
    കഥാകൃത്ത് ഇ.ഹരികുമാര്‍,ഇടശ്ശേരിയുടെ മകനല്ലെ?

    ReplyDelete
  3. ഹൃദയപരം....
    ശബ്ദം പഴയതില്‍ നിന്നും വളരെ നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  4. ഒരു ക്ളാസിക്കിന്റെ മനോഹരമായ ആലാപനം. അഭിനന്ദനം. ചൊല്ലിയ ശൈലിയോട് പക്ഷെ വിയോജിപ്പുണ്ട്, കവിതയുടെ ഭാവം നഷ്ടപ്പെടുത്തുന്ന സംഗീതം ഒഴിവാക്കണം. ദ്രുതമാകണ്ടിടത്ത് ചിലപ്പോള്‍ ഇഴഞ്ഞു. പിന്നെ, പൂത പാട്ടിന്റെ വളരെ പ്രചാരമുള്ള പരിഷത്ത് ആലാപന ശൈലി സംഗീതത്തിന്റെ ഓവര്‍ ഡോസില്‍ അതിന്റെ നൈസര്‍ഗിഗ താളത്തെയും ഈണത്തെയും നശിപ്പിച്ചു എന്നാണ് തോന്നിയിട്ടുള്ളത് . ശരിയായ ശൈലി ഒരു പഴയ സിനിമയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ചൊല്ലിയതാണ് .

    ReplyDelete
  5. ജിതേന്ദ്രകുമാർ ,സോന, പാവപ്പെട്ടവൻ, ആർദ്ര ആസാദ്‌, ശ്രീനാഥ്‌ അഭിപ്രയങ്ങൾക്ക്‌ നന്ദി. കവിത ആസ്വദിക്കാൻ തുടങ്ങിയ കാലം മുതൽ ചൊല്ലിയും കേട്ടും ശീലിച്ച 'പൂതപ്പാട്ട്‌' കാവ്യം സുഗേയത്തിനു വേണ്ടി ചൊല്ലാനെടുക്കാൻ സത്യത്തിൽ ഭയമായിരുന്നു. ഇക്കവിതയുടെ ഈണങ്ങളിൽ ചിലതൊക്കെ അത്രയും പാടിപ്പതിഞ്ഞുപോയവയാണ്‌. മനസ്സിൽ അവയൊക്കെ ബാക്കിനിൽക്കേ എങ്ങനെ ചൊല്ലിഫലിപ്പിക്കും എന്നതായിരുന്നു ഭയം. തീരെ പ്രതീക്ഷിക്കാതെ അതു തന്നെ ചൊല്ലാനുള്ള അവസരം വന്നപ്പോൾ അതൊരു നിമിത്തമെന്നെടുത്ത്‌ ചൊല്ലുകയായിരുന്നു. പ്രതീക്ഷയ്ക്കൊത്ത്‌ നന്നായില്ല എന്ന തോന്നൽ ഉണ്ട്‌. ശബ്ദത്തിന്റെ പരിമിതികൾ താളത്തേയും ഭാവത്തേയും ശ്രുതിയേയുമൊക്കെ ഒന്നുചേർത്തുള്ള ആലാപനത്തെ ബാധിക്കുന്നുണ്ട്‌ എന്നത്‌ വാസ്തവം. എന്റായാലും മ‍റ്റൊരീണത്തിൽ ഭാവം ചോർന്നുപോകാതെ 'പൂതപ്പാട്ട്‌' ചൊല്ലണമെന്നു ആഗ്രഹമുണ്ട്‌. പ്രതീക്ഷയും. തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. എനിക്കിഷ്ടമായി. ആലാപനത്തിന്റെ വിശുദ്ധിയെ ആദരിക്കുന്നു. നന്ദി ജ്യോതി

      Delete
  6. അതോണ്ടാണല്ലോ ഈ ചെത്തിപ്പൂവൊക്കെ ഇങ്ങനെ ചോന്നിരിക്കണേ /

    ഒരീസം ഇത് ഒരീടത്ത് വച്ച് ഞാന്‍ കുറെ കുഞ്ഞുങ്ങള്‍ക്ക് ചൊല്ലി കൊടുത്തു. അറിഞ്ഞിട്ടൊന്നുമ്മല്ല.

    ആത്മാവില്‍ കിടന്നങ്ങനെ പിടക്കാ / ദാ ഇപ്പോഴും ചോദിച്ചോളൂ / ചെടിക്കാത്ത ഒരു മലയാളം വരി / അതോണ്ടാണല്ലോ ഈ ചെത്തിപ്പൂവൊക്കെ ഇങ്ങനെ ചോന്നിരിക്കണേ / ഞാന്‍ ഇത് കോപ്പി ചെയ്യും.

    അന്ന് കൂട്ടുകാരീം കൂടെ ഉണ്ടാര്‍ന്നു. പൂതപ്പാട്ടും മാമ്പഴവുമാണ് എന്റെ കവിതകള്‍

    അമ്മ
    അമ്മ
    അമ്മ

    അമ്മ എന്നെ കണ്ടിട്ടില്ല

    ReplyDelete
  7. കുഞ്ഞിനെ കാണാതെ കാണാൻ കഴിയുന്ന ഒരാളേ ഉള്ളൂ വിൽസൻ . അത്‌ അമ്മയാണ്‌. 'അമ്മ എന്നെ കണ്ടിട്ടില്ല ' അതും ശരി , അതു പറയാൻ ഉള്ളിലൊരു കുഞ്ഞും വേണമല്ലോ. സന്തോഷം

    ReplyDelete
  8. വളരെ നന്നായി..

    ReplyDelete
  9. ആലാപനത്തിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്‌ . പിന്നെ പൂങ്കുലയ്ക്കുപകരം പൂങ്കല എന്നും (രണ്ടുപക്ഷം ഉണ്ടെങ്കിലും പൂങ്കലയെന്നാണ്‌ കവി ഉപയോഗിച്ച വാക്കെന്ന ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ചു കൊണ്ട്‌).

    ആര്‍ദ്ര ആസാദ് കഥാകൃത്ത് ഇ.ഹരികുമാര് ‍,ഇടശ്ശേരിയുടെ മകനാണ്‌

    ReplyDelete
  10. വീണ്ടും കേട്ടു. കൂടുതല്‍ ചൊടിയും ഭാവവും വന്നിട്ടുണ്ട്. നിരന്തരം നന്നാക്കാനുള്ള ഈ വാശി നിലനില്ക്കട്ടെ. ആശംസകള്‍ !

    ReplyDelete
  11. ഈ ബ്ലോഗ് ഇന്നാണ് ശ്രദ്ധയില്‍ പെട്ടത്.കൊള്ളാം....
    ഇതിന്റെ പിന്നിലുള്ള അധ്വാനം പ്രശംസനീയം തന്നെ...
    അഭിനന്ദനങ്ങള്‍....

    ReplyDelete
  12. parayanam ennundadhikavum parayan vakkukal kai ethum dhoorathalla athinal priya കാവ്യം സുഗേയം ente ashamsakal

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. പലതും കേള്‍ക്കുമ്പോള്‍ പഴയകാലം വേദനയായി മനസ്സിലേക്കുവരുന്നു

    ReplyDelete
  15. ആലാപനം‌ വളരെ നന്നായി ................മനോഹരം .നന്ദി ഒരുപാട്



    ReplyDelete
  16. Ketuu, Valare Nammayitundu... Thanks .. Aasamsakal

    ReplyDelete
  17. few mistakes in text and aalapanam.
    1.thazhukiyurangidumatharunarude 'karuthiyilaval' notti nunachirakkum.
    2.poothamoromana'pemmakidav'
    by premachandranb@gmail.com

    ReplyDelete
    Replies
    1. Thanks Nair Premachandran. it is the printing mistake . I use the scanned text of the printed version or net version. which I recited is correct.

      Delete
  18. വളരെ നന്നായി .....

    ReplyDelete
  19. gruhaathurathayunarthunna ormakal sammaanichathinu nandi

    ReplyDelete
  20. Aalapanam nannayittundu. Nhan oru kavithaswadakanum kavitha chollunnavanu aanu. Aksharasudhiyode padam murichu athinte vikaram ulkondu sangeethalmakanayi chollan nhan ishtappetunnu. e.g., Sugathakumariyude Rathrimazha enna kavitha Kaavalam Sreekumar chollunnathupole. Oru idakkayenkilum thankalude kavithalapanathil nhan pratheekshichu. Kavitha sangeethalmakamayi chollumbol athu manassil pathiyum. Nhan oru sangeetha premiyanu. Malayalasahithyam valare adhikam ishtapeetunna aalanu.Ishta kavi Sugathakumari, ONV, G.Sankarakurup, Kumaranasan etc.E dayka upayogichu thalathmakamayi thankal kavithalapanam natathiyal manoharamayirikkumennu thonnunnu. ....Ente hridayam niranha aasamsakal. Neril kaanan aagrahamundu. Sasneham...Kuttikrishnan, Pondicherry.

    ReplyDelete
  21. Nannayittundu. Sangeethathinte oru kuravundu. Edayka upayogichu thalalmakamayi cholliyal athi manoharamayirikkum.

    ReplyDelete
    Replies
    1. നന്ദി ശ്രീ കുട്ടികൃഷ്ണന്‍ .കവിത കവിതയായി ചൊല്ലാനാണ് താല്പര്യം. സംഗീതാത്മകത കവിതയെ വികലമാക്കാത്തിടത്തോളം കൊള്ളാം എന്നും വിശ്വസിയ്ക്കുന്നു. ശ്രുതി പോവാതിരിയ്ക്കാന്‍ പരമാവധി ഒരു തംബുരു നാദമാവാം എന്നും.

      Delete
  22. You took me to my childhood. It is a long time about 70 years. Thanks Jyothi for giving me so much happiness.

    ReplyDelete
  23. വി കെ ശശിധരന്റെ ആലാപനത്തിനാണ് ഇതിനേക്കാള് ശക്തിയുള്ളതെന്ന് അഭിപ്രായം.
    അതിനര്ത്ഥം, ഈ ആലാപനം മോശമായെന്നല്ല.
    നന്ദി. ഇങ്ങനെയൊരവതരണത്തിന്.

    ReplyDelete
  24. പറഞ്ഞറിയിയ്ക്കാന്‍ പറ്റാത്തത്ര മനോഹരം.ഞാനിതു ഇടയ്ക്കിടയ്ക്ക് കേള്‍ക്കും.

    ReplyDelete
  25. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇത്രയും മനോഹരമായി വര്‍ണ്ണിച്ച കവിത വേറെയുണ്ടോ? ആലാപനംഅത്ര നന്നായി എന്ന് തോന്നുന്നില്ല

    ReplyDelete
  26. When a school student in the fifties I loved a poem by Edasseri "Aayiram Kaal Mandapam". Yearning to hear it. kunjethy@gmail.com
    (Prof. George Menachery)

    ReplyDelete