
(കവിത വായിക്കാം )
കടത്തനാട്ട് മാധവിയമ്മ(1909-1999)
മലയാളകവിതയിലെ മുതിര്‍ന്ന തലമുറയില്‍പ്പെട്ട ആദ്യത്തെ ശക്തമായ സ്ത്രീസാന്നിധ്യം . പ്രത്യയശാസ്‌ത്രജാടകള്‍ ഒന്നുമില്ലാതെ ചുറ്റിലും കാണുന്ന എന്തിലും കവിത കണ്ടെത്തുന്ന ഒരു കാല്‌പനികമനസ്സിനെ രചനകളില്‍ ദര്‍ശിക്കാം. പുരാണങ്ങളും പ്രകൃതിയും ഓണവും കണിക്കൊന്നയുമെല്ലാം നിറയുന്ന കവിതകള്‍. സാഹിത്യപരിഷദ്സമ്മേളനത്തില്‍ അദ്ധ്യക്ഷസ്ഥാനംവഹിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍ കാവ്യോപഹാരം, ഗ്രാമശ്രീകള്‍, കണിക്കൊന്ന എന്നീ കവിതാസമാഹാരങ്ങള്‍, ജീവിതന്തുക്കള്‍( ചെറുകഥാസമാഹാരം) വീരകേസരി, മാധവിക്കുട്ടി(നോവല്‍) തച്ചോളി ഒതേനന്‍, പയ്യംപള്ളിചന്തു (ഐതീഹ്യപുനരാഖ്യാനങ്ങള്‍).
photo courtesy Sreedharan T. P
കടപ്പാട്: http://www.mathrubhumi.com/php/newsDetails.php?news_id=1245963&n_type=NE&category_id=11&Farc=&previous=