മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് എം.എൻ. പാലൂർ ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദർശന ദീപ്തി കൊണ്ടും മലയാളകവിതയിൽ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതയെന്നും ആകർഷകമായ നർമ്മ ബോധത്തിന്റെ മിന്നൽ ചിരി ഇദ്ദേഹത്തിന്റെ ചില കവിതകളിൽ കാണാം എന്നും ലീലാവതി ടീച്ചർ അഭിപ്രായപ്പെടുന്നു.
.അച്ഛൻ പാലൂർ മാധവൻ നമ്പൂതിരി . 'അമ്മ ശ്രീദേവി അന്തർജ്ജനം എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്ത് ജനനം. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല പാരമ്പര്യവിദ്യാഭ്യാസത്തോടൊപ്പം ചെറുപ്രായത്തിൽ തന്നെ വേദം പഠിച്ചു , . പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ 13 വയസ്സിൽ കഥകളി അഭ്യസനം തുടങ്ങി . വാഴേങ്കട കുഞ്ചുനായരുടെയും ശിഷ്യനായിരുന്നു . ഉപജീവനത്തിനായിമോട്ടോർ മെക്കാനിസവും ഡ്രൈവിങ്ങും പഠിച്ചു പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു.പിന്നീട് നാടുവിട്ടു ബോംബെയിൽ (1957 )എത്തി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്റായി വിരമിച്ചു. ഭാര്യ ശാന്തകുമാരി മകൾ സാവിത്രി
കൃതികൾ
പേടിത്തൊണ്ടൻ,കലികാലം,തീർഥയാത്ര,സുഗമ സംഗീതം, കവിത,ഭംഗിയും അഭംഗിയും, പച്ച മാങ്ങ
കഥയില്ലാത്തവന്റെ കഥ (ആത്മകഥ)
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (1983, കലികാലം)
ആശാൻ സ്മാരക കവിതാ പുരസ്കാരം (2009).
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു(2004)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2013-)
അവലംബം
1.എം എൻ പാലൂർ -മലയാളത്തിന്റെ പ്രിയ കവിതകൾ -ഗ്രീൻ ബുക്ക്സ്
ചെമ്മനം ചാക്കോ(1926 മാർച്ച് 7 - 2018 ഓഗസ്റ്റ് 15).
കവി,അധ്യാപകൻ .അച്ഛൻ യോഹന്നാൻ കത്തനാർ 'അമ്മ സാറാ . പിറവം സെന്റ് ജോസഫ്‌സ് ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി. പിറവം സെന്റ്. ജോസെഫ്സ് ഹൈസ്കൂൾ , പാളയംകോട്ട സെന്റ് ജോൺസ് കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി. 1968 മുതൽ 86 വരെ കേരളസർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.
വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. 1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946-ൽ ചക്രവാളം മാസികയിൽ "പ്രവചനം "എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു . 1965-ൽ പ്രസിദ്ധീകരിച്ച "ഉൾപ്പാർട്ടി യുദ്ധം" കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്.ആധുനിക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല .
കൃതികൾ
കവിതാഗ്രന്ഥങ്ങൾ : വിളംബരം (1947), കനകാക്ഷരങ്ങൾ (1968), നെല്ല് (1968, ) കാർട്ടൂൺ കവിത ഇന്ന് (1969), പുത്തരി (1970), അസ്ത്രം (1971). ആഗ്നേയാസ്ത്രം (1972), ദുഃഖത്തിന്റെ ചിരി (1973), ആവനാഴി (1974), ജൈത്രയാത്ര (1975). രാജപാത (1976), ദാഹജലം (1981), ഭൂമികുലുക്കം (1983), അമ്പും വില്ലും (1986). രാജാവിന് വസ്ത്രമില്ല (1989), ആളില്ലാക്കസ്സേരകൾ (1991) ,ചിന്തേര് (1995), നർമസങ്കടം ബഹുമതികളും മറ്റും(1997), ഒന്ന് ഒന്ന് രണ്ടായിരം (2000), ഒറ്റയാൾ പട്ടാളം (2003), ഒറ്റയാന്റെ ചൂണ്ടുവിരൽ (2007), അക്ഷരപ്പോരാട്ടം (2009),
ലേഖനസമാഹാരങ്ങൾ: ഭാഷാതിലകം(1957,)അറിവിന്റെ കനികൾ (1963),വള്ളത്തോൾ - കവിയും വ്യക്തിയും
ചെറുകഥാസമാഹാരം: തോമസ് 28 വയസ്സ് (2009)
തർജ്ജമ: കുടുംബസംവിധാനം (1959)
തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങൾ: ചെമ്മനം കവിതകൾ (1978), വർഷമേഘം (1983),അക്ഷരശിക്ഷ (1999), പത്രങ്ങളെ നിങ്ങൾ! (1999),ചെമ്മനം കവിത -സമ്പൂർണം (2001),ചിരിക്കാം ചിന്തിക്കാം (2008), ഇരുട്ട്കൊട്ടാരം (2010)
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമിയിൽ നിന്നും കവിതാഅവാർഡ് ( രാജപാത - 1977 ),ഹാസ്യസാഹിത്യ അവാർഡ് (കിഞ്ചന വർത്തമാനം - 1995 ),സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം (2006 ), മഹാ കവി ഉള്ളൂർ കവിതാ അവാർഡ് ( 2003 ), സഞ്ജയൻ അവാർഡ് (2004 ), പി. സ്മാരക പുരസ്ക്കാരം (2004 ), പണ്ഡിറ്റ് കെ. പി. കറുപ്പൻ അവാർഡ് (2004 ), മുലൂർ അവാർഡ് (1993 ), കുട്ടമത്ത് അവാർഡ് (1992 ), സഹോദരൻ അയ്യപ്പൻ അവാർഡ് (1993 ),
എ .ഡി. ഹരിശർമ അവാർഡ് (1978 ), കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം (2012)[2]
പദവികൾ :കേരള സാഹിത്യ അക്കാദമി , ആതർസ് ഗിൽഡ് ഓഫ് ഇന്ത്യ , സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സിന്സോർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട് .
വിവരങ്ങൾക്ക് കടപ്പാട് : വിക്കിപ്പീഡിയ
https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%82_%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B കവിത വരികൾക്കു കടപ്പാട് :എൻബി എസ്സിന്റെ കവിതയുടെ നൂറ്റാണ്ട്
ശലഭപ്പൊടിപ്പും ശ്മശാനപ്പാതയും
-
* ശലഭപ്പൊടിപ്പും ശ്മശാനപ്പാതയും *
ഇടയ്ക്ക്
ചാരിയ വാതിലിടയിലൂടെ
ചില നിശ്ശബ്ദനടത്തങ്ങളിലേക്ക്
അമ്മ കാണാതെ
കുട്ടി കണ്ണയക്കാറുണ്ട്.
ഉമ്മറപ്പാതവഴിയിലൂട...
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...