1. സ്നേഹത്തിന്റെ വർത്തമാനം -ജി. കുമാരപിള്ള
കവിത അതിന്റെ പൂർണ്ണതയിൽ വായിക്കുക , കേൾക്കുക
പുസ്തകതിലെ 'ജീവൽസ്പന്ദങ്ങൾ' എന്ന കവിതാഭാഗം ഇവിടെ കേൾക്കാം
2.കൊച്ചനുജൻ- ഇടശ്ശേരി ഗോവിന്ദൻ നായർ
3.വെള്ളപ്പൊക്കം -എൻ.വി. കൃഷ്ണവാരിയർ
4.പൂക്കാതിരിക്കാനെനിയ്ക്കാവതില്ലേ.. അയ്യപ്പപ്പണിക്കർ
7,ഗാനം കേട്ട നേരം (കൃഷ്ണഗാഥ)-ചെറുശ്ശേരി

5.വീണപൂവ്-കുമാരനാശാന്‍
6.ഞാറ്റുവേലപ്പൂക്കൾ- പി ഭാസ്കരൻ
7,ഗാനം കേട്ട നേരം (കൃഷ്ണഗാഥ)-ചെറുശ്ശേരി
8.എഴുത്തച്ഛനെഴുതുമ്പോൾ ._കെ സച്ചിദാനന്ദൻ
9.മായപ്പൊന്മാൻ (എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആരണ്യ കാണ്ഡത്തിൽ നിന്നുള്ള വരികൾ)
- തുഞ്ചത്തു എഴുത്തച്ഛൻ-അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ആരണ്യകാണ്ഡം I
- തുഞ്ചത്തു എഴുത്തച്ഛൻ-അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ആരണ്യകാണ്ഡംII
- തുഞ്ചത്തു എഴുത്തച്ഛൻ-അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ആരണ്യകാണ്ഡം III
9.ഓ എൻ വി കുറുപ്പിന്റെ 'തോന്ന്യാക്ഷരങ്ങ'ളിൽ നിന്നുള്ള പാഠഭാഗം
ബഹുമാനപ്പെട്ട പാഠപുസ്തകക്കമ്മിറ്റി അറിയാൻ .
ഈ അദ്ധ്യയനവർഷം 1, 3, 5 ,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകം മാറിയിട്ടുണ്ട് എന്ന് കണ്ടു. കാവ്യം സുഗേയം (http://kavyamsugeyam.blogspot.in/)
എന്ന ബ്ലോഗിൽ ഞാൻ പാഠപുസ്തകത്തിലെ കവിതളുടെ ആഡിയോ പോസ്റ്റ്
ചെയ്യാറുണ്ട്. ആദ്യം കൈയിലെത്തിയ പുസ്തകം ഏഴാം ക്ലാസ്സിലെ മലയാളം II
ആയിരുന്നു. അതിൽ മൂന്നു കവിതകളാണ് കണ്ടത്. ജി കുമാരപിള്ളയുടെ
'സ്നേഹത്തിന്റെ വര്ത്തമാനം. എന്ന കവിതയിലെ പത്തു വരികൾ ( 56 വരികളുള്ള
കവിതായാണത് ), ഇടശ്ശേരിയുടെ കൊച്ചനുജൻ , എൻ വി കൃഷ്ണവാര്യരുടെ
വെള്ളപ്പൊക്കം എന്നീ കവിതകൾ. നല്ല തിരഞ്ഞെടുപ്പ് . കവിതകൾ
ചൊല്ലാനെടുത്തപ്പോൾ കൈവശം ഉള്ള പുസ്തകങ്ങളിലെ അതെ കവിതകളുമായി ഒന്ന് ഒത്തു
നോക്കി , വെള്ളപ്പൊക്കം എന്ന കവിതയിൽ രണ്ടു വാക്കുകളിൽ മാറ്റം കണ്ടു.
പാഠപുസ്തകത്തിലെ വരികൾ ഇങ്ങനെ .
'പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കരകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തു മേറിയെത്തും'
എൻ വി സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിച്ച എൻ വിയുടെ കവിതകൾ എന സമാഹാരത്തിൽ അത് ഇങ്ങനെ -
പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കഴകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തുമേറി മെത്തും'
പുഴവന്നു കഴ കവിഞ്ഞു വയൽ നിറയുന്ന കാഴ്ച അന്യമാവുന്ന ഇന്നത്തെ തലമുറ 'കഴ' എന്ന സംഭവം എന്താണെന്നെങ്കിലും അറിയാനുള്ള അവസരം ആണ് ഈ അവധാനത കൊണ്ട് നഷ്ടമാവുന്നത് . അത് പോലെ മെത്തുക എന്ന വാക്കിനു വര്ദ്ധിക്കുക ,ഉയരുക , നിറയുക എന്നൊക്കെയാണ് അർത്ഥം . സുന്ദരമായ ആ വാക്കിനെയും സന്ദർഭോചിതമായ അതിന്റെ പ്രയോഗത്തെയും മനസ്സിലാക്കാതെ തികച്ചും സാധാരണമായ മറ്റൊരു വാക്ക് അവിടെ തിരുകിക്കയറ്റുന്നത് കുട്ടികളോടും കവിതയോടും കവിയോടും ഭാഷയോട് തന്നെയും ചെയ്യുന്ന അപരാധമാണ് . ഇത്തരം അബദ്ധങ്ങൾ സംഭവിക്കാൻ പാടിലാത്തതാണ്. സംഭവിച്ച സ്ഥിതിയ്ക്ക് അത് തിരുത്താനുള്ള ശ്രമം ഉണ്ടാവും എന്ന് കരുതുന്നു. പാഠഭാഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുറേക്കൂടി ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു

ഇത്
ഇനി അബദ്ധമല്ല, ആ വാക്കുകള്‍ പഴയ ഭാഷയിലെയാണ്, കുട്ടികള്‍ക്കും
അദ്ധ്യാപകര്‍ക്കും മനസ്സിലാവാതെ പോകും, അല്ലെങ്കില്‍ അത് അവരുടെ ഇന്നത്തെ
ജീവിത യാഥാർത്ഥ്യത്തിന്റെ ഭാഷ അല്ല എന്നൊക്കെ കടുപ്പിച്ചു ചിന്തിച്ചു
ബോധപൂര്‍വ്വം ആണു ഇത് ചെയ്തതെങ്കില്‍, അതെ കുറിച്ച് പരസ്യമായ സംവാദങ്ങള്‍
നടത്താതെ നിങ്ങൾക്ക് ഇങ്ങനെ ചെയ്യാന്‍ അവകാശമില്ല എന്ന് തന്നെയാണ് ഒരു പൌരി
എന്ന നിലയില്‍ ഉള്ള എന്റെ വിനീതമായ അഭിപ്രായം. എന്ന് കൂടി പറഞ്ഞു
കൊള്ളട്ടെ.
ജ്യോതീബായ് പരിയാടത്ത്
ജ്യോതീബായ് പരിയാടത്ത്