അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Sunday, December 31, 2017

പിറന്നാൾ ദിന പ്രത്യേക പോസ്റ്റ്

..പ്രിയപ്പെട്ടവരേ. 
എല്ലാവര്ക്കും പുതുവർഷാശംസകൾ നേരുന്നതോടൊപ്പം ഒരു സന്തോഷം പങ്കുവെയ്ക്കട്ടെ. 'കാവ്യം സുഗേയം ' എന്ന കാവ്യാലാപന ബ്ലോഗ് അതിന്റെ പത്താം വര്ഷത്തിലേയ്ക് കടക്കുകയാണ്. വായിച്ചിഷ്ടപ്പെട്ട കവിതകൾ സമാനഹൃദയർക്കായി പങ്കുവെയ്ക്കാൻ ഒരിടം എന്ന ഉദ്ദ്യേശ ത്തിൽ തുടങ്ങി കാലക്രമേണ  കൂട്ടിച്ചേർക്കലുകൾ നടത്തി ഇപ്പോൾ പത്താം വര്ഷത്തിലെത്തി നിന്ന് തിരിഞ്ഞു നോക്കുമ്പോൾ ആദ്യം സ്വയം ഒന്ന് പുറത്തു തട്ടുന്നു . കാരണം 'ആരംഭശൂരത്വത്തിന്റെത്വത്തിന്റെ ആൾ '  എന്ന് സ്വയം തിരിച്ചറിയുന്ന ഒരുവൾക്കു ഇത്രയും ദൂരം ഒരൊറ്റ ശബ്ദത്തിൽ എത്താൻ   കഴിയും എന്ന പ്രതീക്ഷ   സ്വപ് നങ്ങളിൽപ്പോലും  ഇല്ലായിരുന്നു എന്നത് തന്നെ. ഒരുപാടുപേരുടെ സ്നേഹാനുഗ്രഹ സ്പര്ശങ്ങൾ നന്ദിപൂർവം സ്മരിക്കുന്നു. 'കാവ്യം സുഗേയ'ത്തിന്റെ ബ്ലോഗ്ഗർ എന്ന പേരിൽ കിട്ടിയ അംഗീകാരങ്ങളിൽ ,,പരിഗണനകളിൽ, സൗഹൃദങ്ങളിൽ അഭിമാനിക്കുന്നു. അഭിനന്ദിച്ചവരെയും     ഉപദേശങ്ങൾ തന്ന വരെയും  അതികഠിനമായിവിമർശിച്ചവരെയും കവിതയ്ക്കു ചെവിനൽകിയ  ഓരോരുത്തരെയും മനസാ നമിക്കുന്നു. കടന്നുപോയവരും ജീവിച്ചിരിക്കുന്നവരുമായ കവികൾക്കു നന്ദിയും പ്രണാമവും..ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ബ്ലോഗിന്റെ പ്രവർത്തനത്തിൽ സഹായിച്ച സുഹൃത്തുക്കൾ , അവരുടെ പേരെടുത്തു പറഞ്ഞാൽ തീരില്ല - എല്ലാവരെയും ഓർക്കുന്നു . ... എല്ലാവര്ക്കും നന്ദി.