ഇടശ്ശേരിയുടെ 'പൊരിച്ച നഞ്ഞ് ' എന്ന കഥ ആദ്യമായി വായിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് , അപ്പോഴത്തെ മനോനിലയെക്കുറിച്ച് എന്താണ് പറയുക. !
എൻ്റെയൊക്കെ ഒരു തലമുറ വരെ പല കൂട്ടുകുടുംബങ്ങളിലും , ഉണ്ടായിരുന്ന ആന്തരിക സ്പർദ്ധകൾ ,അതിലും അപ്പുറത്തുള്ള സ്നേഹങ്ങൾ,ചില കരുതലുകൾ ,ഞാനെന്ന ഭാവങ്ങൾ ഈഗോയുടെ , ഔദ്ധത്യത്തിൻ്റെ അടിമമനോഭാവത്തിന്റെ ധന്യതയുടെ ,ദൈന്യതയുടെ നിസ്സഹായതയുടെ, വാത്സല്യത്തിന്റെ കവിഞ്ഞൊഴുക്കുകളുടെ,അധികാരത്തിന്റെ , ഇല്ലായ്മ വല്ലായ്മകളുടെ നേരാവിഷ്കാരങ്ങൾ ഞാൻ ഇതിൽ കണ്ടു . എൻറെ കൗമാരകാലങ്ങളിലടക്കം കണ്ടറിഞ്ഞതും അനുഭവിച്ചതും ആയ ഒരു ജീവിതം കൂടിയാണ് അത് . നമ്മളിൽ ചിലരെയെങ്കിലും ഇപ്പോഴും നേരിയ തോതിൽ എങ്കിലും അത് പിൻതുടരുന്നുമുണ്ടാവാം .ധനസ്ഥിതിയുള്ളവർക്ക് ഒരു വിധം അല്ലാത്തവർക്ക് മറ്റൊരു വിധം എന്നെ വ്യത്യാസമുള്ളൂ.
ഇതിൻറെ വായനയും റെക്കാർഡിംഗും ,ഇടയിൽ അവനിയും നിരഞ്ജനും ശബ്ദങ്ങളായുണ്ടെങ്കിലും - പാഠം വീഡിയോയിൽ ചേർക്കലും സുഗമമായി നടന്നു. Illustrations ചെയ്യാൻ Gemini നിർലോഭം സഹകരിച്ചു . പാവം ഒരു അടിമയെ പോലെ പണിയെടുത്തു .(ശരിയായ instruction കൊടുക്കൽ ഒരു വെല്ലുവിളി തന്നെയായിരുന്നു. മുഴുവൻ ഒന്നും ശരിയായില്ലെങ്കിലും മനസ്സിലുള്ള കാര്യം ഒരു 50% എങ്കിലും വന്നിട്ടുണ്ട്) . 30 ഓളം മിനിറ്റുള്ള വായന 14 ഭാഗങ്ങളിലായി ഫേസ്ബുക്കിലും യൂട്യൂബിലും ലഭ്യമാണ്. പിന്നീട് എല്ലാം ഒരുമിച്ച് ഒരു വീഡിയോ ആയി ചെയ്യാം എന്ന് കരുതുന്നു.
കഥ വായിക്കുന്നവർക്ക് കഥ വായിച്ചാൽ പോരെ ? എന്തിന് ഇത് ചെയ്യുന്നു എന്ന് ചോദിച്ചാൽ . മലയാളം തട്ടും തടവും ഇല്ലാതെ വായിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളുടെ എണ്ണം കൂടിക്കൂടി വരികയാണ് എന്നൊരു തോന്നൽ. അവർക്ക് വേണ്ടി കൂടിയാണ്. പിന്നെ ഇത്തരം കഥകളെ ഗൃഹാതുരതയോടെ സമീപിക്കുന്ന മുതിർന്നവർക്ക് വേണ്ടിയും.
ഇടശ്ശേരിയുടെ തന്നെ മനോഹരമായ ഒരു കവിതയുണ്ട് .
വിധിയെഴുതുമ്പോൾ എന്നാണ് കവിതയുടെ പേര്.
പരസ്പരവിരുദ്ധം എന്നുതന്നെ തോന്നുന്ന വ്യത്യസ്തമായ മനോഭാവങ്ങളുടെയും വികാരങ്ങളുടേയും അർത്ഥതലങ്ങൾക്ക് വളരെ നേരിയ അതിർവരമ്പേ ഉള്ളൂ വളരെ വേഗം ഒന്ന് മറ്റൊന്നായി മനസ്സിലാക്കപ്പെടാം എന്നു സൂചിപ്പിക്കുന്ന കവിത . വളരെ സൂക്ഷ്മമായ ഒരു വായനയിൽ ആ കവിതയും ഞാൻ ഈ കഥയിൽ നിന്ന് കണ്ടെടുത്തു.
ഇതാണ് കവിത.
"ദയയുടെ നീലക്കുപ്പായം താൻ
ദൗർബല്യത്തിനു പാകം.
ഭയവും ബഹുമാനവുമൊരു തോണിയി
ലത്രേയാത്രതിരിപ്പൂ.
തോളിൽ
കൈകൾ പിണച്ചു നടപ്പു
വീര്യം ക്രൗര്യവുമെങ്ങും.
തോഴരെ, വയ്യ, തിരിച്ചറിയാനി
ധൂർത്തിനെ ദാനത്തേയും.
തലനാർക്കൊടിയുടെ നൂറാലൊരു കന
മേലും വര കൊണ്ടല്ലോ
നലമോടതിരു വരച്ചതു ദൈവം
ശരിയും തെറ്റും തമ്മിൽ;
വര പോകട്ടേ, വരമ്പുകൾ കാണാൻ
പോലും കണ്ണട വേണം.
നരനു തടഞ്ഞു വിഴാതെ നടക്കാൻ
തരമില്ലല്ലോ മണ്ണിൽ.
വീഴ്ചകൾ സാധാരണ,മെന്തുണ്ടു
ചിരിയ്ക്കാൻ, നമ്മിലൊരുത്തൻ
വിധിയെഴുതുമ്പോളല്ലേ കൂട്ട
ച്ചിരിയുതിരേണ്ട മുഹൂർത്തം."
(വിധിയെഴുതുമ്പോൾ/ ഇടശ്ശേരി)
കാവ്യം സുഗേയത്തിൽ ഈ കവിതയെക്കുറിച്ച് വിശദമായ ഒരു പഠനം പിന്നീട് ചേർക്കാം എന്ന് കരുതുന്നു .
മറ്റൊരു പ്രിയപ്പെട്ട ഇടശ്ശേരിക്കവിത കൂടി.1946 ൽ ഇടശ്ശേരി എഴുതിയ ഈ കവിതയുടെ പ്രസക്തി എന്ന് ഇല്ലാതാവുന്നുവോ അന്നാവും ഈ ലോകത്തിന് ആകെ തിരുവോണം.
ഒരു തമാശ പറയട്ടെ 'തള്ളുക' എന്ന വാക്ക് ഇടശ്ശേരിക്ക് അന്നേ അറിയാമായിരുന്നു എന്നു തോന്നി ആദ്യം ഇതു വായിച്ചപ്പോൾ. മറ്റൊരു കാലപ്പകർച്ചയിൽ മറ്റൊരർത്ഥത്തിൽ അദ്ദേഹം അത് ഉപയോഗിച്ചതാണ് എന്നറിയാതെയല്ല. എങ്കിലും അതിനോട് ചേർത്ത് അദ്ദേഹം പറഞ്ഞിരിക്കുന്നത് നോക്കൂ.
"നാളെത്തിരുവോണ, മെന്തുണ്ടതിൽപ്പരം
ബാലകലോകത്തിന്നാഹ്ലാദിക്കാൻ
തള്ളുവിൻ, ഈ ഹർഷത്തള്ളലിൽപ്പെട്ടിട്ടു
വല്ല്യമ്മാമൻമാരൊഴുകുവോളം."
കൊല്ലങ്ങൾ പലതു താണ്ടി വന്ന നമ്മെ ചിന്തിപ്പിക്കുന്ന മന്ദഹസിപ്പിക്കുന്ന കവിത.
പല പല ഓണത്തള്ളലുകളുടെയും കൂടി കാലമാണല്ലോ ഇക്കാലം.
1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത് ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ് മാതാവ് കുഞ്ഞുകുട്ടിയമ്മ .കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929 ല്‍ കോഴിക്കോടും പിന്നീട് പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു. . സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി .
മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച അദ്ദേഹം പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു. സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലും സജീവമായിത്തന്നെ ഇടപെട്ടിരുന്ന എഴുത്തുകാരനായിരുന്നു . ഗാന്ധിസത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ ചെറിയ പങ്കുവഹിക്കുകയും ചെയ്തു സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.
കേരള സാഹിത്യ അക്കാദമി ,സംഗീത നാടക അക്കാദമി ,സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു
കറുത്ത ചെട്ടിച്ചികള്‍ക്ക് ഉത്തമ കവിതാഗ്രന്ഥത്തിനുള്ള മദ്രാസ് ഗവണ്മെന്റിന്റെ അവാര്‍ഡു ലഭിച്ചു. കാവിലെ പാട്ട് എന്ന ഗ്രന്ഥത്തിന് 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന് 1971 ല്‍ കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ് ലഭിച്ചു. അന്തിത്തിരി'ക്ക് 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന്‍ പ്രൈസ് ലഭിച്ചു
ഈ അദ്ധ്യയനവർഷം 1, 3, 5 ,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകം മാറിയിട്ടുണ്ട് എന്ന് കണ്ടു. കാവ്യം സുഗേയം (http://kavyamsugeyam.blogspot.in/)
എന്ന ബ്ലോഗിൽ ഞാൻ പാഠപുസ്തകത്തിലെ കവിതളുടെ ആഡിയോ പോസ്റ്റ്
ചെയ്യാറുണ്ട്. ആദ്യം കൈയിലെത്തിയ പുസ്തകം ഏഴാം ക്ലാസ്സിലെ മലയാളം II
ആയിരുന്നു. അതിൽ മൂന്നു കവിതകളാണ് കണ്ടത്. ജി കുമാരപിള്ളയുടെ
'സ്നേഹത്തിന്റെ വര്ത്തമാനം. എന്ന കവിതയിലെ പത്തു വരികൾ ( 56 വരികളുള്ള
കവിതായാണത് ), ഇടശ്ശേരിയുടെ കൊച്ചനുജൻ , എൻ വി കൃഷ്ണവാര്യരുടെ
വെള്ളപ്പൊക്കം എന്നീ കവിതകൾ. നല്ല തിരഞ്ഞെടുപ്പ് . കവിതകൾ
ചൊല്ലാനെടുത്തപ്പോൾ കൈവശം ഉള്ള പുസ്തകങ്ങളിലെ അതെ കവിതകളുമായി ഒന്ന് ഒത്തു
നോക്കി , വെള്ളപ്പൊക്കം എന്ന കവിതയിൽ രണ്ടു വാക്കുകളിൽ മാറ്റം കണ്ടു.
പാഠപുസ്തകത്തിലെ വരികൾ ഇങ്ങനെ .
'പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കരകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തു മേറിയെത്തും'
എൻ വി സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിച്ച എൻ വിയുടെ കവിതകൾ എന സമാഹാരത്തിൽ അത് ഇങ്ങനെ -
പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കഴകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തുമേറി മെത്തും'
പുഴവന്നു
കഴ കവിഞ്ഞു വയൽ നിറയുന്ന കാഴ്ച അന്യമാവുന്ന ഇന്നത്തെ തലമുറ 'കഴ' എന്ന
സംഭവം എന്താണെന്നെങ്കിലും അറിയാനുള്ള അവസരം ആണ് ഈ അവധാനത കൊണ്ട്
നഷ്ടമാവുന്നത് . അത് പോലെ മെത്തുക എന്ന വാക്കിനു വര്ദ്ധിക്കുക ,ഉയരുക ,
നിറയുക എന്നൊക്കെയാണ് അർത്ഥം . സുന്ദരമായ ആ വാക്കിനെയും സന്ദർഭോചിതമായ
അതിന്റെ പ്രയോഗത്തെയും മനസ്സിലാക്കാതെ തികച്ചും സാധാരണമായ മറ്റൊരു വാക്ക്
അവിടെ തിരുകിക്കയറ്റുന്നത് കുട്ടികളോടും കവിതയോടും കവിയോടും ഭാഷയോട്
തന്നെയും ചെയ്യുന്ന അപരാധമാണ് . ഇത്തരം അബദ്ധങ്ങൾ സംഭവിക്കാൻ
പാടിലാത്തതാണ്. സംഭവിച്ച സ്ഥിതിയ്ക്ക് അത് തിരുത്താനുള്ള ശ്രമം ഉണ്ടാവും
എന്ന് കരുതുന്നു. പാഠഭാഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുറേക്കൂടി ശ്രദ്ധയും
സൂക്ഷ്മതയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു
ഇത്
ഇനി അബദ്ധമല്ല, ആ വാക്കുകള്‍ പഴയ ഭാഷയിലെയാണ്, കുട്ടികള്‍ക്കും
അദ്ധ്യാപകര്‍ക്കും മനസ്സിലാവാതെ പോകും, അല്ലെങ്കില്‍ അത് അവരുടെ ഇന്നത്തെ
ജീവിത യാഥാർത്ഥ്യത്തിന്റെ ഭാഷ അല്ല എന്നൊക്കെ കടുപ്പിച്ചു ചിന്തിച്ചു
ബോധപൂര്‍വ്വം ആണു ഇത് ചെയ്തതെങ്കില്‍, അതെ കുറിച്ച് പരസ്യമായ സംവാദങ്ങള്‍
നടത്താതെ നിങ്ങൾക്ക് ഇങ്ങനെ ചെയ്യാന്‍ അവകാശമില്ല എന്ന് തന്നെയാണ് ഒരു പൌരി
എന്ന നിലയില്‍ ഉള്ള എന്റെ വിനീതമായ അഭിപ്രായം. എന്ന് കൂടി പറഞ്ഞു
കൊള്ളട്ടെ.
1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത് ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ് മാതാവ് കുഞ്ഞുകുട്ടിയമ്മ .കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929 ല്‍ കോഴിക്കോടും പിന്നീട് പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു. . സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി . മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച അദ്ദേഹം പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു. സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലും സജീവമായിത്തന്നെ ഇടപെട്ടിരുന്ന എഴുത്തുകാരനായിരുന്നു . ഗാന്ധിസത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ ചെറിയ പങ്കുവഹിക്കുകയും ചെയ്തു സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.
കേരള സാഹിത്യ അക്കാദമി ,സംഗീത നാടക അക്കാദമി ,സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു 1974 ഒക്ടോബര്‍ 16-നു ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ദിവംഗതനായി.
പ്രധാനകൃതികള്‍ : കവിതകള്‍: പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്, പൂതപ്പാട്ട്, കറുത്ത ചെട്ടിച്ചികള്‍ , ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ , ഒരു പിടി നെല്ലിക്ക , അന്തിത്തിരി, അമ്പാടിയിലേക്ക് വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പില്‍ , ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ,അളകാവലി, ലഘുഗാനങ്ങള്‍ ,തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ ,കുങ്കുമ പ്രഭാതം
നാടകം കൂട്ടുകൃഷി, കളിയും ചിരിയും , എണ്ണിച്ചുട്ട അപ്പം,തൊടിയില്‍ പടരാത്ത മുല്ല, നൂലാമാല ,ചാലിയത്തി പുരസ്കാരങ്ങള്‍ :
കറുത്ത ചെട്ടിച്ചികള്‍ക്ക് ഉത്തമ കവിതാഗ്രന്ഥത്തിനുള്ള മദ്രാസ് ഗവണ്മെന്റിന്റെ അവാര്‍ഡു ലഭിച്ചു. കാവിലെ പാട്ട് എന്ന ഗ്രന്ഥത്തിന് 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന് 1971 ല്‍ കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ് ലഭിച്ചു. അന്തിത്തിരി'ക്ക് 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന്‍ പ്രൈസ് ലഭിച്ചു