അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label M N Paloor. Show all posts
Showing posts with label M N Paloor. Show all posts

Friday, March 15, 2019

എം എൻ പാലൂർ-തീർത്ഥയാത്ര



എം എൻ പാലൂർ (22 ജൂൺ 1932 - 09 ഒക്ടോബർ 2018)


മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് എം.എൻ. പാലൂർ  ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദർശന ദീപ്തി കൊണ്ടും മലയാളകവിതയിൽ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതയെന്നും ആകർഷകമായ നർമ്മ ബോധത്തിന്റെ മിന്നൽ ചിരി ഇദ്ദേഹത്തിന്റെ ചില കവിതകളിൽ കാണാം എന്നും ലീലാവതി ടീച്ചർ അഭിപ്രായപ്പെടുന്നു.
.അച്ഛൻ  പാലൂർ മാധവൻ നമ്പൂതിരി  .  'അമ്മ ശ്രീദേവി അന്തർജ്ജനം എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്ത് ജനനം. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല പാരമ്പര്യവിദ്യാഭ്യാസത്തോടൊപ്പം ചെറുപ്രായത്തിൽ തന്നെ വേദം പഠിച്ചു , . പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ  13 വയസ്സിൽ കഥകളി അഭ്യസനം  തുടങ്ങി  . വാഴേങ്കട കുഞ്ചുനായരുടെയും ശിഷ്യനായിരുന്നു . ഉപജീവനത്തിനായിമോട്ടോർ മെക്കാനിസവും ഡ്രൈവിങ്ങും പഠിച്ചു  പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു.പിന്നീട് നാടുവിട്ടു ബോംബെയിൽ (1957 )എത്തി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്റായി വിരമിച്ചു. ഭാര്യ ശാന്തകുമാരി മകൾ സാവിത്രി



കൃതികൾ 


പേടിത്തൊണ്ടൻ,കലികാലം,തീർഥയാത്ര,സുഗമ സംഗീതം, കവിത,ഭംഗിയും അഭംഗിയും, പച്ച മാങ്ങ

കഥയില്ലാത്തവന്റെ കഥ (ആത്മകഥ)

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ് (1983, കലികാലം)
ആശാൻ സ്മാരക കവിതാ പുരസ്കാരം (2009).
 കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു(2004)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2013-)

അവലംബം

 1.എം എൻ  പാലൂർ -മലയാളത്തിന്റെ പ്രിയ കവിതകൾ -ഗ്രീൻ ബുക്ക്സ്
2. വിക്കിപീഡിയ


https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC