
പിള്ളതാലോലിപ്പിന്റെ രചയിതാവ് ചട്ടമ്പി സ്വാമികള്‍(ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) ആണെന്നും ബ്രഹ്മാനന്ദ ശിവയോഗി (26 ആഗസ്റ്റ് 1852 - 10 സെപ്തംപർ 1929).ആണെന്നും രണ്ടഭിപ്രായമുണ്ട്. അദ്വൈത സങ്കല്‍പ്പത്തിന്റെ ആശയം കടന്നു വരുന്നതിനാല്‍ ദാര്‍ശനിക ഉള്ളടക്കത്തിന്റെ മാത്രം അടിസ്ഥാനത്തില് ആരുടെ രചനയാണ് എന്ന് തീരുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ട് . ഉപയോഗിച്ചിട്ടുള്ള ഗ്രാമ്യ പ്രയോഗങ്ങള്‍ പലതും ഇരു പ്രദേശങ്ങളിലും പ്രചാരത്തിലുളളവയുമാണ് (അപ്പാ, കിളിയെ, വേശേ തുടങ്ങിയവ). ഇരുവരും സമകാലികരും സമപ്രായക്കാരും ആയിരുന്നു എന്നതിനാല്‍ ഒരുമി ച്ചു എഴുതിയതാണോ എന്ന് സംശയിക്കാന്‍ ന്യായമുണ്ട്. പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരും ചട്ടമ്പി സ്വാമികളും ചേര്‍ന്ന് ഒരു 'കൂട്ട് കവിത' എഴുതിയിട്ടുണ്ട്. എന്നാല്‍ പിള്ള താലോലിപ്പ് കൂട്ട് കവിതയാണെ ന്നതിനു തെളിവുകള്‍ ഒന്നും ലഭ്യമല്ല. ചട്ടമ്പി സ്വാമികളുടെ പേരിലുള്ള ശ്രേയസ്ഫൌണ്ടെഷന വെബ് സൈറ്റില് ( http://chattampiswami.com/pillathalolippu-audio-text ) കൊടുത്തിട്ടുള്ള പാഠം ആണ് വിക്കി-യിലും ( http://tinyurl.com/8bcwjcn ) നല്‍കിയിട്ടുള്ളത്. ഇതിലെ തെറ്റുകള്‍ പലതും ശ്രേയസ് ഫൌണ്ടെഷന തന്നെ ശിവയോഗിയുടെ സംഭാവനകള്‍ പരാമര്‍ശിക്കുന്ന മറ്റൊരു താളില്‍ കൊടുത്തിട്ടുള്ള പാഠത്തില്‍ കാണാനില്ല. ( http://ebooks.sreyas.in/sidhanubhoothi.pdf) അതിനാല്‍ ആ പാഠമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.