കുഞ്ഞുങ്ങളുടെ ഓണക്കളിക്കളിമ്പങ്ങൾ പി യുടെ 'ഓണസ്സദ്യ' യിലോളം കടന്നു വരുന്ന മറ്റൊരു മലയാള കവിതയില്ല . ശൈശവത്തിന്റെ ഓണസങ്കല്പം അനുകരണാഭിനയത്തിലൂടെ അവതരിപ്പിക്കുന്ന ഓണസ്സദ്യയിൽ ഓണമാഘോഷിക്കാൻ വകയില്ലാതെ ഞെരുങ്ങുന്ന പാവപ്പെട്ടവരുടെ ചിത്രമുണ്ട് . പി കുഞ്ഞിരാമൻ നായരുടെ അൻപതോളം കവിതകളിലെങ്കിലും ഓണം ഒരു സജീവസാന്നിധ്യമാണ്,ഉത്സവ കവിതകളിലൂടെ കേരളീയ പ്രകൃതിയും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തിന്റെ മിഴിവുറ്റ ചിത്രങ്ങൾ പി വരച്ചിടുന്നു. ( അവലംബം കാലാതിവർത്തിയായ കവി -ഡോ : എ കെ നമ്പ്യാർ ,പി കുഞ്ഞിരാമൻ നായർ തിരഞ്ഞെടുത്ത കവിതകൾ ഡി സി ബുക്സ്)